/sathyam/media/post_attachments/dGgBPSYgI9HfDX0hbxQD.jpg)
'ൻ' പ്രത്യയം മലയാള നാമങ്ങളുടെ ഒരു പ്രത്യേകതയാണ്. സുരേന്ദ്രൻ, രാമചന്ദ്രൻ, മുരളീധരൻ എന്നുള്ള പേരുകളുടെ അവസാനം 'ൻ' പ്രത്യയം ഉണ്ട്. ഉലഹന്നാൻ, മത്തൻ, തൊമ്മൻ - എന്നിങ്ങനെയുള്ള കേരള തനിമയുള്ള ക്രിസ്തീയ നാമങ്ങളിലും 'ൻ' പ്രത്യയം ഉണ്ട്.
സുരേന്ദ്രൻ ഡൽഹിയിലും, നാഗ്പൂരിലും ചെല്ലുമ്പോൾ സുരേന്ദർ ആയി മാറും; രാമചന്ദ്രൻ രാം ചന്ദർ ആയി മാറും; മുരളീധരൻ മുരളീധർ ആയി മാറും. രേവതിമാരൊക്കെ ഹിന്ദിയിൽ അറിയപ്പെടുക രേവ്തി എന്ന പേരിലാണ്. ആരതിമാരാകട്ടെ ആർതി എന്ന പേരിലും. അതുപോലെ തന്നെ ദേവകി ദേവ്കി ആയി മാറുന്നതും കണ്ടിട്ടുണ്ട്.
പണ്ടൊരു സംഘ പരിവാറിൻറ്റെ ബൗദ്ധിക് കാര്യവാഹക് ഇതെഴുതുന്ന ആളോട് കൂട്ടുകാരൻ ഉത്തരേന്ത്യയിലെ ഒരു പ്രമുഖ ബി.ജെ.പി. കാര്യാലയത്തിൽ 'ആളായി മാറിയ' കഥ പറഞ്ഞു. നേതാക്കളെ ഒക്കെ കാണുമ്പോൾ ഓടി ചെന്ന് കാലു തൊടും; വലിയ നേതാക്കളെ ഒക്കെ കാണുമ്പോൾ സാഷ്ടാംഗ പ്രണാമം നടത്തും. പുള്ളി ഉത്തരേന്ത്യയിൽ വന്നപ്പോൾ പേരും മാറ്റി.
/)
സുരേന്ദ്രൻറ്റേയും, രാമചന്ദ്രൻറ്റേയും, മുരളീധരൻറ്റേയും ഒക്കെ പേരുകൾ ഉത്തരേന്ത്യൻ രീതിക്കനുസരിച്ചു മാറുന്നത് പോലെ തന്നെ. "ഇങ്ങനെ ആത്മാഭിമാനം പണയപ്പെടുത്തി രാഷ്ട്രീയം കളിക്കേണ്ട കാര്യമുണ്ടോ" എന്ന് അത് കേട്ടപ്പോൾ ഞാൻ ബൗദ്ധിക് കാര്യവാഹക്-നോട് ചോദിച്ചു.
അപ്പോൾ പുള്ളി പറഞ്ഞത് "അങ്ങനെയൊന്നും പ്രവർത്തിച്ചില്ലെങ്കിൽ നേതാവാകാൻ പറ്റില്ല" എന്നാണ്. എന്താണല്ലേ സ്ഥിതിവിശേഷം? വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യ സുരക്ഷ - ഇങ്ങനെയുള്ള കേരളത്തിൻറ്റെ 'ഹ്യുമൻ ഡെവലപ്പ്മെൻറ്റ് ഇൻഡക്സിൽ' മലയാളി അഭിമാനിക്കുമ്പോഴും ചിലർ ഇവിടെ ഉത്തരേന്ത്യക്ക് വേണ്ടി മാറിക്കൊണ്ടിരിക്കയാണ്.
(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)