Advertisment

ദുബായ് എയർപോർട്ടിൽ നടന്ന മോഷണം ! രണ്ടു മാങ്ങ !!

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

6 ദിർഹം (ഏകദേശം 115 രൂപ ) വിലവരുന്ന രണ്ടു മാങ്ങ മോഷ്ടിച്ചുതിന്ന ഇന്ത്യക്കാരന് 5000 ദിർഹം ( ഏകദേശം 96000 രൂപ ) പിഴയും മൂന്നുമാസം തടവും നാടുകടത്തലും.

Advertisment

മോഷണം നടത്തുന്നത് ദുബായിൽ മാത്രമല്ല അറബ് രാജ്യങ്ങളിലെല്ലാം വലിയ കുറ്റമാണ്. മോഷണം തെളിഞ്ഞാൽ അത് മാപ്പില്ലാത്ത കുറ്റമായി കണക്കാക്കപ്പെടുകയും കഠിനമായ ശിക്ഷകളുമാണ് ഉണ്ടാകുക.

publive-image

ഈ സംഭവം നടന്നത് 2017 ആഗസ്റ്റ് 11 നായിരുന്നു. ദുബായ് ഇന്റർനാഷണൽ എയർപോർട്ട് ടെർമിനൽ 3 ലെ ജോലിക്കാരനായിരുന്ന 27 കാരനായ ഇന്ത്യക്കാരൻ യുവാവ് ഒരു യാത്രക്കാരന്റെ ബാഗേജ് തുറന്ന് അതിൽനിന്നു രണ്ടു മാമ്പഴം മോഷ്ടിച്ചെടുത്തതിനാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച ദുബായ് കോടതി ഈ ശിക്ഷ വിധിച്ചത്. 5000 ദിർഹം പിഴയും മൂന്നുമാസം തടവും നാടുകടത്തലും.

ദുബായ് ടെർമിനൽ -3 യിൽ ഇന്ത്യൻ യാത്രക്കാരുടെ ബാഗേജുകൾ കൺവെയർ ബെൽറ്റിൽ ലോഡ് ചെയ്യുന്ന ജോലിയായിരുന്നു പ്രസ്തുത വ്യക്തിക്ക്. ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥൻ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഈ വിവരം അധികാരികളെ അറിയിച്ചതും ഇതേത്തുടർന്ന് 2018 ഏപ്രിലിൽ അയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും താമസസ്ഥലത്തു മറ്റു മോഷണവസ്തുക്കളുണ്ടോ എന്നറിയാൻ റെയിഡ് നടത്തുകയും ചെയ്തു. പക്ഷേ റെയ്‌ഡിൽ ഒന്നും കണ്ടെത്താനായില്ല.

കോടതിയിൽ താൻ ദാഹം സഹിക്കാവയ്യാതെ വെള്ളം തിരഞ്ഞപ്പോൾ മാങ്ങ ദൃഷ്ടിയിൽപ്പെടുകയും അതിൽ രണ്ടെണ്ണം കഴിക്കുകയുമാണുണ്ടായതെന്നും മോഷ്ടിച്ചിട്ടില്ലെന്നും അയാൾ പറഞ്ഞിരുന്നു.

വിധിക്കെതിരേ അപ്പീൽ നൽകാൻ യുവാവിന് 15 ദിവസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്.

Advertisment