Advertisment

ട്രമ്പും പറഞ്ഞു "കടക്ക് പുറത്ത്". ഇന്റർവ്യൂവിനിടെ ചുമച്ച ചീഫ് സ്റ്റാഫിനെ ശകാരിച്ച് പുറത്താക്കി ട്രമ്പ്‌

New Update

നിയാഴ്ച അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ് എബിസി ന്യൂസ് ചാനലിന് ഇന്റർവ്യൂ നൽകവേ അടുത്തിരുന്ന് രണ്ടുതവണ ചുമച്ച വൈറ്റ് ഹൗസിലെ ചീഫ് സ്റ്റാഫ് മിക്ക് മല്വാനി യോട് അരിശത്തോടെയാണ് കൽപ്പിച്ചത്.

Advertisment

publive-image

"താങ്കൾക്കറിയില്ലേ എനിക്കിതിഷ്ടമല്ലെന്ന് ? താങ്കൾക്ക് ചുമയ്ക്കണമെങ്കിൽ റൂമിൽനിന്നു പുറത്തുപോകുക." ഇത് പറയുമ്പോൾ ട്രമ്പിന്റെ മുഖം അരിശത്താൽ ചുവന്നുതുടുത്തിരുന്നു.

മിക്ക് മല്വാനി ഉടൻതന്നെ റൂമിൽനിന്നു പുറത്തുവരുകയായിരുന്നു. ഇന്റർവ്യൂ അവസാനിച്ചശേഷമാണ് അദ്ദേഹം മടങ്ങിവന്നത്. എബിസി നടത്തിയ ഇന്റർവ്യൂ ഇന്നലെ ടിവിയിൽ പ്രക്ഷേപണം ചെയ്യുകയുണ്ടായി.

Advertisment