Advertisment

ചതിയാണ് സൂക്ഷിക്കണം ! നമ്മുടെ വിലപ്പെട്ട ജീവിതം അറിഞ്ഞുകൊണ്ട് കണ്ണീരിലാഴ്ത്താതിരിക്കുക

New Update

ക്യാനഡ, അമേരിക്ക,യൂറോപ്പ്,ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ജോലിക്കു വിസയും സിറ്റിസൺ ഷിപ്പുമൊക്കെ വാഗ്ദാനം ചെയ്തുകൊണ്ട് സമൂഹ മാദ്ധ്യമങ്ങളിലും ,പത്രങ്ങളിലുമൊക്കെ ധാരാളം പരസ്യങ്ങൾ നാം നിത്യവും കാണാറുണ്ട്. ഇത്തരം തട്ടിപ്പു പരസ്യങ്ങളിലൊക്കെ വീണു പണം നഷ്ടപ്പെട്ടവരുടെ വിവര ങ്ങളും നമ്മൾ അടിക്കടി പത്രങ്ങളിൽ വായിക്കാറുമുണ്ട്.

Advertisment

നല്ല ജോലിയും മികച്ച ശമ്പളവും ,സുഖജീവിതവും സ്വപ്നം കണ്ടാണ് പലരും ഇങ്ങനെ ചതിയിൽപ്പെടുന്നത്. കിടക്കാടം വരെ പണയപ്പെടുത്തി ലക്ഷങ്ങൾ നൽകി വഴിയാധാരമായവർ അനേകരാണ്.

publive-image

ഇങ്ങനെയുള്ള പരസ്യങ്ങൾക്ക് പിറകേ പോകുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒന്നാമതായി യൂറോപ്യൻ രാജ്യങ്ങൾ ഇന്ത്യയിൽനിന്നുള്ള നേഴ്‌സുമാർ, ഡോക്ടർമാർ എന്നിവരൊഴികെ മറ്റാർക്കും കഴിഞ്ഞ 10 വർഷമോ അതിലധികമോ ആയി ജോബ് വിസ നൽകുന്നില്ല എന്നതാണ്.യൂറോപ്യൻ യൂണിയനിലുള്ള രാജ്യങ്ങ ളിലെ ആളുകൾക്കുമാത്രമാണ് അവിടെ ജോലിലഭിക്കുന്നത്.

ക്യാനഡയിൽ പ്രൊഫഷണലുകൾക്ക് സ്ഥിരതാമസത്തിനുള്ള PR വിസ ലഭിക്കണമെങ്കിൽ അവിടെ നിശ്ചിത മാനദണ്ഡമായ minimum Comprehensive Ranking System (CRS) സ്‌കോർ ഉണ്ടായിരിക്കണം. അത് വിദ്യാഭ്യാസം, പ്രവർത്തിപരിചയം, പ്രായം എന്നിവയിൽ അധിഷ്ടിതമാണ്.അതിൽ ഒരു തിരിമറിയും സാദ്ധ്യമല്ല.

അതു കൂടാതെ കാനഡ IELTS അൽപ്പം കഠിനമാണ് ,അതും നിശ്ചിത സ്‌കോറിൽ പാസ്സാകേണ്ടതുണ്ട്. ഇതൊക്കെ പണം കൂടുതൽ തന്നാൽ സാധിച്ചുതരാമെന്ന് ആരെങ്കിലും പറഞ്ഞാൽ ഓർക്കുക ശുദ്ധ തട്ടിപ്പാണെന്ന്.

അമേരിക്കയിലും ആസ്‌ത്രേലിയയിലും കുടിയേറ്റം വളരെ ബുദ്ധിമുട്ടാണ്. സ്‌കോർ അടിസ്ഥാനത്തിലാണ് ഇവിടെയും വിസ ലഭിക്കുന്നത്. അമേരിക്കയിൽ IT പ്രൊഫഷണലുകൾക്ക് H-1B വിസ ലഭുക്കുന്നതും അവിടു ത്തെ കമ്പനികൾക്ക് താൽക്കാലികമായി ജോലിക്കാരെ നിയമിക്കാൻ വേണ്ടിയാണ്..

അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഇന്ത്യയിൽ പ്രവർത്തിക്കുന്ന IT കമ്പനികൾ ഓൺസൈറ്റായി ജോലിക്കാരെ നിശ്ചിത കാലയളവിലേക്ക് അവിടേക്കയക്കുന്നുണ്ട് എന്നാൽ അവർക്കവിടെ സ്ഥിരമായ താമസം സാദ്ധ്യമല്ല.

അമേരിക്കയിലേക്ക് കടത്തിവിടാമെന്ന പേരിൽ 50 ലക്ഷം രൂപ വരെ ഓരോരുത്തരോടും വാങ്ങിയശേഷം ഗോവയിൽനിന്ന് 30 ലധികം വരുന്ന ആളുകളെ കടത്തിക്കൊണ്ടുപോയി മെക്സിക്കൻ കാടുകളിൽ പാർപ്പിച്ചതും പോലീസ് പിടിയിലായതും അവരെ ഇന്ത്യക്കു തിരിച്ചയച്ചതും അടുത്തദിവസങ്ങളിൽ വലിയ വാർത്ത യായിരുന്നു.

ഇവരെ കബളിപ്പിച്ച മലയാളികൾ ഉൾപ്പെട്ട സംഘം ഒരു വ്യാജ സിനിമാ യൂണിറ്റ് ഉണ്ടാക്കി സിനിമാ ഷൂട്ടിംഗിനെന്ന പേരിൽ ദുബായ് വഴിയാണ് അവരെ മെക്സിക്കോയിൽ എത്തിച്ചതും അമേരിക്കയിൽ കടക്കും മുൻപ് പിടിക്കപ്പെട്ടതും.

വാസ്തവം ഇതൊക്കെയാണെന്നിരിക്കേ ദയവായി പ്രലോഭനങ്ങളിൽ വീഴാതിരിക്കുക. പണം പിടുങ്ങി മുങ്ങുന്ന ഇത്തരത്തിലുള്ള സംഘങ്ങളുടെ കെണിയിൽ പെടാതിരിക്കുക. നേരായ മാർഗ്ഗത്തിലും യോഗ്യതയുടെ അടിസ്ഥാനത്തിലും മാത്രം വിസ നേടാൻ ശ്രമിക്കുക. നമ്മുടെ വിലപ്പെട്ട ജീവിതം അറിഞ്ഞുകൊണ്ട് കണ്ണീരിലാഴ്ത്താതിരിക്കുക.

Advertisment