Advertisment

തമിഴ്‌നാട് പോലീസിനൊരു ബിഗ് സല്യൂട്ട് !!

New Update

ണ്ടു പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ തമിഴ്‌നാട് പോലീസ് ഒരുക്കിയ സന്നാഹങ്ങൾക്കുമുന്നിൽ നമുക്ക് നമിക്കാതെ തരമില്ല. ആംബുലൻസിനു കടന്നുപോകാൻ റോഡിനിരുവശവും തമിഴ് മക്കളും പോലീ സും കൈകോർത്ത് വഴിയൊരുക്കി നിന്ന കാഴ്ച എങ്ങനെ മനസ്സിൽനിന്ന് മായും?

Advertisment

publive-image

എറണാകുളം റൂറൽ ഏരിയയിലെ കാലടി പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ സെബിയുടെ ഭാര്യ നിമ്മി (34) ഇക്കഴിഞ്ഞ 5 -)o തീയതി അടുക്കളയിലെ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്തി രണ്ടു പെൺമക്കളുൾപ്പെടെ ( ഡെല്ല -8 ,ദിയ - 6 ) ആത്മഹത്യക്ക് ശ്രമിക്കുകയും ഗുരുതരമായി പൊള്ളലേറ്റ കുട്ടികളെ അങ്കമാലിയിലും നിമ്മിയെ എറണാകുളം ആശുപത്രിയിലും അഡ്മിറ്റ് ചെയ്യുകയുമായിരുന്നു.

സെബി ഡ്യൂട്ടിക്ക് പോയസമയത്തായിരുന്നു സംഭവം. 8/02/2020 നു നിമ്മി മരണത്തിനു കീഴടങ്ങി. മാനസികരോഗത്തിനടിമയായിരുന്നു നിമ്മി.

കുട്ടികളുടെ നിലയിലും കാര്യമായ പുരോഗതിയൊന്നുമുണ്ടായില്ല. കുഞ്ഞുങ്ങളുടെ അവസ്ഥയും വളരെ ക്രിട്ടിക്കൽ ആണെന്നും അവരെ ഉടനടി കോയമ്പത്തൂരിലെ ഗംഗ ഹോസ്പ്പിറ്റലിലേക്ക് മാറ്റണമെന്നും പരിചരിച്ച ഡോക്ടർമാർ ഇന്നലെ (09/02/2020) നിർദ്ദേശിച്ചു.

ഇതേത്തുടർന്ന് ഇന്നലെ വൈകിട്ട് 5.30 നു കുട്ടികളെയും കൊണ്ട് കോയമ്പത്തൂരിന് പുറപ്പെട്ട ആംബുലൻ സിനു വഴിയൊരുക്കാൻ തമിഴ് നാട് പോലീസ് ഒരുക്കിയ സുരക്ഷിത സന്നാഹങ്ങൾ ഒരു സിനിമാക്കഥയെ പ്പോലും വെല്ലുന്നതാണ്.

publive-image

190 കിലോമീറ്റർ ദൂരം കേവലം 2 മണിക്കൂർ 40 മിനിറ്റുകൊണ്ട് എത്തിച്ചേർന്ന വിവരം ഇതിന്റെ സൂത്രധാരനും കളമശ്ശേരി പോലീസ് സ്റ്റേഷൻസി പി ഓയും സ്‌കൂൾ, കോളേജ് തലങ്ങളിൽ നിയമ, സാമൂഹ്യ ബോധവൽക്കരണ ക്ലാസ്സുകൾ നയിക്കുന്ന വ്യക്തിയുമായ രഘു പി.എസ് തന്നെ താഴെ വിവരിക്കു ന്നത് കാണുക.

"പ്രിയ പോലീസ് സുഹൃത്തുക്കളെ,

നമ്മുടെ സഹപ്രവർത്തകൻ സെബിയുടെ കുടുംബത്തിനുണ്ടായ ദുരന്തം എത്ര വലുതാണെന്നും, ദുഃഖകര മാണെന്നും തുടക്കം മുതൽ കൂടെ നിന്നയാളെന്ന നിലയിൽ മനസിലാക്കിയാളാണ് ഞാൻ. കഠിനശ്രമം നടത്തിയെങ്കിലും പ്രിയ സഹോദരി നിമ്മിയെ രക്ഷിക്കാൻ കഴിഞ്ഞില്ല.

കുട്ടികളെ ചിക്തസിക്കുന്ന ഡോക്ടർ അവരുടെ അവസ്ഥ ക്രിട്ടിക്കൽ ആണെന്ന് പറഞ്ഞപ്പോൾ മനസ്സ് തളർന്നു പോയി, പക്ഷെ ഒരു പോലീസുകാരൻ തളരാൻ പാടില്ല എന്ന യഥാർത്യം തിരിച്ചറിഞ്ഞു,

ഡോക്ടർ കോയമ്പത്തൂർ ഗംഗ ഹോസ്പിറ്റലിലേക്ക് മാറ്റണമെന്ന് പറഞ്ഞപ്പോൾ ആദ്യം മനസ്സിൽ വന്നത് ചെന്നൈ അഡീഷണൽ കമ്മീഷണർ & ഡി ഐ ജി Kapil Saratkar IPS ന്റെ മുഖമാണ്, രണ്ട് മാസം മുമ്പ് കൊച്ചിയിൽ വന്നിരുന്ന അദ്ദേഹവും കുടുംബവുമായി വളരെ അടുത്ത സൗഹൃദം ഉണ്ടായിരുന്നു.

publive-image

ഞാൻ അദ്ദേഹത്തെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചു, പിന്നിട് സംഭവിച്ചത് സിനിമയെ വെല്ലുന്ന കാര്യങ്ങളാണ്,

അദ്ദേഹം ഹോസ്പിറ്റൽ ചെയർമാനുമായി ബന്ധപ്പെട്ട് എല്ലാ സൗകര്യങ്ങളുമൊരുക്കി, തുടർന്ന് കോയമ്പത്തൂർ ഡി ഐ ജിയെ വിളിച്ച് ആംബുലൻസിന് സുഗമമായി എത്തുന്നതിനുള്ള ഏർപ്പാടുകൾ ചെയ്തു, കുടാതെ കൊച്ചി റേഞ്ച് 'ഡി ഐ ജി കാളിരാജ് മഹേഷ് കുമാർ സാറിനെ വിളിച്ച് കൂടെ പോകുന്ന എന്റെ ലീവ് ഉൾപ്പെടെ ശരിയാക്കി.

ആംബുലൻസ് പുറപ്പെടുന്നതിന് മുമ്പ് തന്നെ തമിഴ്നാട് പോലീസ് എസ് പിയുടെ കോൾ വന്നു. ഹൈവേ പട്രോളിൽ നിന്ന് കോൾ വന്നു,

കൃത്യം 5.30ന് ആംബുലൻസ് പുറപ്പെട്ടു,, പുറപ്പെടും മുമ്പ് ഞാൻ മുഴുവൻ വാട്സാപ്പ് ഗ്രൂപ്പുകളിലും സന്ദേശം അയച്ചു, എല്ലാ ടി വി ചാനലുകളിലും അറിയിച്ചു, എഫ് എം ഉൾപ്പെടെ, അവർ ജനങ്ങളെ അറിയിച്ചു.

കേരള പോലീസ് കേരളത്തിലെ റോഡുകൾ സർവ്വ സജ്ജമാക്കി, ആംബുലൻസിന് കളമശ്ശേരി മുതൽ തമിഴ്നാട് വരെ വിവിധ പോലീസ് കൺട്രോൾ റൂമുകൾ പൈലറ്റ് ഒരുക്കി. പോലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി ആർ ബിജു സർ അതിനെല്ലാം നേതൃത്വം നൽകി.

ആശുപത്രി അധികൃതരും DiG യും ,കോയമ്പത്തൂർ പോലീസും നിരന്തരം വിളിച്ചുകൊണ്ടിരുന്നു

തൃശ്ശൂർ എത്തിയപ്പോൾ ഇളയ കുട്ടിയുടെ പനി കൂടി, നഴ്സ് ഇഞ്ചക്ഷൻ നല്കി, മൂത്ത കുട്ടിക്ക് ശ്വാസതടസ്സം , നഴ്സുമാർ കർത്തവ്യനിരതരായി, എല്ലാവരുടെയും കൈകൾ നെഞ്ചോടു ചേർന്നു. പ്രാർത്ഥന, നിറഞ്ഞ കണ്ണുകളോടെ സർവ്വശക്തനെ വിളിച്ചു..

വടക്കാഞ്ചേരി എത്തിയപ്പോൾ കോയമ്പത്തൂർ SP യുടെ വിളി വന്നു,, രണ്ട് പ്രശ്നങ്ങൾ ഉണ്ട്,

1. ഞായർ വൈകിട്ട് ആയതിനാൽ സിറ്റി മുഴുവൻ നല്ല തിരക്ക്, ബ്ലോക്ക്. സിറ്റി കടന്ന് മേട്ടുപാളയം റോഡിലാണ് ആശുപത്രി

2. റോഡിലുടനീളം ഹമ്പുകളാണ്, അത് വേഗത കുറയ്ക്കും, കുട്ടികളെ ബാധിക്കും.

കോയമ്പത്തൂർ DiG അടിയന്തിര മീറ്റിംങ്ങ് വിളിച്ച് പുതിയ റൂട്ട് തീരുമാനിച്ചു, സിറ്റി എത്തുന്നതിന് മുമ്പ് മറ്റൊരു വഴിയിലൂടെ പോകുക.

വാളയാറിൽ നിന്ന് കോയമ്പത്തൂർ പോലീസ് പൈലറ്റ് ഏറ്റെടുത്തു, കൂടെ നമ്മുടെ വാളയാർ പോലീസും, 20 കിലോ മീറ്റർ കഴിഞ്ഞപ്പോൾ വാഹനവ്യൂഹം ഒരു ഇടുങ്ങിയ വഴി ഒരു ഉൾനാടൻ ഗ്രാമത്തിലൂടെ സഞ്ചരിച്ച് തുടങ്ങി , ചെറിയ കുടിലുകളുടെ മുന്നിലൂടെ അതിവേഗം സഞ്ചരിച്ചു.

എല്ലാ ഇടവഴികളിലും തമിഴ്നാട് പോലീസ്, വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ വിവരമറിഞ്ഞ് കോയമ്പത്തൂർ സിറ്റിയിൽ വഴിയൊരുക്കാൻ നിന്നവരുടെ കോളുകൾ വരാൻ തുടങ്ങി. " നിങ്ങൾ എവിടെ " വഴി തെറ്റിയോ.. അവർക്ക് എങ്ങിനെ എന്റെ നമ്പർ കിട്ടിയെന്നറിയില്ല.

അര മണിക്കൂർ ഇടവഴികളിലൂടെ സഞ്ചരിഞ്ച് വാഹനവ്യൂഹം സിറ്റിയിൽ കയറാതെ നേരെ മേട്ടുപ്പാളയം റോഡിലെത്തി. റോഡിനിരുവശവും തമിഴ് മക്കളും പോലീസും കൈകോർത്ത് വഴിയൊരുക്കി നിൽക്കുന്നു.

രണ്ട് മണിക്കൂർ നാല്പ്പത് മിനിറ്റുകൊണ്ട് 190 കിലോമീറ്റർ പിന്നിട്ട് ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി, എല്ലാം സർവ്വ സജ്ജം , മൂത്ത കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റി.. ഇളയ കുട്ടിയെ പ്രത്യേകം സജ്ജികരിച്ച ICUവിലും.

publive-image

ഒരു കുട്ടിയുടെ സമീപം ഡോക്ടറുൾപ്പെടെ 5 പേരാണ് കണ്ണിലെണ്ണയൊഴിച്ച് നിൽക്കുന്നത്,

അതിനിടയിൽ ആശുപത്രി റിസ്പ്ഷനിലെ സ്റ്റാഫ് വന്ന് എന്നോട് ചോദിച്ചു "കുട്ടികളുടെ അച്ഛൻ IPS കാരനാണല്ലെ എന്ന് " ഞാൻ ആണെന്നോ അല്ലെന്നോ എന്നല്ലാത്ത ഭാവത്തിൽ തലയാട്ടി " കാരണം ആശുപത്രിയിലേക്ക് ചെന്നൈ ഡി ഐ ജി യുടെ ഓഫീസിൽ നിന്നും, കോയമ്പത്തൂർ ഡി ഐ ജി യുടെ ഓഫീസിൽ നിന്നും നിരന്തരം കോളുകൾ വന്നത് കൊണ്ട് അവർക്ക് അങ്ങനെ ഒരു സംശയം തോന്നിയത് സ്വാഭാവികം,,

മികച്ച ചിക്തസ ആണ് ഇവിടെ,, ധാരളം പണച്ചിലവ് ഉണ്ട്, പ്രാർത്ഥനയും...

പ്രിയ ഡി ഐ ജി കബിൽ സർ ഞങ്ങൾ കേരള പോലീസ് അങ്ങയോട് കടപ്പെട്ടിരിക്കുന്നു,, വൈദത്തെപ്പോലെ അങ്ങയുടെ മുന്നിൽ കൂപ്പുകൈളോടെ നിൽക്കുന്നു,,

പ്രിയ തമിഴ്നാട് പോലീസ് നിങ്ങൾക്ക് കേരളാ പോലീസിന്റെ ബിഗ് സല്യൂട്ട്... "

പ്രാർത്ഥനാപൂർവ്വം

രഘു പി എസ്

ജനമൈത്രി പോലീസ് കളമശ്ശേരി,

കൊച്ചി സിറ്റി - 9895700008.

തീർച്ചയായിട്ടും തമിഴ്‌നാട് പൊലീസിന് കേരളജനതയും ഒരു ബിഗ് സല്യൂട്ട് നൽകുന്നു.

Advertisment