Advertisment

12കാരിയുടെ കണ്ണുനീർ !! ജാമ്യത്തിനായി കളക്ടർ കത്തുനൽകി, ഫീസ് വാങ്ങാതെ അഭിഭാഷകരുടെ നിര, കോടതിയിൽ പട്ടിണിയുടെ പ്രതീകമായി പിതാവ്.. ന്യായാധിപന്റെ കണ്ണ് നിറഞ്ഞു

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ഇവിടെ നൽകിയിരിക്കുന്ന വിദ്യയെന്ന പേര് സാങ്കല്പികമാണ്.

Advertisment

വിദ്യക്ക് ജാമ്യത്തിനായി കളക്ടർ കത്തുനൽകി, ഫീസ് വാങ്ങാതെ അഭിഭാഷകരുടെ നിര, കോടതിയിൽ പട്ടിണിയുടെ പ്രതീകമായി പിതാവ്, ന്യായാധിപന്റെ കണ്ണ് നിറഞ്ഞു. കോടതിമുറിയിൽ കരയാത്തവരായി ഒരാൾപോലുമില്ല..

മദ്ധ്യപ്രദേശിലെ സാഗർ ജില്ലയിലുള്ള 'രഹലി' ഗ്രാമവാസിയായ വിദ്യക്ക് 12 വയസ്സാണ് പ്രായം. ആറാം ക്ലാസ്സുകാരി. മൂന്നുകുട്ടികളിൽ മൂത്തവൾ. അമ്മ മൂന്നുവർഷം മുൻപ് മരിച്ചുപോയി.പിതാവ് കൂലിപ്പണിചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. അനാരോഗ്യം മൂലം പലപ്പോഴും പണിക്കു പോകില്ലായിരുന്നു. അതുകൊണ്ടുതന്നെ പട്ടിണിയായിരുന്നു പലപ്പോഴും. പുല്ലുമേഞ്ഞ കുടിലിലാണ് കുടുംബം കഴിയുന്നത്. വീട്ടിൽ ആഹാരം പാചകം ചെയ്യുന്നതും വിദ്യതന്നെയാണ്.

publive-image

ഇക്കഴിഞ്ഞ സെപറ്റംബർ 21 ന് വിദ്യയുടെ പിതാവ് കടയിൽനിന്ന് കടം വാങ്ങിയ 10 കിലോ ഗോതമ്പ് രാവിലെ സ്‌കൂളിൽ പോകും വഴി അല്പമകലെയുള്ള മില്ലിൽ പൊടിക്കാൻ കൊണ്ടുപോയിക്കൊടുത്തത് വിദ്യയായിരുന്നു. വൈകിട്ടവൾ തിരികെവന്നപ്പോൾ ഗോതമ്പ് ആരോ മോഷ്ടിച്ചെടുത്തെന്നും തിരക്കിനിടയിൽ താൻ ശ്രദ്ധിച്ചില്ലെന്നും മില്ലുടമ പറഞ്ഞു.

വിദ്യയുടെ കരച്ചിലിലൊന്നും മില്ലുടമയുടെ മനസ്സലിഞ്ഞില്ല. അയാൾ അവളെ ആട്ടിയോടിച്ചു. വീട്ടിലെത്തി യാലത്തെ അവസ്ഥയും വിശന്നിരിക്കുന്ന ഇളയസഹോദരങ്ങളെയും ഓർത്തവൾ വിങ്ങിപ്പൊട്ടി. നേരേയവൾ ഗ്രാമത്തിലെ 'ടിക്കിട്ടോറിയ ദേവീ കോവിലിൽ' ചെന്ന് കുമ്പിട്ടു കരഞ്ഞു. ക്ഷേത്രത്തിൽ ആരുമില്ലായിരുന്നു. രാവിലെ മാത്രമേ അവിടെ പൂജാരിവരുകയുള്ളു. ഇക്കഴിഞ്ഞ സെപറ്റംബർ 21 നായിരുന്നു സംഭവം.

നേരം സന്ധ്യയാകുംവരെയും അവൾ അവിടെ കരഞ്ഞിരുന്നു. പെട്ടെന്നാണവളുടെ ദൃഷ്ടിയിൽ ക്ഷേത്ര ത്തിലെ വഞ്ചി കാണാനിടയായത്. ഒരു വലിയ കല്ലുകൊണ്ടുവന്നവൾ അതിന്റെ പൂട്ട് തല്ലിപ്പൊട്ടിച്ചു. വഞ്ചിനിറയെ നോട്ടുകളും ചില്ലറയുമുണ്ടായിരുന്നു. അതിൽനിന്നവൾ 10 കിലോ ഗോതമ്പിന്റെ വിലയായ 250 രൂപ മാത്രമെടുത്തു. വീട്ടിൽ വിശന്നിരിക്കുന്ന അനിയനും അനിയത്തിക്കും വേണ്ടി കടയിൽ നിന്ന് ഗോതമ്പുവാങ്ങി മില്ലിൽപ്പൊടിപ്പിച് അവൾ നേരേ വീട്ടിലെത്തി.

കടയിൽ ഗോതമ്പിന് 180 രൂപയേ വിലയായുള്ളു. ബാക്കി 70 രൂപ അവൾ ബുക്കിനുള്ളിൽ കരുതിവച്ചു.

publive-image

ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന CCTV ദൃശ്യങ്ങളിൽനിന്നാണ് ദിവ്യയാണ് വഞ്ചി തകർത്തെതെന്ന് തെളിയുന്നതും അതേത്തുടർന്ന് സെപ്റ്റംബർ 28 ന് പോലീസ് അവളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ജുവനൈൽ കോർട്ടിൽ ഹാജരാക്കിയ അവളെ സാഗറിൽനിന്നും 320 കിലോമീറ്റർ അകലെയുള്ള പെൺകുട്ടികളുടെ റിമാൻഡ് ഹോമിലേക്കയക്കുകയായിരുന്നു.

വിവരമറിഞ്ഞ സാഗർ ജില്ലാ കളക്ടർ ശ്രീമതി പ്രീതി മൈഥിൽ നായക്ക് ഉടൻതന്നെ വിദ്യയുടെ വീട്ടിലെത്തി കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കി. വിദ്യയുടെ ജാമ്യത്തിനുള്ള എല്ലാ നടപടികളും പൂർത്തിയാക്കി. ഇതിനായി കളക്ടർ നേരിട്ട് ഇടപെട്ടതിനെത്തുടർന്ന് ഫീസില്ലാതെ വിദ്യയുടെ കേസ് വാദിക്കാൻ ശശാങ്ക് ഗുരു, ചന്ദ്രശേഖർ പാണ്ഡെ എന്നീ രണ്ട് അഭിഭാഷകർ തയ്യാറാകുകയുമായിരുന്നു. അതിനുശേഷം വിദ്യയെ സഹായിക്കാനായി വക്കീൽ സമൂഹം ഒന്നടങ്കം രംഗത്തുവന്നു.

വിഷയത്തിൽ പൊലീസിന് സംഭവിച്ച ഗുരുതവീഴ്ചയും വിദ്യയുടെയും കുടുംബത്തിന്റെയും ദൈന്യാവസ്ഥയും കളക്ടർ പ്രത്യേകമായി അഭിഭാഷകർ മുഖേന കോടതിയെ ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. വിദ്യയുടെ പിതാവ് നേരിട്ട് കോടതിയിലെത്തിയിരുന്നു.

പിതാവിന്റെ ദീനാവസ്ഥയും കണ്ണുനീരും കളക്ടർ നൽകിയ വിവരങ്ങളും മനസ്സിലാക്കിയ ന്യായാധിപന്റെ കണ്ണ് നിറഞ്ഞു. വിദ്യ അറസ്റ്റിലായതിൽപ്പിന്നെ ഇളയകുട്ടികൾ ആഹാരം കഴിച്ചിട്ടില്ല എന്ന പിതാവിന്റെ മൊഴിയും വിദ്യ പണം മോഷ്ടിക്കാനുണ്ടായ സാഹചര്യങ്ങളും അഭിഭാഷകർ വിവരിച്ചപ്പോൾ കോടതിയിൽ ഉണ്ടായിരുന്നവർക്കും കണ്ണുനീരടക്കാനായില്ല.

publive-image

<സാഗർ ജില്ലാ കളക്ടർ ശ്രീമതി പ്രീതി മൈഥിൽ നായ്ക്ക്>

വിദ്യക്ക് തിങ്കളാഴ്ച കോടതി ജാമ്യമനുവദിച്ചു. വിദ്യയെ 320 കിലോമീറ്റർ ദൂരെയുള്ള റിമാൻഡ് ഹോമിൽനിന്ന് മടക്കിക്കൊണ്ടുവരാനായി കലകട്ർ റെഡ് ക്രോസ്സ് ഫണ്ടിൽനിന്ന് 10000 രൂപ അനുവദിക്കുകയും ഒരു വാഹ നവും സഹായിയെയും നൽകി പിതാവിനെ അവിടേക്കു യാത്രയാക്കുകയുമായിരുന്നു..

ഇന്നലെ വിദ്യ മോചിതയായപ്പോൾ , തങ്ങൾക്കു സംഭവിച്ച വലിയ പിഴവിന്റെ പ്രായശ്ചിത്തമെന്നവണ്ണം പോലീസ് അവളെ അവരുടെ വാഹനത്തിൽ സബ് ഇൻസ്പെകടറും ഒരു പോലീസുകാരനും ഉൾപ്പെടെയാണ് സാഗറിലെ വീട്ടിലെത്തിച്ചത്.

ഇവിടെ പോലീസും ഭരണകൂടങ്ങളും പൂർണ്ണമായും പ്രതിക്കൂട്ടിലാണ്. ഒരു കുട്ടി തെറ്റുചെയ്താൽ എഫ് ഐ ആര്‍ രെജിസ്റ്റർ ചെയ്യും മുൻപ് സാഹചര്യങ്ങൾ മനസ്സിലാക്കി അവർക്കു കൗൺസിലിംഗ് നല്കണമെന്നും മുൻപ് കുറ്റകൃത്യങ്ങൾ ചെയ്യാത്തവരാണെങ്കിൽ അവരെ ഗുണദോഷിച്ചു വിട്ടയക്കണമെന്നും നിയമമുണ്ട്. ഇ

വിടെ അതൊന്നുമു ണ്ടായില്ലെന്നതോ പോകട്ടെ കൊടും ക്രിമിനലുകളെ കൈകാര്യം ചെയ്യുമ്പോലെയാണ് പോലീസ് വിദ്യയെ കോടതിയിൽ ഹാജരാക്കിയതും 320 കിലോമീറ്ററകലെ ജുവനൈൽ ഹോമിൽ കൊണ്ടുപോയി പാർപ്പിച്ചതും.

വിദ്യക്കായി ഇപ്പോൾ സഹായങ്ങളുടെ പ്രവാഹമാണ്. മുഖ്യമന്ത്രി കമൽനാഥ് ഒരു ലക്ഷം രൂപ അടിയന്തര സഹായധനമായി പ്രഖ്യാപിച്ചുകഴിഞ്ഞു. കൂടാതെ ഈയാഴ്ചമുതൽ അവർക്കു സൗജന്യറേഷനും കുട്ടികളുടെ പഠനത്തിന് വേണ്ട എല്ലാ സഹായവും പ്രഖ്യാപിക്കുകയുണ്ടായി.പ്രതിപക്ഷനേതാവും സാഗർ എം എല്‍ എയും നിരവധി എന്‍ ജി ഓകളും കുടുംബത്തിന് സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്.

publive-image

<യു പി എസ് സി റിസൾട്ടറിഞ്ഞ സന്തോഷത്തിൽ ബന്ധുവിനൊപ്പം വീട്ടിലേക്കു പോകുന്ന പ്രീതി പരിചയക്കാരോട് വിവരം പറയുന്നു>

" ഇല്ലായ്മയും ദാരിദ്ര്യവും സമൂഹത്തിന്റെ തിരസ്‌ക്കാരവുമാണ് കുഞ്ഞുങ്ങളെ കുറ്റവാസനയിലേക്കു വഴിതിരിച്ചുവിടുന്നതെന്ന്" മുഖ്യമന്ത്രി തന്റെ ട്വീറ്റിൽ പറയുന്നുണ്ട്.

മറ്റൊന്ന് പട്ടിണിയുടെ പാരമ്യതയിൽ കഴിയുന്ന ഈ കുടുംബത്തിന് ഇതുവരെ ബി പി എല്‍ കാർഡുപോയിട്ട് റേഷൻ കാർഡുപോലും ലഭിച്ചിട്ടില്ലെന്നതിൽ ഇന്നലെ മുഖ്യമന്ത്രി കമൽനാഥ്‌ പോലും അത്ഭുതപ്പെടുകയുണ്ടായി. ഇതുകൂടാതെ പ്രധാനമന്ത്രി ആവാസ് യോജനയനുസരിച്ചു അർഹതയുണ്ടായിട്ടും ഇവർക്ക് വീടും ലഭിച്ചിട്ടില്ല.

സർക്കാർ ആനുകൂല്യങ്ങളൊന്നും ഈ കുടുംബത്തിന് ലഭിക്കാതിരുന്നതിനെപ്പറ്റി മുഖ്യമന്ത്രി അന്വേഷണത്തിനുത്തരവിട്ടിരിക്കുകയാണ്. അതൊക്കെ തുടർക്കഥകൾ.

സത്യത്തിൽ ഉത്തരേന്ത്യയിൽ ഇതുപോലെ ദുരിതമനുഭവിക്കുന്ന ധാരാളം കുടുംബങ്ങളുണ്ട്. അവരെയൊക്കെ ആരെങ്കിലും അറിയണമെങ്കിൽ അതിജീവനത്തിനായി ഇതുപോലുള്ള കടുംകൈകൾ ചെയ്യേണ്ടിവരുന്ന അവസ്ഥയാണ്.

ഇവിടെ സാഗർ ജില്ലാ കളക്ടർ പ്രീതി മൈഥിൽ നായക്കിനെപ്പറ്റി പ്രതിപാദിക്കാതിരിക്കാൻ കഴിയില്ല. ഒരു പഞ്ചസാരമിൽത്തൊഴിലാളിയുടെ മകളാണവർ. മദ്ധ്യപ്രദേശിലെ സീഹോർ ജില്ലയിലുള്ള ആ പഞ്ചസാരഫാക്ടറി ഒരു സുപ്രഭാതത്തിൽ പൂട്ടിപ്പോയി. ജോലിക്കാർ പലരും ആത്മഹത്യ ചെയ്തു.  പ്രീതിയുടെ അച്ഛൻ കൂലിപ്പണിചെയ്താണ് മകളെ പഠിപ്പിച്ചത്.

2009 ൽ 92 മത് റാങ്കിലാണവർ യു പി എസ് സി പരീക്ഷ പാസ്സായത്. വിഷമതകൾ അറിഞ്ഞുവളർന്നതിനാൽ സാധാരണക്കാരുടെ എല്ലാ പ്രശ്നങ്ങളിലും അവർ നേരിട്ടിടപെടുക പതിവാണ്.

 

Advertisment