Advertisment

വിവാദമാക്കി സര്‍ഫ് എക്സല്‍ പരസ്യം - എന്താണാ പരസ്യത്തിൽ ഉള്ളത് ?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ര്‍ഫ് എക്സല്‍ ഡിറ്റർജെന്റ് പൌഡർ അടുത്തിടെ പുറത്തിറക്കിയ അവരുടെ ഒരു മിനിറ്റ് പരസ്യ വീഡിയോ ഒരു വിഭാഗമാളുകൾ വലിയ വിവാദമാകുകയും സോഷ്യൽ മീഡിയയിൽ #BoycottSurfExcel ട്രെൻഡ് തന്നെ നടക്കുകയുമാണ്.

Advertisment

publive-image

ഉത്തരേന്ത്യയിലെ നിറങ്ങളുടെ ആഘോഷമായ ഹോളിക്കു മുന്നോടിയായാണ് അവരീ പരസ്യം പുറത്തിറക്കി യിരിക്കുന്നത്. ഇതിൽ ഒരു പെൺകുട്ടി ഹോളിദിവസം മറ്റൊരു മതസ്ഥനായ ബാലനെ നിറങ്ങൾ വാരിയൊ ഴിക്കുന്നവരിൽ നിന്നും രക്ഷപ്പെടുത്തുകയും "ഞാൻ നാമാജ് (നിസ്ക്കാരം) പഠിച്ചിട്ട് വരാം" എന്നവൻ പെൺകുട്ടിയോട് പറയുകയും " വീണ്ടും കളർ പതിക്കും" എന്നവൾ ചിരിച്ചുകൊണ്ട് അവനോട് മറുപടി പറയുമ്പോൾ പുഞ്ചിരിയോടെ തലകുലുക്കി ബാലൻ മസ്ജിദിലേക്കു കയറിപ്പോകുന്നതുമാണ് വീഡിയോയിൽ ഉള്ളത്.

ഈ വീഡിയോ ഹൈന്ദവരുടെ പുരാതനമായ ഹോളി ആഘോഷത്തോടുള്ള അപമാനമാണെന്നാണ് ഒരു കൂട്ടരുടെ വാദം. അതാണ് പുതിയ വിവാദത്തിനും സർഫ് എക്സൽ ബോയ്‌ക്കോട്ടിനും കാരണമായിരിക്കുന്നത്.

publive-image

കഴിഞ്ഞ 60 വർഷമായി ഡിറ്റർജെന്റ് രംഗത്ത് രാജകീയമായി നിലനിൽക്കുന്ന നാമമാണ് സർഫ് എക്സൽ.1959 ൽ എക്സൽ ബ്രാൻഡുമായി ഇന്ത്യൻ മാർക്കറ്റിലെത്തിയ അവർ അതിവേഗം ജനങ്ങളുടെ വിശ്വസം പിടിച്ചുപറ്റുക യും ഡിറ്റർജെന്റ് രംഗത്ത് ഇന്ത്യയിലെ ഒന്നാം സ്ഥാനക്കാരായി മാറുകയുമായിരുന്നു.Hindustan Unilever ന്റെ മാസ്റ്റർ പ്രോഡക്റ്റ് ആണ് ഇപ്പോൾ Surf Excel.

Advertisment