29
Thursday September 2022

മൂന്ന് കൊല്ലം തിരിഞ്ഞുനോക്കാതിരുന്നവര്‍ അറ്റ്‌ ലസ് രാമചന്ദ്രന്‍ ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ മോചനത്തിന്‍റെ അമരക്കാരായി മാറി ? ഗള്‍ഫ് എങ്ങനെയെന്നും രാമചന്ദ്രന്‍ ആരെന്നും അറിയാത്തവര്‍ പോലും മോചനകരായി ! ഹാ കഷ്ടം !!

കന്നാസും കടലാസും
Thursday, June 14, 2018

പോരാളി ഷാജിയും പറയുന്നു പിണറായിയാണ് കാരണമെന്ന്. ജോൺ ബ്രിട്ടാസ് നേരത്തെ തന്നെ ജാമ്യമെടുത്തു. ഇന്റർവ്യൂവും ഒപ്പിച്ചു.  എന്തോ ഒരു വലിയ സംഗതിപോലെ ഇന്റവ്യൂവിൽ മുതലക്കണ്ണീർ ഒഴുകുന്നതും നമ്മൾ കണ്ടു.

നാടിനു വേണ്ടി പോരാടുന്ന ധീര ജവാന്മാരെ കാണുന്നതുപോലെയാണ് അല്ലെങ്കിൽ സ്വാതന്ത്ര്യ സമര സേനാനികൾക്ക് വരെ ഇന്നേവരെ ഒരു സ്ഥാനവും കൊടുക്കാത്ത കൈരളി ചാനൽ ആയിരം കോടിയുടെ തട്ടിപ്പ് കേസിൽ അകത്തായ പ്രതിക്കായി എക്സ്ക്ലുസിവ് ഷോ. ഇതിനുമുൻപ് വെറുക്കപ്പെട്ടവനുമായാണ് ഇങ്ങനെ ഷോ ചെയ്തത്.

പിന്നീട് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേനാൾ കളമശ്ശേരി ബസ് കത്തിച്ച കേസിലെ പ്രതിയായ സൂഫിയക്കുവേണ്ടിയും എക്സ്ക്ലുസിവ് ഷോ ചെയ്തു. മലയാളിക്കുവേണ്ടിയും നാടിനുവേണ്ടിയും എന്തൊക്കെയോ പുണ്യകർമ്മം ചെയ്യുന്ന തരത്തിലുള്ള വാക്കുകളും സ്റ്റൈലുകളും വീമ്പിളക്കലും സെന്റിമെൻറ്സും ആണ് ഈ ഷോയുടെ ഒക്കെ ഒരു പ്രത്യേകത.

വിഷ്ണുവിന്റെ അമ്മയെ ഇന്റർവ്യൂ ചെയ്യുവാൻ മനസ്സ് വന്നില്ല , ശ്രീജിത്തിന്റെ ഭാര്യയെ ഇന്റർവ്യൂ ചെയ്യുവാൻ ഓർമ്മ വന്നില്ല , ഉദയകുമാറിന്റെ സഹോദരന്റെ ഒറ്റയാൾ സമരം കണ്ടതേയില്ല. അവസരവാദ ടിവി ഷോകളുടെ ഒരു പര്യായമായി മാറിയിരിക്കുന്ന ഇത്തരം ആളുകൾക്ക് ഇനിയെങ്കിലും ഒരു നിയമസഭാ സീറ്റ് കൊടുത്തുകൊണ്ട് അവരുടെ ശല്യം ഒഴിവാക്കണമേയെന്ന് ബഹുമാന്യ മുഖ്യനോട് അഭ്യർത്ഥിക്കുന്നു ….

ദുബായിലെ കൈരളിയുടെ വക്താക്കളും സംരക്ഷകരും എന്തിനധികം ഒരു മാനേജർ പോലും അറിയാതെ വെള്ളിയാഴ്ച ദിവസത്തിൽ വന്ന്
പഞ്ചസാരയിൽ മുക്കിയ ഒരു ഇന്റർവ്യൂ നടത്തിയപ്പോൾ ബ്രിട്ടാസും കൈരളിയും എന്താണ് നേടിയതെന്ന് മനസിലാകുന്നില്ല. പരസ്യ ഇനത്തിൽ കോടികളുടെ ബാധ്യത ഉള്ളതുകൊണ്ട് എങ്ങനെങ്കിലും അത് വസൂലാക്കുവാൻ വേണ്ടിയാണ് മാനേജ്‌മെന്റ് ബ്രിട്ടാസിനെ പറഞ്ഞയച്ചതെന്നാണ് ഇവിടത്തെ വക്താക്കൾ പറയുന്നത് .

പണ്ട് ഷാർജ ഷേഖ് കേരളത്തിൽ വന്ന സമയത്ത് പെരുന്നാളിന് ഷാർജ ജയിലിലെ കുറെ തടവുകാരെ വിട്ടയച്ചിരുന്നു. അന്നും പോരാളി ഷാജിമാർ പറഞ്ഞുപരത്തി, അതൊക്കെ കേരളം ഭരിക്കുന്ന പാർട്ടിയുടെ കഴിവാണെന്ന് . ഇന്നിപ്പോൾ അറ്റ്ലസ് രാമചന്ദ്രേട്ടന്റെ വിഷയത്തിലും സോഷ്യൽ മീഡിയയിൽ വാക്ക് പോരുകൾ നടന്നുകൊണ്ടിരിക്കുന്നു .

രക്തസാക്ഷികളിൽ പതാക പുതപ്പിക്കുവാൻ മത്സരിക്കുന്നതുപോലെ പാർട്ടിക്കാർ നെട്ടോട്ടമോടുമ്പോൾ നമ്മുക്ക് കളികൾ കണ്ടുരസിക്കാം. സാധാരണയായി സാമ്പത്തിക കുറ്റകൃത്യത്തിൽ അകപ്പെട്ട ഒരാൾ കോടതി മുഖേന ആവശ്യപ്പെട്ടാൽ അവരെ ജയിലിൽ നിന്നും വെളിയിൽ കൊണ്ടുവന്ന് പണമിടപാടുകാരുമായി സംസാരിച്ച് പ്രശ്ന പരിഹാരത്തിന് സൗകര്യം ഒരുക്കാറുണ്ട്. അതുപോലെയാണ് ഇന്നിപ്പോൾ രാമചന്ദ്രേട്ടൻ വെളിയിൽ വന്നിരിക്കുന്നത്. അല്ലാതെ ഇപ്പറഞ്ഞവന്മാരുടെ കത്തുകൾ കൊണ്ടോ ഫോൺ കോളുകൾ കൊണ്ടോ ഒന്നുമല്ല .

പക്ഷെ ഇതൊന്നും അവരുടെ കുടുംബം അംഗീകരിക്കണമെന്നില്ല. കാരണം അവർക്കു എങ്ങനെയെങ്കിലും അദ്ദേഹത്തെ വെളിയിൽ ഇറങ്ങി കണ്ടാൽ മതിയെന്നാണ് മനസ്സിലിരുപ്പ് എന്നാണ് തോന്നുന്നത് . അതുകൊണ്ട് ഇനി വിവാദങ്ങൾക്ക് തിരികൾ കൊളുത്തുവാൻ ഇഷ്ടപ്പെടടില്ല . ഉപ്പുതിന്നാൽ വെള്ളം കുടിക്കാതെ പറ്റില്ല എന്നാണ് കുവൈറ്റിലെ അറ്റ്ലസിന്റെ മുൻ പാർട്ട്ണർമാർ പറഞ്ഞുനടക്കുന്നത് . ഒപ്പം ദുബായിൽ നിന്നും പുറത്താക്കിയ മാനേജർമാരും ഇതേ അഭിപ്രായക്കാരാണ്.

ശോഭ സുരേന്ദ്രനും ഈ കളികളിൽ ഇടം കണ്ടെത്താതിരുന്നില്ല. അവരും പറയുന്നു അവരാണ് ഇറക്കിയതെന്ന്.  കുമ്മനവും കൂട്ടരും നേരത്തെ തന്നെ എട്ടുകാലി മമ്മുഞ്ഞി ആയിരുന്നു . ഇതിന്നിടയിൽ ഉമ്മൻചാണ്ടിയുടെ ബന്ധുക്കൾ പറയുന്നു അദ്ദേഹമാണ് ആദ്യം മുൻ കൈ എടുത്തതെന്ന് . ഷെട്ടിയാണ് പിന്നിലെന്ന് ഒരു കൂട്ടർ വാദിക്കുന്നു . വക്കീലന്മാർ പരസ്പരം അടിയോടടി .

ജയിൽ മോചിതനായ ജനകോടികളുടെ വിശ്വസ്തന് തിരിച്ചു ജയിലിലേക്ക് പോയാൽ മതിയെന്ന തോന്നലാണ് ഈ കഴിഞ്ഞ ആഴ്ചകളിലെ അദ്ദേഹത്തിന്റെ അനുഭവങ്ങൾ . കോടിക്കണക്കിന് രൂപ പരസ്യത്തിന്റെ വകയിൽ വസൂലാക്കിയ റേഡിയോക്കാരും പത്രക്കാരും ഇപ്പോൾ അദ്ദേഹത്തെ സ്തുതി പാടുവാൻ നെട്ടോട്ടമോടുകയാണ് .

അദ്ദേഹം തന്നെ പറയുകയുണ്ടായി ”ഈ റേഡിയോക്കാർ എന്നെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ മാനസികമായി തളരുകയായിരുന്നുവെന്ന് ”.  ഏഷ്യാനെറ്റിനോട് തെറ്റിയപ്പോൾ തന്നെ കൈരളി അദ്ദേഹത്തെ മുറുക്കി പിടിച്ചിരുന്നു , അതിന്റെ ഉപകാരസ്മരണയാണോ ഇക്കഴിഞ്ഞ ബ്രിട്ടാസ് ഇന്റർവ്യൂ എന്ന് തോന്നിപോകുന്നു . ശരിക്കും പറഞ്ഞാൽ അദ്ദേഹത്തിനായി അൽപ്പമെങ്കിലും പരിശ്രമിച്ചത് മാധ്യമത്തിന്റെ സക്കറിയായും ജയ്‌ഹിന്ദിന്റെ എൽവിസ് ചുമ്മാറുമായിരുന്നു .

അദ്ദേഹം ജയിലിൽ പോയി എന്ന വാർത്ത വന്നതുമുതൽ അദ്ദേഹത്തിനെ വെളിയിൽ ഇറക്കുവാൻ ഏറെ പരിശ്രമിച്ച വ്യക്തിത്വങ്ങളെ എല്ലാവരും കണ്ടില്ലെന്ന് നടിക്കുന്നു . അദ്ദേഹം അത് എന്നെങ്കിലും മനസ്സിലാക്കിയാൽ നന്നായിരുന്നു . ദുബായിൽ മിന്നുന്നതെല്ലാം പൊന്നല്ല എന്ന് അദ്ദേഹവും മനസ്സിലാക്കിയിരിക്കുന്നു .

ഇതിൽ നഷ്ടം വന്നത് ബാങ്കുകൾക്ക് ആണെങ്കിലും അവർക്കു ഇൻഷുറൻസ് കിട്ടുമല്ലോ ? പക്ഷെ ഇതിൽ ശരിക്കും പെട്ടുപോയത് നമ്മുടെ ജയരാജന്റെ മകനാണ് . അദ്ദേഹമാണ് സ്വകാര്യമായി ഇദ്ദേഹത്തെ സഹായിച്ചത് . അക്കാരണത്താൽ ദുബായിൽ ഇറങ്ങുവാൻ പറ്റാത്ത അവസ്ഥയിലുമായി കാര്യങ്ങൾ .

നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്ത ഒരു ലാൻഡുമായി ബന്ധപ്പെട്ട റിയൽ എസ്റ്റേറ്റ് ഡീലുകൾക്ക് ഭരിക്കുന്ന പാർട്ടിയുടെ ഒത്താശയും ഉണ്ടായിരുന്നു . അതിന്റെയൊക്കെ ബാക്കി പത്രങ്ങളാണോ ഈ സ്വകാര്യ ഇടപാട് എന്നതും കൂട്ടി വായിക്കാതെ വയ്യ . അദ്ദേഹം ജയിലിൽ പോകുന്നതിനുമുമ്പേ സ്ഥാപനങ്ങളിൽ നിന്നെല്ലാം അത്യാവശ്യം വില പിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെട്ടിരുന്നു .

പുര കത്തുന്നതിനു മുൻപേ ചിലരൊക്കെ കഴുക്കോൽ ഊരിയിരുന്നു . ഡയമണ്ട് പോലത്തെ വിലപിടിച്ച കല്ലുകളുടെ അമൂല്യ ശേഖരത്തിന് ഉടമയായിരുന്നു ജനകോടികളുടെ വിശ്വസ്തൻ . പെട്ടെന്ന് ഇങ്ങനെ ഒരു അറസ്റ്റ് വന്നപ്പോൾ ഒന്നും പറ്റാതെയായി . അമൂല്യ രത്നങ്ങളുടെ കച്ചവടത്തിൽ ഇദ്ദേഹം ഗോൾഡ്‌സൂക്കിലെ പ്രധാനിയായിരുന്നു എന്നതൊക്കെ ജയിലിൽ പോയതിനുശേഷമാണ് അറിയുവാൻ കഴിഞ്ഞത് . എന്തായാലും ഒട്ടുമിക്ക മാനേജർമാരും വിശ്വസ്തരും അവസരം മുതലെടുത്തു എന്നതാണ് വാസ്തവം .

കോഴിക്കോട്ട് ആരംഭിച്ച അറ്റ്‌ലസ് ഇദ്ദേഹത്തിന്റെ ആയിരുന്നില്ല . അവിടത്തെ ഒരു ബിസിനസ്സ് ഗ്രൂപ്പ് ഫ്രാൻഞ്ചൈസ് മാതൃകയിൽ ആരംഭിച്ചതായിരുന്നു എങ്കിലും ഇദ്ദേഹം അവിടെയും കാര്യങ്ങളിൽ തലയിട്ടിരുന്നു എന്നാണ് അറിയുവാൻ കഴിഞ്ഞത് . അവരുമായി പിണക്കത്തിലും ആയിരുന്നു . ഒരു ഇൻകം ടാക്സ് ഉദ്യോഗസ്ഥനെ തെറി വിളിച്ചതിന്റെ പേരിൽ ഉദ്യോഗസ്ഥർ ഒന്നടങ്കം കോഴിക്കോട്ടെ സ്ഥാപനത്തെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു , ഏകദേശം രണ്ടുകോടി രൂപയോളം പിഴയും ചുമത്തി .

ഏഷ്യാനെറ്റിന്റെ സിനിമാലയിൽ ഇദ്ദേഹത്തെ കളിയാക്കി എന്ന പേരിലാണ് ഏഷ്യാനെറ്റുമായി തെറ്റിപ്പിരിഞ്ഞത് . അതുപോലെ മറ്റു സ്വർണ്ണ കച്ചവടക്കാരുമായി പരസ്പരം പോരടിക്കുന്ന ഒരു പ്രകൃതമായിരുന്നു ഇതുവരെ തുടർന്ന് പോന്നത് . അതുകൊണ്ട് തന്നെ ഒരു അപകടം വന്നപ്പോൾ ആരും തന്നെ തിരിഞ്ഞു നോക്കാതെയായി .

കച്ചവടത്തിനിടയിൽ കുറെ വളിച്ച സിനിമകളിൽ അഭിനയിക്കുകയും കുറെ അലമ്പ് സിനിമാക്കാരുമായി കൂട്ടുകൂടുകയും തല്ലിപ്പൊളി സിനിമ സംവിധാനം ചെയുകയും ചെയ്തപ്പോൾ വൈശാലിയിലെ അദ്ദേഹം ഉണ്ടാക്കിയ ആ സൽപ്പേര് എന്നെന്നേക്കുമായി ഇല്ലാതായി . അതുപോലെ അറം പറ്റുന്ന സിനിമയായിരുന്നു അറബിക്കഥ . അതിലെ ആ വേഷം അദ്ദേഹം ചെയ്യരുതായിരുന്നു .

ജയിലിൽ ആയപ്പോൾ കുറെ സുഹൃത്തുക്കൾ യുസഫ് അലിക്കയെ സമീപിച്ചപ്പോൾ അദ്ദേഹവും പറഞ്ഞത് ഇക്കാര്യമാണ് ” ഒരു നല്ല കച്ചവടക്കാരൻ ഈ സിനിമാക്കാരുടെ ഇടയിൽ കോമാളി കളിച്ചു നടക്കരുതായിരുന്നു എന്ന്. ” അടി തെറ്റിയാൽ ആനയും വീഴും എന്നത് ആരും എപ്പോഴും ചിന്തിക്കാറില്ല .

സ്വന്തം മകളുടെ ഈഗോ അല്ലെങ്കിൽ അഹങ്കാരം , മകന്റെ ഉത്തരവാദിത്വമില്ലായ്മ, എന്നതാണ് ഇവിടെ ഈ വിശ്വസ്തന് അടിതെറ്റിയത്.  മകൾ ആദ്യവിവാഹമോചനം നേടിക്കൊണ്ട് വേറെ ഒരാളെ കല്യാണം കഴിക്കുകയും കയ്യിൽ ഒതുങ്ങാത്ത കച്ചവടങ്ങൾ ആരംഭിക്കുകയും ചെയ്തപ്പോൾ ചെക്കുകൾ മടങ്ങി ജയിലിൽ പോകേണ്ടിവന്നു.

ഒരു നിശ്ചിത സമയം കഴിഞ്ഞിട്ടും മകളെ അച്ഛൻ ഇറക്കാതായപ്പോൾ ബാങ്കുകൾ അന്വേഷണം ആരംഭിച്ചു . അപ്പോഴാണ് കണക്കിലെ കളികൾ മനസ്സിലാക്കുന്നതും വിശ്വസ്‌തന്റെ വിശ്വാസ്യത നഷ്ടപ്പെടുകയും ചെയ്തത് . ഷെയർ മാർക്കറ്റിൽ കയറുവാനായി സ്റ്റോക്ക് പെരുപ്പിച്ചു കാണിച്ചതും ഒക്കെ വിനയായി . ദുബായിലെ സ്വര്ണക്കടകൾ ആദ്യമേ തന്നെ സ്റ്റോക്ക് ഇല്ലാതെ കാലിയായി കണ്ടിരുന്നു . അപ്പോഴും കുവൈറ്റ് നല്ല രീതിയിൽ നടന്നിരുന്നു .

കൊല്ലത്തുള്ള നാസാർഭായ് ഇദ്ദേഹത്തിന്റെ ഭാര്യയുമായി സംസാരിക്കുകയും കുവൈറ്റ് ജൂവല്ലറികളിലെ കച്ചവടം അവർ കൈകാര്യം ചെയ്തുകൊണ്ട് ബാങ്കുകളുടെ കടം വീട്ടി അദ്ദേഹത്തെ ജയിൽ മോചിതനാക്കാം എന്ന് ഒരു ഉപാധി വെക്കുകയും ചെയ്തിരുന്നു . പക്ഷെ അക്കാര്യം അദ്ദേഹത്തിന്റെ ഭാര്യ സമ്മതിച്ചില്ല . അങ്ങനെ ആ പഴുതും അന്ന് അടഞ്ഞു.

ഇപ്പോഴും ആ ജൂവല്ലറികൾ അവിടെ ഉണ്ടോ എന്നറിയില്ല . എന്തായാലും കുടുംബത്തിന്റെ കെട്ടുറപ്പില്ലായ്മ ഒരു പരിധി വരെ അദ്ദേഹത്തിന്റെ പരാജയത്തിന്റെ ഒരു നല്ല കാരണമായിരുന്നു എന്ന് വേണം കരുതുവാൻ . കണ്ണുള്ളപ്പോൾ കണ്ണിന്റെ കാഴ്ച യുടെ മാഹാത്മ്യം ആരും മനസിലാക്കാറില്ലല്ലോ .

ലോണുകൾ എടുത്തുകൊണ്ടു സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്തുകൊണ്ട് ഭൂമിയെ നിയന്ത്രിക്കുന്ന കുറേയധികം കച്ചവട സാമ്രാട്ടുകൾ ഇപ്പോഴും പണം കൊടുത്തുകൊണ്ടും സ്വാധീനിച്ചുകൊണ്ടും നിരവധി അനവധി അവാർഡുകൾ , ഫോർബ്‌സുൾപ്പെടെ വാങ്ങിക്കൂട്ടുന്നുണ്ട് .

ഏതുസമയത്തും വീണുടയാവുന്ന കളിമൺ പാത്രങ്ങളെപ്പോലെ അല്ലെങ്കിൽ നീർകുമിളകളെ പോലെ റോൾസ് റോയ്സിലും ബെന്റ്ലിയിലുമൊക്കെ വിലസുമ്പോൾ ഇടക്കൊക്കെ ഇങ്ങനെയുള്ള വാർത്തകൾ വായിക്കുന്നത് വീഴ്ചയുടെ ആഘാതം ചിലപ്പോൾ കുറച്ചേക്കാം .

68 വയസിൽ സാമ്രാജ്യം കെട്ടിപ്പടുത്ത ലീല കൃഷ്ണൻ നായരെപ്പോലെ അല്ലെങ്കിൽ കെഎഫ്സിയുടെ കേണലിനെപ്പോലെ ഇനിയും അറ്റ്ലസ് രാമചന്ദ്രരേട്ടന് ജനകോടികളുടെ വിശ്വസ്തൻ ആകാം , നന്മകൾ നേരുന്നു .

More News

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനെതിരെ കടുത്ത നടപടിയുമായി ഹൈക്കോടതി. ഹര്‍ത്താല്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്കുളള ജാമ്യത്തിന് കടുത്ത ഉപാധികളാണ് ഹൈക്കോടതി മുന്നോട്ടുവച്ചിരിക്കുന്നത്. ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിക്കും സര്‍ക്കാരിനും ഉണ്ടായ നാശനഷ്ടങ്ങള്‍ക്കു പരിഹാരമായി പോപ്പുലര്‍ ഫ്രണ്ട് 5.2 കോടി രൂപ രണ്ടാഴ്ചയ്ക്കുള്ളിൽ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാനത്തെ വിവിധ കോടതികളില്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ പിഎഫ്‌ഐ സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുല്‍ സത്താറിനെ പ്രതി ചേര്‍ക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ത്താലിലും ബന്ദിലും ജനങ്ങള്‍ക്കു ജീവിക്കാന്‍ […]

സെപ്റ്റംബർ 30-നാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള സാനിയയുടെ പുതിയ ലുക്കിലെ ഫോട്ടോസാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. മിനി സ്കർട്ട് ടോപ്പ് ധരിച്ചാണ് സാനിയ എത്തിയത്. രോഹിത്ത് രാജ് ആർ, റഹൂഫ് കെ എന്നിവരാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. നിവിൻ പൊളിയാണ് സിനിമയിലെ നായകൻ. പതിനാറാം വയസ്സിൽ നായികയായി അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. എഞ്ചിനീയറിംഗ് കോളേജ് പശ്ചാത്തലമാക്കി ഇറങ്ങിയ ക്വീൻ എന്ന സിനിമയിലാണ് സാനിയ ആദ്യമായി നായികയായി അഭിനയിച്ചത്. സിനിമ തിയേറ്ററുകളിൽ […]

കൊച്ചി: കേരളസമൂഹത്തിൽ മയക്കുമരുന്നിൻ്റെ ഉപയോഗം ഭയാനകമായ രീതിയിൽ വർദ്ധിച്ചിരിക്കുന്നു. ഇതിന് അടിമപ്പെടുന്നവരിൽ പെൺകുട്ടികളടക്കം സ്കൂൾ-കോളെജ് വിദ്യാർഥികളുമുണ്ട്. ഈ സാമൂഹിക തിന്മയ്ക്കെതിരെ പ്രതികരിക്കുന്നതിന് സർക്കാർ സംവിധാനങ്ങൾ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല. മാത്രമല്ല, വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള മയക്കുമരുന്ന് കടത്ത് തടയാനും കഴിയുന്നില്ല. കേരള യുവതയുടെ ജീവിതത്തെ തകർക്കുകയും കുറ്റകൃത്യങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്യുന്ന ഈ വിപത്തിനെ തടയാൻ പൊതുസമൂഹം അടിയന്തിരമായി ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രസ്തുത സാഹചര്യത്തിൽ ന്യൂമാൻ അസ്സോസിയേഷന്‍ “മയക്കുമരുന്ന് ദുരുപയോഗം യുവജനങ്ങളിൽ” എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ […]

ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസ് ബോംബെ ഹൈക്കോടതിയില്‍ ഒത്തുതീര്‍പ്പായി. എല്ലാ കേസുകളും പിന്‍വലിച്ചതായും വിചാരണക്കോടതിയിലെ നിയമനടപടികള്‍ അവസാനിപ്പിച്ചതായും ബിഹാര്‍ സ്വദേശിനി വ്യക്തമാക്കുകയും ചെയ്തു കഴിഞ്ഞു. കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായി 80 ലക്ഷം രൂപ ബിനോയ് യുവതിക്കു കൈമാറിയെന്നാണ് പുറത്തു വരുന്ന വിവരം.  പണം കൈമാറിയ വിവരം ബിനോയ് കോടതിയെ ബോധ്യപ്പെടുത്തുകയും ചെയ്തതോടെയാണ് കേസിൻ്റെ കാര്യത്തിൽ തീരുമാനമായത്. അതേസമയം 80 ലക്ഷം രൂപയല്ല കെെമാറിയതെന്നും അതിൽ കൂടുതലുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. യുവതിക്ക് പണം നൽകിയതിൻ്റെ രേഖകൾ […]

മമ്മൂട്ടി – ബി. ഉണ്ണികൃഷ്ണൻ ചിത്രം ക്രിസ്റ്റഫർ ചിത്രീകരണം പൂർത്തിയായി. 79 ദിവസത്തെ ചിത്രീകരണത്തിനു ശേഷം സെപ്റ്റംബർ 29ന് പുലർച്ചെ രണ്ട് മണിക്ക് ചിത്രീകരണം പൂർത്തിയാക്കി. 65 ദിവസത്തോളമായിരുന്നു സിനിമയിൽ മമ്മൂട്ടിയുടെ ചിത്രീകരണം നീണ്ടുനിന്നത്. ഈ അടുത്ത കാലത്ത് ഇറങ്ങുന്ന മമ്മൂട്ടിയുടെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത് ആർ.ഡി. ഇലുമിനേഷൻസ് ആണ്. ബയോഗ്രാഫി ഓഫ് എ വിജിലൻറ് കോപ്പ് എന്ന ടാഗ്‌ലൈനിൽ ഇറങ്ങുന്ന ഈ ആക്‌ഷൻ ത്രില്ലർ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. […]

തിരുവനന്തപുരം: മുഖ്യമന്ത്രി കണ്ണൂർ വിസി നിയമനത്തിൽ ഇടപെട്ടിട്ടില്ലെന്ന് പ്രോസിക്യൂഷൻ. വിസി നിയമനത്തിന് സ്വതന്ത്ര ചുമതലയില്ലാത്ത ഗവർണറെ എന്തിന് സ്വാധീനിക്കണമെന്ന് പ്രോസിക്യൂഷൻ ചോദിച്ചു. എന്നാൽ സ്വന്തം ജില്ലാക്കാരനായി മുഖ്യമന്ത്രി ഇടപെട്ടെന്ന് ഹർജിക്കാരനായ കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല കോടതിയിൽ പറഞ്ഞു. കേസ് ഒക്ടോബർ 22ലേക്ക് മാറ്റി. കണ്ണൂർ വിസിയായി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാനായി മുഖ്യമന്ത്രി സമ്മർദം ചെലുത്തിയെന്ന് ഗവർണർ ആരിഫ്മുഹമ്മദ് ഖാൻ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചാമക്കാല ഹർജി നൽകിയത്.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ ആക്രണത്തില്‍ കടുത്ത നടപടികളുമായി ഹൈക്കോടതി. ഹര്‍ത്താല്‍ ദിനത്തെ അത്രിക്രമങ്ങളില്‍ കേരളത്തിലെ മുഴുവന്‍ കേസിലും പിഎഫ്‌ഐ ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെ മുഴുവന്‍ കേസിലും പ്രതി ചേര്‍ക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അബ്ദുര്‍ സത്താറായിരുന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താലിലെ അക്രമ സംഭവങ്ങളില്‍ നഷ്ടപരിഹാരം ഈടാക്കാന്‍ ഉത്തരവിടാമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. നഷ്ടപരിഹാരത്തുക കെട്ടിവച്ചേ ജാമ്യം നല്‍കാവൂ. ഇക്കാര്യത്തില്‍ എല്ലാ മജിസ്‌ട്രേട്ട് കോടതികള്‍ക്കും നിര്‍ദേശം നല്‍കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ട് അഞ്ചുകോടി […]

കോഴിക്കോട് : കേന്ദ്രസർക്കാർ നിരോധിച്ചെങ്കിലും പുതിയ രൂപത്തിലും ഭാവത്തിലും അവതരിക്കാൻ പോപ്പുലർ ഫ്രണ്ട് ഒരുക്കം തുടങ്ങി. മനുഷ്യാവകാശ, സന്നദ്ധ പ്രവർത്തന സംഘടനയുടെ രൂപത്തിലാവും പോപ്പുലർ ഫ്രണ്ടിന്റെ അടുത്ത വരവ്. സംസ്ഥാനത്തെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരെ മുന്നിൽ നിർത്തിക്കൊണ്ടായിരിക്കും പുതിയ മുഖംമൂടിയണിഞ്ഞ് പോപ്പുലർ ഫ്രണ്ട് എത്തുക. പോപ്പുലർ ഫ്രണ്ടിന്റെ ദേശീയ, സംസ്ഥാന നേതാക്കളും രണ്ടാം നിര നേതാക്കളുമെല്ലാം ജയിലിലാണ്. ഓഫീസുകൾ മുദ്ര വയ്ക്കുകയും ചെയ്യുന്നു. ഇതിനിടയിലും മുൻകൂട്ടി ആസൂത്രണം ചെയ്ത പുതിയ സംഘടനയുടെ രൂപീകരണ നടപടികൾ പുരോഗമിക്കുകയാണ്. ഇപ്പോഴുള്ള […]

ഇടയ്ക്ക് മോഡലിംഗും ചെയ്യാറുള്ള അഹാന വെറൈറ്റി ആയിട്ടുള്ള ഫോട്ടോഷൂട്ടുകളും നടത്താറുണ്ട്. ഇപ്പോഴിതാ പാടത്ത് പാറിനടക്കുന്ന ഒരു പറവയെ പോലെ തോന്നിപ്പിക്കുന്ന രീതിയിലുള്ള ഒരു മനോഹരമായ ഷൂട്ട് നടത്തിയിരിക്കുകയാണ് അഹാന. ജിക്സൺ ഫ്രാൻസിസ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തത്. ലൈഫ് ഓഫ് കളേഴ്സിന്റെ തൂവെള്ള നിറത്തിലെ ഔട്ട്ഫിറ്റാണ് അഹാന ധരിച്ചത്. സാംസൺ ലെയാണ് മേക്കപ്പ്. ടോവിനോ തോമസിന്റെ നായികയായി ലുക്കാ എന്ന ചിത്രത്തിൽ അഭിനയിച്ച അഹാന മലയാളത്തിൽ ഒരുപാട് ആരാധകരുള്ള ഒരു യുവനടിയായി മാറുകയും ചെയ്തു. നിഹാരിക ബാനർജി […]

error: Content is protected !!