Advertisment

സദ്ബുദ്ധി മഹായജ്ഞം ! ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് സദ്ബുദ്ധി ഉണ്ടാകാൻ യജ്ഞം നടത്തി ലാലു പ്രസാദ് യാദവിന്റെ മൂത്ത മകനും മന്ത്രിയുമായിരുന്ന തേജ് പ്രതാപ് യാദവ് !

New Update

ലർക്കും ചിരി വന്നേക്കാം. ബീഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മൂത്ത മകനും മുൻ ബീഹാർ പരിസ്ഥിതി വകുപ്പുമന്ത്രിയുമായിരുന്ന തേജ് പ്രതാപ് യാദവ് ഇന്ന് പാറ്റ്നയിൽ ഒരു 'സദ്ബുദ്ധി മഹായജ്ഞം' നടത്തുകയുണ്ടായി.

Advertisment

publive-image

ബീഹാറിന് പുറത്ത് രാജസ്ഥാനിലെ കോട്ടയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ മടക്കിക്കൊണ്ടുവരാൻ മുഖ്യമന്ത്രി നിതീഷ് കുമാറിന് സദ്ബുദ്ധി ഉണ്ടാകാൻ വേണ്ടിയാണ് ഈ യജ്ഞം നടത്തപ്പെട്ടത്.

publive-image

യജ്ഞം മൂന്നുമണിക്കൂർ നീണ്ടു. വലിയ ഹോമകുണ്ഡത്തിൽ നെയ്യും മറ്റു ദ്രവ്യങ്ങളും പൂക്കളുമർപ്പിച്ചായിരുന്നു മഹായജ്ഞം നടത്തിയത്.

publive-image

തേജ് പ്രതാപ് യാദവ് ഇങ്ങനെയുള്ള പല വിഷയങ്ങളിലും പ്രസിദ്ധനാണ്. ഇതദ്ദേഹത്തിൻ്റെ ശൈലിയാണ്.

publive-image

പരമശിവന്റെ വേഷഭൂഷാദികളോടെ ക്ഷേത്രങ്ങൾ സന്ദർശിക്കുക, ശ്രീകൃഷ്ണ വേഷത്തിൽ ഓടക്കുഴലൂതി ഗോശാലകളിൽ കഴിയുക, കുചേല വേഷത്തിൽ ആളുകൾക്കിടയിൽ പ്രത്യക്ഷപ്പെടുക ഒക്കെ അദ്ദേഹത്തിൻറെ രീതികളാണ്.

publive-image

ഭാര്യ ഐശ്വര്യയുമായുള്ള വിവാഹബന്ധം വേർപെടലിന്റെ വക്കിലാണ്. സ്വയം ദൈവീക പരിവേഷത്തിൽ ജീവിക്കുന്നതും പൂജകളും ക്ഷേത്രദർശനങ്ങളുമാണ് അദ്ദേഹത്തിൻ്റെ ഇഷ്ടകാര്യങ്ങൾ.

publive-image

തേജ് പ്രതാപ് യാദവിന്റെയും ഐശ്വര്യയുടെയും വിവാഹ സമയത്ത് പാറ്റ്ന നഗരത്തിൽ ഇരുവരെയും ശിവപാർവ്വതിമാരായി ചിത്രീകരിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ വ്യാപകമായി പതിച്ചിരുന്നു.

publive-image

Advertisment