സാധാരണ ശനിയും ഞായറും കരമയിലേക്ക് വണ്ടിയുമായി കയറണമെങ്കിൽ ഒന്നൊന്നര മണിക്കൂർ എങ്കിലും എടുക്കാറുണ്ട്. റമദാൻ ഫെസ്റ്റിവൽ വന്നതിൽ പിന്നെ വണ്ടിയുമായി കയറുന്നത് തന്നെ ചിന്തിക്കാവുന്നതിൽ അപ്പുറമാണ്. രാത്രി ഏറെ വൈകിയുള്ള പാട്ടും ബഹളവും കുറെയധികം പേരിൽ അസ്വസ്ഥതയുളവാക്കുന്നുണ്ട്. നടക്കട്ടെ വൈബുകൾ !
അനന്ത് അംബാനിയുടെ വിവാഹ മാമാങ്കം കണ്ട് ധാർമികബോധം ഉണർന്ന മല്ലു പൊക ടീമുകൾ എന്തേ ആ യുവാവ് സ്വന്തം പോക്കറ്റിലെ പണംകൊണ്ടുണ്ടാക്കിയ 2000 ലധികം സ്പീഷീസുകളുടെയും 1.5 ലക്ഷത്തിലധികം മൃഗങ്ങളുടെയും ആവാസ കേന്ദ്രമായ 'വൻതാര' കാണാതെ പോകുന്നത് ? ലോകത്തിലെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലൊന്നാണ് അംബാനി പുത്രന് 3000 ഏക്കറിൽ സ്വന്തമായി സൃഷ്ടിച്ച ഈ വനനക്ഷത്രം
ആദ്യം കബളിപ്പിക്കപ്പെട്ട ആള് പണം തിരികെ വാങ്ങാന്‍ കൂട്ടു കൊണ്ടുപോയ ആളെയും മോന്സന് പറ്റിച്ചു കളഞ്ഞത്രെ ! സാധാരണപോലെ പോലീസും ജനനായകരും സിനിമാക്കാരും പെണ്ണുങ്ങളും ചേര്‍ന്നുള്ള കളിയില്‍ ഈ പറഞ്ഞുകേള്ക്കുന്നതൊന്നുമല്ല ആര്‍ത്തി പിടിച്ച മലയാളിക്ക് നഷ്ടമായത്. പോയവര്‍ക്ക് പോയി, സുഖിച്ചവര്‍ക്ക്... - കന്നാസും കടലാസും !