Advertisment

ലോകത്തെ ആദ്യത്തെ 'വെല്‍ ബീയിംഗ്' ബഡ്ജറ്റ് !

New Update

മുക്ക് ചിന്തിക്കാൻ പോലുമാകില്ല, ജനങ്ങളുടെ സന്തോഷത്തിനുമാത്രം (Happiness) രാജ്യത്തെ ബഡ്ജറ്റിൽ 18000 കോടി രൂപ (248 കോടി ഡോളർ) വിലയിരുത്തിയ ലോകത്തെ ഏക രാജ്യമാണ് ന്യൂസിലാൻഡ്. അതിനവർ പേരിട്ടു 'Well Being Budget'. സംതൃപ്തിയും സന്തോഷവുമുള്ള ഒരു ജനതയെ സ്വപ്നം കാണുന്ന ഭരണനേതൃത്വത്തിനു മാത്രമേ ഇത് പ്രാവർത്തികമാക്കാൻ കഴിയുകയുള്ളു.

Advertisment

ന്യൂസിലാൻഡ് സർക്കാർ ഇതാദ്യമായി ജനങ്ങളുടെ സന്തോഷം മുഖ്യലക്ഷ്യമാക്കി പാർലമെന്റിൽ ഇക്കൊല്ലത്തെ (2019 -20 ) ബഡ്ജറ്റവതരിപ്പിച്ചിരിക്കുന്നു.

publive-image

നമുക്കറിയാം ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസിന്ദാ ആർഡനെ. ക്രൈസ്റ്റ് ചർച്ചിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിത ഭവനങ്ങളിൽ പോയി കുടുംബാംഗങ്ങളെ സാന്ത്വനിപ്പിച്ച ജനകീയ നേതാവായി ലോകമെങ്ങും അവർ പ്രകീർത്തിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ അവർ ഒരുപടികൂടി മുന്നിലേക്ക് പോയിരിക്കുന്നു. രാജ്യത്തിന്റെ വികസനത്തിന് സാമ്പത്തികം അളവുകോലാക്കാതെ ജനങ്ങളുടെ സന്തോഷവും സംതൃപ്തിയുമായാണ് മാനദണ്ഡമാക്കുകയെന്ന് മെയ് 30 ന് ന്യൂസിലാൻഡ് പാർലമെന്റിൽ ബഡ്ജറ്റവതരിപ്പിച്ചശേഷം പ്രധാനമന്ത്രി ജെസിന്ദാ ആർഡൻ പറഞ്ഞു. ജനങ്ങൾ സംതൃപ്തരല്ലെങ്കിൽ പിന്നെന്തു ഭരണം ? എന്ത് ബഡ്ജറ്റ് ?? അവർ ചോദിച്ചു.

ജനങ്ങളുടെ ഹാപ്പിനെസ്സിനുവേണ്ടി ബജറ്റിൽ വകയിരുത്തിയ 248 കോടി ഡോളറിൽ 99 കോടി ഡോളർ മാനസിക സംതൃപ്തിയുടെ ഔന്നത്യത്തിനുവേണ്ടിയാണ് വകയിരുത്തപ്പെട്ടത്. ഈ തുക ജനകളുടെ അഭിരുചി അനുസരിച്ചാകും വിനിയോഗിക്കുക. ഇതുകൂടാതെ ശുദ്ധവായു, ശുദ്ധജലം,പുൽത്തകിടികൾ,പാർക്കുകൾ, വിദ്യാഭ്യാസ നിലവാരം ഉയർത്തൽ, ആധുനിക വിനോദവേദികളും വിശ്രമസ്ഥലങ്ങളും തുടങ്ങി ജീവിതത്തെ വളരെ പ്രത്യാശയോടെ നോക്കിക്കാണാനുള്ള അഭിവാഞ്ഛ ജനങ്ങളിൽ ഉളവാക്കുക എന്നതൊക്കെയാണ് Happiness ബഡ്ജറ്റ് കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്.

ന്യുസിലാൻഡ് സമ്പന്നരാജ്യമാണ്. ഇക്കോണോമി വളരെ ഭദ്രവുമാണ്. രാജ്യത്തെ തൊഴിൽരഹിതർ 4 % മാത്രം. 2019 -20 സാമ്പത്തികവർഷം മുതൽ സാമ്പത്തികവളർച്ച ലക്ഷ്യമിടാതെ ജനങ്ങളുടെ സന്തോഷത്തിന് ഊന്നൽ നൽകിയാകും തന്റെ സർക്കാർ പ്രവർത്തിക്കുകയെന്നും Well Being ബഡ്ജെറ്റവതരിപ്പിച്ചുകൊണ്ട് ജെസിന്ദാ ആർഡൻ പ്രഖ്യാപിച്ചു.

ഭൂട്ടാനാണ് ഈ രംഗത്ത് മാതൃകാപരമായ ആദ്യചുവടുവയ്പ്പു നടത്തിയതെന്ന കാര്യം വിസ്മരിക്കാൻ പാടില്ല. വികസനത്തിന്റെ അളവുകോൽ ജനങ്ങളുടെ സന്തോഷമാണെന്ന് 2008 ൽ ഭൂട്ടാൻ സർക്കാർ പ്രഖ്യാപിക്കു കയും ഇതിനായി Gross National Happiness Index (GNH ) അവർ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതുപോലെ UAE സർക്കാരും ജനങ്ങളുടെ സന്തോഷത്തിനായി ഒരു Happiness മന്ത്രാലയം തന്നെ രൂപീകരിച്ചിട്ടുണ്ട്. അതുകൂടാതെ പല യൂറോപ്യൻ രാജ്യങ്ങളും ജനങ്ങളുടെ സന്തോഷത്തിനും സംതൃപ്തിക്കുമായി പ്രത്യേക വിഭാഗങ്ങൾ രൂപീകരിച്ചിട്ടുണ്ട്.

എന്നാൽ ലോകത്ത് ഇതാദ്യയമായാണ് ഒരു രാജ്യ സർക്കാർ ജനങ്ങളുടെ സന്തോഷത്തിനു പ്രാമുഖ്യം നൽകുന്ന ഒരു ബഡ്ജറ്റ് അവതരിപ്പിക്കുന്നത്..

ന്യൂസിലാൻഡ് ഒരു മതേതര രാജ്യമാണ്. 50 ലക്ഷത്തിനടുത്തുവരുന്ന ജനസംഖ്യയിൽ പകുതിയിലധകം വിവിധ ക്രിസ്ത്യൻ മതസമൂഹങ്ങളാണ്. 41% ത്തോളം മതമില്ലാത്തവരും എതീസ്റ്റുകളുമാണ്. ഹിന്ദു,ബുദ്ധ, ഇസ്ലാം മതവിശ്വാസികൾ അവിടെ വളരെ ന്യൂനപക്ഷമാണ്..

സ്വന്തം രാജ്യത്തെ ജനതയെ സംതൃപ്തവും സുരക്ഷിതവും സന്തോഷപ്രദവുമായ ഒരു ജീവിതപന്ഥാവിലേക്ക് നയിക്കുന്ന ജനപ്രിയയായ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസിന്ദാ ആർഡന് അഭിനന്ദനങ്ങൾ..

Advertisment