Advertisment

സിംബാബ്‌വേ ആനകളെ കൂട്ടത്തോടെ വിൽക്കുന്നു, വളരെ കുറഞ്ഞ വിലയിൽ !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ന്നും രണ്ടുമല്ല 30000 ആനകളെയാണ് അവർ വിൽക്കാൻ പോകുന്നത്. രാജ്യങ്ങൾക്കും വ്യക്തികൾക്കും സംഘടനകൾക്കും ബന്ധപ്പെടാം.വിലപേശൽ നടത്താം കുറഞ്ഞ വിലയ്ക്ക് വാങ്ങാം.

Advertisment

അടുത്തിടെ അവർ യു.ഏ.ഇ , ചൈന എന്നീ രാജ്യങ്ങൾക്കു 97 ആനകളെ വിൽക്കുകയുണ്ടായി. ആനകളുടെ വംശവർദ്ധനവാണ് അവയെ വിൽക്കാനുള്ള മുഖ്യ കാരണം. സിംബാബ്‌വേയിൽ ഇപ്പോൾ 840000 ത്തിലധികം ആനകളുണ്ടെന്നാണ് കണക്ക്.

publive-image

ലോകത്തുള്ള മുഴുവൻ ആനകളുടെയും കണക്കെടുത്താൽ അതിന്റെ പകുതിയിയോളം ആഫ്രിക്കൻ രാജ്യങ്ങളായ സിംബാബ്‌വേ, നമീബിയ, ബോസ്വാന, സാംബിയ എന്നീ രാജ്യങ്ങളിലാണുള്ളത്.

ആനകളെ വിറ്റുകിട്ടുന്ന പണം പൂർണ്ണമായും പ്രകൃതിസംരക്ഷണത്തിനാകും ഉപയോഗിക്കുകയെന്ന് സിംബാബ്‌വേ രാഷ്ട്രപതി Emmerson Mnangagwa പറയുന്നു. വളരെ വർഷങ്ങളായി ഏർപ്പെടുത്തിയിരുന്ന ആനക്കൊമ്പ് വ്യാപാരവിലക്കും അവർ ഇപ്പോൾ എടുത്തുകളഞ്ഞിരിക്കുകയാണ്. സിംബാബ്‌വേയുടെ സമൃദ്ധമായ വനമേഖലകളിൽ ഏറ്റവും കൂടുതൽ വിരാജിക്കുന്നത് ആനകളാണ്.

Advertisment