Advertisment

പോക്കറ്റിനു കനം വേണം സ്വിസ്സ് ജനതയ്ക്കു മനം കുളിർക്കാൻ ....!

New Update

സ്വിസ്സ് ജനതയ്ക്കു കയ്യിൽ എപ്പോഴും ക്യാഷ് വേണം. ക്യാസ്‌ലെസ്സ് ആകാനവർ തയ്യറല്ല. കഴിഞ്ഞമാസം സ്വിറ്റ്സർലൻഡ് നാഷണൽ ബാങ്ക് (SNB) 1000 ഫ്രാങ്കിന്റെ അതിമനോഹരമായ കറൻസി പുറത്തിറക്കുകയുണ്ടായി. ജനങ്ങളുടെ ദീർഘനാളായുള്ള ആഗ്രഹമായിരുന്നു ഇത്.

Advertisment

publive-image

1000 ഫ്രാങ്കിന്റെ പുതിയ നോട്ട് വെറും സാധാരണക്കാരനല്ലെന്നോർക്കണം.ലോകത്തെ ഏറ്റവും വിലയേറിയ കറൻസികളിൽ ഒന്നാണിത് .ഇതിന്റെ മൂല്യം 880 യൂറോ അഥവാ 1007 ഡോളർ അതുമല്ലെങ്കിൽ 764 പൗണ്ട് ആണ്.ഇന്ത്യൻ രൂപയിൽ 70000 നും മുകളിൽ.

1000 ഫ്രാങ്കിന്റെ നാലു ലക്ഷത്തി എൺപതിനായിരം നോട്ടുകളാണ് അച്ചടിക്കപ്പെട്ടത്. ഇത് SNB പുറത്തിറക്കിയ മൊത്തം കറൻസികളുടെ മൂല്യത്തിൻ്റെ 60% വരും.

publive-image

സ്വിറ്റ്‌സർലാൻഡ് ജനത പരമ്പരാഗതമായി കറൻസികളിൽ വിനിമയം നടത്തുന്നവരാണ്. അവർക്കതാണിഷ്ടം.ഡിജിറ്റൽ ഇക്കോണോമി വർദ്ധിച്ചുവരുന്ന ഈ അവസരത്തിലും എല്ലാ സ്വിസ്സ്‌ പൗരന്മാരും കയ്യിൽ കറൻസിനോട്ടുകൾ സൂക്ഷിക്കുന്നവരാണ്.കോഫി ഷോപ്പുകളിലും, മാർക്കറ്റുകളിലും എന്തിന് കാർ വാങ്ങാൻവരെ കറൻസി നോട്ടുകൾ നൽകാനാണ് അവർക്കിഷ്ടം.

2017 ൽ സ്വിറ്റസർലാൻഡിൽ നടത്തിയ ഒരു സർവ്വേപ്രകാരം അവിടുത്തെ 70 % ആളുകളും കറൻസി നോട്ടുകളിലാണ് വിനിമയം നടത്തുന്നതത്രെ.22 % ആളുകൾ ഡെബിറ്റ് കാർഡ് വഴിയും കേവലം 5 % പേർ ക്രെഡിറ്റ് കാർഡുവഴിയും ഇടപാടുകൾ നടത്തുന്നവരാണെന്നു കണ്ടെത്തുകയുണ്ടായി.അയൽരാജ്യമായ ജർമ്മനിയിലെ ജനതയും ഇതുപോലെത്തന്നെ റെഡിക്യാഷ് പർച്ചേസ് ഏറെ ഇഷ്ടപ്പെടുന്നവരാണ്.

publive-image

സ്വിസ്സ് ജനത എന്തുകൊണ്ടാണ് ക്യാഷ്‌ലെസ്സ് രീതിയിലേക്ക് മാറാൻ വിമുഖത കാട്ടുന്നത്? ഉത്തരം വളരെ ലളിതമാണ്. ഇത്‌ ആ ജനതയുടെ പരമ്പരാഗത ശൈലിയാണ്.മറ്റൊന്ന് പേഴ്‌സ് നിറയെ ക്യാഷ് കൊണ്ടുനടക്കുന്നതും വിനിമയ അവസരങ്ങളിൽ അത് അടിക്കടി സ്പർശിക്കുന്നതും മനസ്സിനു പ്രത്യേകമായ ഒരനുഭൂതിയാണ് സമ്മാനിക്കുന്നതത്രെ.

അതുകൊണ്ടുതന്നെ ഡിജിറ്റൽ ഇടപാടുകൾ അവരിഷ്ടപ്പെടുന്നില്ല. പണം കൊടുക്കുന്നതും ബാക്കി വാങ്ങുന്നതും വളരെ സന്തോഷം പകരുന്ന ഏർപ്പാടായി കണക്കാക്കുന്ന അവർ കാർഡുവഴിയോ ഓൺലൈൻ ആയോ ആപ്പ്സ് വഴിയോ ഇടപാട് നടത്തിയാൽ ആ ഫീൽ ഉണ്ടാകില്ലെന്നുറച്ചുവിശ്വസിക്കുന്നവരുമാണ്.

publive-image

പുതിയ 1000 ഫ്രാങ്കിന്റെ കറൻസി സ്വിറ്റസർലാൻഡ് ജനതയുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു. ആയിരത്തിന്റെ കറൻസിത്താളുകൾ പേഴ്‌സുകളിൽ നിറച്ചു മനം നിറയെ ഷോപ്പിംഗ് നടത്താൻ ഉള്ള തയ്യാറെടുപ്പിലാണ് സ്വിസ്സ് ജനത.

Cash in Purse Smile on Face അതാണ് സമ്പന്നരാജ്യമായ സ്വിറ്റ്സർലൻഡിലെ പ്രബുദ്ധരായ ജനതയെപ്പറ്റി മറ്റുള്ളവർക്കു പറയാനുള്ളത്.

Advertisment