തണ്ണിമത്തന്‍ ! തമിഴ് നാട്ടില്‍ നിന്ന് ഒരു മാരകവിഷം കൂടി മലയാളിക്ക് !!

പ്രകാശ് നായര്‍ മേലില
Monday, March 25, 2019

ശ്രദ്ധിക്കുക..
വഴിയരുകിലെല്ലാം ധാരാളം കാണുന്ന ചൂടുകാലത്ത് നമുക്ക് തമിഴ്നാട്ടില്‍ നിന്നും മറ്റും ലഭിക്കുന്ന തണ്ണിമത്തന്‍ വലിയ അപകടകാരിയാണ്..

എന്താണ് കാരണം….
റോഡരുകില്‍, കടകളില്‍ ഒക്കെ മാസങ്ങളോളം കാറ്റും വെയിലു മേറ്റാലും ഇവ ഫ്രഷ്‌ ആയിത്തന്നെ ഇരിക്കുന്നു.

മനസ്സിലാക്കേണ്ടത് …
ആല്‍ത്താ എന്ന ഒരുതരം പശയും ,പഞ്ചസാരയും ,സാക്രീനും ചേര്‍ന്ന മിശ്രിതം സിറിഞ്ച് വഴി തണ്ണിമത്തനില്‍ ഇന്‍ജെക്റ്റ് ചെയ്യുന്നു.. (ചിത്രം കാണുക ) തന്മൂലം ഇവ ദിവസങ്ങളോളം ഫ്രഷ്‌ ആയി ഇരിക്കുമെന്നത് കൂടാതെ ഉള്‍ഭാഗം നന്നായി ചുമന്നിരിക്കുകയും ചെയ്യും.

ദൂഷ്യഫലങ്ങള്‍ ..

ഇത് കഴിക്കുന്നത്‌ മൂലം ദഹനപ്രക്രിയ ആകെ താറുമാറാകുന്നു. തന്മൂലം ഉദരരോഗ വ്യാധികള്‍ പെരുകുന്നു.ലിവറിനു ക്യാന്‍സര്‍ സംഭവിക്കാം. വൃക്കകള്‍ക്ക് തകരാര്‍ സംഭവിക്കുന്നത്‌ കൂടാതെ രക്തത്തിലുണ്ടാകുന്ന പല രോഗങ്ങള്‍ക്കും, ലൈംഗികശക്തി ഇല്ലാതാകുവാനും ഇത് കാരണമാകുകയും ചെയ്യും.

×