ഇന്ത്യൻ മഹാസമുദ്രത്തിലെ കണ്ണുനീർത്തുള്ളിയായ് ഇപ്പോഴും ശ്രീലങ്ക

പ്രകാശ് നായര്‍ മേലില
Tuesday, April 23, 2019

സ്റ്റർ ദിനത്തിൽ നടന്ന 8 ചാവേർ സ്ഫോടനങ്ങളിൽ ശ്രീലങ്കയിൽ 291 പേർ ഇതുവരെ കൊല്ലപ്പെട്ടു.545 പേരോളം പരിക്കുകളോടെ ആശുപത്രിയിലാണ്. 8 ഭാരതീയർ ഉൾപ്പെടെ 27 വിദേശികളും കൊല്ലപ്പെട്ടു. ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ 24 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ശ്രീലങ്കൻ സർക്കാരിന്റെ വെളിപ്പെടുത്തലിൽ 7 ചാവേറുകളാണ് ഈ സ്‌ഫോടനങ്ങൾക്ക് നേതൃത്വം നൽകിയത്.ഇവർ കഴിഞ്ഞ മൂന്നുമാസമായി വാടകയ്ക്ക് താമസിച്ചിരുന്ന വീട് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആക്രമണകാരികൾ സമുദ്രം വഴി ഇന്ത്യയിലേക്ക് കടക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ഇരുരാജ്യങ്ങളും ജാഗ്രത പുലർത്തുകയാണ്. കൃത്യം നടത്തിയത് തീവ്രവാദി സംഘടനയായ നാഷണൽ തോഹീത് ജമാഅത് (NTJ ) ആണെന്ന് ലങ്കൻ സർക്കാർ ഉറപ്പിച്ചിരിക്കുന്നു.

ഇതോടനുബന്ധിച്ചു കൊളംബോയിലെ ബസ് സ്റ്റേഷനടുത്തുനിന്ന് 87 ബോംബ് ഡിറ്റണേറ്റർ സൈന്യം കണ്ടെടുക്കുകയുണ്ടായി. അവിടെത്തന്നെ ഒരു മൈതാനത്തുനിന്ന് 12 ബോംബുകളും പോലീസ് കണ്ടെത്തി.

കൊളമ്പോയിലെ ഭണ്ടാരനായകെ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ഡിപ്പാർച്ചർ ടെർമിനലിനരികെ 6 അടി നീളമുള്ള പൈപ്പ് ബോംബ് കണ്ടെത്തിയത് സൈന്യം ഡിഫ്യൂസ്‌ ചെയ്തതുമൂലം വൻ അപകടം ഒഴിവായി. ശ്രീലങ്കയിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ റെയ്‌ഡിൽ ഇതുവരെ 75 ബോംബുകളാണ് കണ്ടെത്തിയിരിക്കുന്നത്.

2009 ൽ LTTE യുടെ പതനത്തിനുശേഷം ലങ്ക കണ്ട ഏറ്റവും വലിയ ഈ ഭീകരാക്രമണത്തിന് മുൻകാലങ്ങളിൽ ഇന്ത്യയിൽ നടന്ന സ്ഫോടനപരമ്പരകളുമായി സാദൃശ്യമുണ്ട്.

×