Advertisment

ഇദ്ദേഹം പ്രിൻസിപ്പാലോ ജോക്കറോ ? എട്ടാം ക്ലാസ് വിദ്യാര്‍ഥി ലീവ് ലെറ്ററില്‍ താന്‍ മരിച്ചുപോയെന്നെഴുതി ! അവധി നൽകി പ്രിൻസിപ്പാൾ !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ത്തർപ്രദേശിലുള്ള കാൺപൂർ ഗവണ്മെന്റ് ഹൈ സ്‌കൂളിലെ 8-)൦ ക്ലാസ്സ് വിദ്യാർത്ഥി താൻ മരിച്ചുപോയെന്നും അതിനാൽ അരദിവസത്തെ അവധി അനുവദിക്കണമെന്നും കാണിച്ച് പ്രിൻസിപ്പലിന് നൽകിയ അപേക്ഷയിൽ അദ്ദേഹം എഴുതി 'Granted.' ( അപേക്ഷയും അനുമതിയും കാണുക )

Advertisment

publive-image

ഹിന്ദിയിൽ വിദ്യാർത്ഥി എഴുതിയ അപേക്ഷയുടെ മലയാളപരിഭാഷ ഇങ്ങനെയാണ് :-

"ആദരണീയ പ്രിൻസിപ്പാൾ,

സവിനയം അങ്ങയെ ബോദ്ധ്യപ്പെടുത്തുന്നതെന്തെന്നാൽ ഇന്ന് 20/ 08 /2019 രാവിലെ 10 മണിക്ക് ഞാൻ നിര്യാതനായി എന്ന വിവരം വളരെ ദുഖത്തോടെ അങ്ങയെ അറിയിക്കുകയാണ് . അതിനാൽ ദയവായി എനിക്ക് ഹാഫ് ഡേ അവധി അനുവദിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു."

അവധി കിട്ടിയ വിദ്യാർത്ഥി അപ്പോൾത്തന്നെ വീട്ടിലേക്കു പോകുകയും ചെയ്തു. പ്രിൻസിപ്പാൾ ഗ്രാൻഡഡ്‌ എന്നെഴുതിയ വിദ്യാർത്ഥിയുടെ അവധി അപേക്ഷ ടീച്ചറുടെ കയ്യിലെത്തിയപ്പോഴാണ് ഈ വിവരം പുറത്താകുന്നത്. പ്രിൻസിപ്പലിന്റെ ഈ നിരുത്തരവാദപരമായ നടപടിക്കെതിരേ അദ്ധ്യാപകർ അധികൃതർക്ക് പരാതിയയച്ചിരിക്കുകയാണ്.

കാണുക വിദ്യാർത്ഥി നൽകിയ അവധി അപേക്ഷയും പ്രിൻസിപ്പൽ ചുവന്ന മഷിയിൽ അതിൽ Granted എന്നെഴുതിയതും.

Advertisment