Advertisment

15 വർഷങ്ങൾക്കുശേഷം ദി റോക്ക് മടങ്ങിവരുന്നു !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ഹോളിവുഡ് സൂപ്പർസ്റ്റാർ ഡ്വെയ്ന്‍ ജോണ്‍സന്‍ എന്ന റോക്ക് നീണ്ട 15 വർഷങ്ങൾക്കുശേഷം WWE മത്സരങ്ങളിലേക്ക് മടങ്ങിവരുകയാണ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.

Advertisment

ഒക്ടോബർ 4 നാണ് അദ്ദേഹം റിംഗിൽ കയറുക. അന്നാണ് ഇപ്പോഴത്തെ WWE ചാമ്പ്യൻ കോഫി കിംഗ്സ്റ്റൻ തന്റെ കിരീടം നിലനിർത്താനായി കരുത്തനായ ബ്രോക്ക് ലെസ്‌നറുമായി ഏറ്റുമുട്ടുന്നതും.

publive-image

ഫോബ്‌സ് മാഗസിൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2013 ൽ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ഹോളിവുഡ് നടൻ ഡ്വെയ്ന്‍ ജോണ്‍സന്‍ ആയിരുന്നു. The Next Level എന്ന സിനിമയ്ക്ക് അദ്ദേഹത്തിനുനൽകിയ പ്രതിഫലം 23.5 മില്യൺ ഡോളറായിരുന്നു. 2016 ലും അദ്ദേഹമായിരുന്നു പ്രതിഫലത്തിൽ ടോപ്പ്. 2017 ,2018 വർഷങ്ങളിൽ അദ്ദേഹം രാണ്ടാംസ്ഥാനത്തായി.

WWE യിലേക്കുള്ള റോക്കിന്റെ രണ്ടാം വരവ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹത്തിൻറെ ആരാധകരും WWE ഭാരവാഹികളും.

Advertisment