Advertisment

ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവ് ശ്രീകൃഷ്ണന്റെ രൂപം ധരിച്ചു പാറ്റ്നയിൽ. പരമശിവന്റെ വേഷത്തില്‍ നിന്ന് കൃഷ്ണന്റെ വേഷത്തിലേക്ക് മാറിയത് ജന്മാഷ്ടമി ദിനത്തിൽ

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ബീഹാർ മുൻമുഖ്യമന്ത്രിമാരായിരുന്ന ലാലു പ്രസാദ് യാദവിന്റെയും റാബ്‌റി ദേവിയുടെയും മൂത്തമകനും ബീഹാറിലെ മുൻ ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദവിന്റെ ജ്യേഷ്ഠനും മുൻ ആരോഗ്യമന്ത്രിയുമായിരുന്ന തേജ് പ്രതാപ് യാദവാണ് ജന്മാഷ്ടമി ദിനത്തിൽ ഭഗവാൻ ശ്രീകൃഷ്ണന്റെ രൂപം ധരിച്ചു പാറ്റ്നയിൽ പ്രത്യക്ഷപ്പെട്ടത്...

Advertisment

publive-image

കഴിഞ്ഞ കുറെ നാളുകൾക്കു മുൻപ് പരമശിവന്റെ രൂപം ധരിച്ചായിരുന്നു അദ്ദേഹം നടന്നിരുന്നത്. ശനിയാഴ്ച അർധരാത്രി മുതലാണ് ശ്രീകൃഷ്ണവേഷത്തിൽ അദ്ദേഹം അനുയായികൾക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടത്.

കഴിഞ്ഞവർഷം ഐശ്വര്യയുമായി നടന്ന വിവാഹം മോചനത്തിന്റെ വക്കിലാണ്. തേജ് പ്രതാപ് സ്ഥിരമായി കഞ്ചാവിനടിമയാണെന്നാണ് ഭാര്യ കുടുംബകോടതിയിൽ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അത് ശരിവയ്ക്കുന്ന പ്രവർത്തികളാണ് ഇദ്ദേഹത്തിൽനിന്ന് ഓരോ ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഇതൊക്കെയാണെങ്കിലും ഇദ്ദേഹത്തിന്റെ അനുയായികൾക്ക് യാതൊരു കുറവുമില്ല. സാക്ഷാൽ ദൈവ അവതാരമാണെന്നു വിശ്വസിക്കുന്നവരും ബീഹാറിൽ കുറവല്ല.

Advertisment