Advertisment

ഒടുവിൽ ഇന്നലെ ശുഭപരിസമാപ്തി ! അഞ്ജലി ഇബ്രാഹിമിനൊപ്പം പുതുജീവിതത്തിലേക്ക്

New Update

ഞ്ജലിയ്ക്ക് ഇഷ്ടമുള്ള വ്യക്തിക്കൊപ്പം ജീവിക്കാമെന്നും അതിനുള്ള സാഹചര്യമൊരുക്കണമെന്നുമുള്ള ഛത്തീസ് ഗഡ്‌ ഹൈക്കോടതിയുടെ കഴിഞ്ഞ വെള്ളിയാഴ്ചയിലെ ഉത്തരവിൽ സാങ്കതികകാരണങ്ങൾ നിരത്തി, അഞ്ജലിയുടെ സഖി സെന്ററിൽ നിന്നുള്ള മോചനം വൈകിപ്പിച്ചതിൽ പ്രതിഷേധിച്ച് കഴിഞ്ഞ തിങ്കളാഴ്ചമുതൽ അഞ്ജലി നടത്തിവന്ന നിരാഹാരം ഇന്നലെ ഉച്ചയ്ക്ക് അവസാനിപ്പിച്ചു.

Advertisment

publive-image

ഇക്കഴിഞ്ഞ തിങ്കളാഴ്ച യായിരുന്നു അഞ്‌ജലിയെ ഇബ്രാഹിം എന്ന ആര്യനൊപ്പം വിടേണ്ടിയിരുന്നത്.

ഹൈക്കോടതിയിൽ അഞ്ജലിയുടെ അഭിഭാഷകൻ ചൊവ്വാഴ്ച കോടതിയലക്ഷ്യ ഹർജി ഫയൽചെയ്തതി നെത്തുടർന്ന് അപകടം മനസ്സിലാക്കിയ പോലീസ് ഇന്നലെ വൈകിട്ട് 4 മണിക്ക് സഖി സെന്ററിൽനിന്നും അഞ്ജലിയെ ഇബ്രാഹിമിനൊപ്പം വിട്ടയക്കുകയായിരുന്നു.

ഇതിനുമുന്നോടിയായി മതസംഘടനകളുടെ ഭീഷണികണക്കിലെടുത്തു തലസ്ഥാന നഗരത്തിൽ മൂന്നിടത്ത് ഇന്നലെ കർഫ്യൂ പ്രഖ്യാപിക്കുകയുണ്ടായി.

തനിക്കും ഭർത്താവിനും തന്റെ പിതാവ് അശോക് ജയിനിൽ നിന്നും മറ്റു ചില മതസംഘടനകളിൽനിന്നും ജീവന് ഭീഷണിയുണ്ടെന്നും മതിയായ സംരക്ഷണം നൽകണമെന്നും അഞ്‌ജലി ഛത്തീസ്‌ ഗഡ്‌ ഡിജിപി ക്ക് പരാതി നൽകിയിരിക്കുകയാണ്.

publive-image

ചത്തീസ് ഗഡിലെ ധംതരി നിവാസികളായ ഇബ്രാഹിം സിദ്ദിഖിയും (33) അഞ്‌ജലി ജയിനും റായ്പ്പൂരിലെ ആര്യസാമാജ ക്ഷേത്രത്തിൽ 25 ഫെബ്രുവരി 2018 ൽ വിവാഹിതരായശേഷം നടന്ന വിവാദങ്ങളും കോടതിവ്യവഹാരങ്ങൾക്കുമാണ് ഇന്നലെ താൽക്കാലിക ശമനമായത്.

ജൈനമതക്കാരിയായ അഞ്ജലിയെ വിവാഹം കഴിക്കാൻ ഇബ്രാഹിം ഹിന്ദുമതത്തിൽ ചേരുകയും ആര്യൻ ആര്യ എന്ന പേർ സ്വീകരിക്കുക യുമായിരുന്നു.

ഇതിനിടെ തന്റെ മകളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഇബ്രാഹിമിനൊപ്പം പോലീസ് പറഞ്ഞയച്ചതെന്ന പരാതിയുമായി അഞ്ജലിയുടെ പിതാവ് അശോക് ജെയിൻ ഇന്നലെ സുപ്രീംകോടതിയെ സമീപിക്കുകയുണ്ടായി. കേസ് ഇന്ന് പരിഗണയ്ക്കും.

Advertisment