Advertisment

ചതിവുകളിലൂടെ സ്വന്തമാക്കിയ ഈ ഭരണത്തിന് തുടര്‍ കാലാവധി ഉണ്ടാകുമോ ? എന്തുകൊണ്ട് രാഹുലും പ്രിയങ്കയും ?

New Update

ന്തുകൊണ്ട് മോഡിജിക്ക്‌ തുടർ ഭരണം ഇന്ത്യയിലെ ജനത നൽകില്ല എന്നതിന്റെ ചില അടിസ്ഥാന വസ്തുതകളിലേക്ക് നമ്മുക്ക് കടന്നു ചെല്ലാം , എന്തുകൊണ്ട് ഇന്ത്യൻ ജനത രാഹുലിലും പ്രിയങ്കയിലും വിശ്വാസമർപ്പിക്കുന്നു ? എന്തുകൊണ്ട് ബിജെപിയെ ജനങ്ങൾ കൈവിടുന്നു ?

Advertisment

സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ കണ്ടതിൽ വെച്ചേറ്റവും ശ്രദ്ധേയമായ ഒരു തിരഞ്ഞെടുപ്പാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഭാരതത്തിന്റെ ഭാവി നിർണ്ണയിക്കുന്ന ഈ തിരഞ്ഞെടുപ്പിൽ മുഖ്യവിഷയം ഇക്കഴിഞ്ഞ അഞ്ചുവർഷത്തിൽ നടന്ന നോട്ടു നിരോധനവും , പെട്രോൾ ഡീസൽ വില വർധനവും , റാഫേൽ അഴിമതിയും ആണ് . പക്ഷെ ചെറുപ്പക്കാരിലും വിഭാഗീയത വളർത്തിക്കൊണ്ടാണ് ഇന്നിപ്പോൾ പ്രചാരണം.

publive-image

1: ഇക്കഴിഞ്ഞ 2014 തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ബുദ്ധികേന്ദ്രം മോഡിയോ അമിത്ഷായോ അദ്വാനിയോ ജെയ്റ്റ്ലിയോ അല്ല , യുപിഎ 10 കൊല്ലം തുടർച്ചയായി ഭരിച്ചപ്പോൾ വെങ്കയ്യ നായിഡുവിനെ ബിജെപി പ്രസിഡണ്ട് സ്ഥാനത്തുനിന്നും നീക്കം ചെയ്തുകൊണ്ട് പെട്ടെന്നൊരു പുതുമുഖം പ്രത്യക്ഷപ്പെട്ടു.

നിതിൻ ഘട്ട്കരിയെന്ന ആ മറാത്തി ഒരു സുപ്രഭാതത്തിൽ ബിജെപിയുടെ തലപ്പത്ത് എത്തിയപ്പോൾ തന്നെ പലരും ആശങ്കപ്പെട്ടു . ബിജെപിക്ക് എന്തുപറ്റി എന്ന് ചോദിച്ചവർ തന്നെയുണ്ട്. ടുണീഷ്യയിലെ മുല്ലപ്പൂ വിപ്ലവത്തെ കടമെടുത്തുകൊണ്ട് ഡൽഹിയിലെ തെരുവുകളിൽ ജനങ്ങളെ ഇറക്കി , നിർഭയയുടെ മരണത്തെ നല്ലതുപോലെ പ്രയോജനപ്പെടുത്തി.

ദൽഹി ഭരണം ഉണ്ടെങ്കിലേ കേന്ദ്രം ഭരിക്കുവാനാകൂ എന്ന തിരിച്ചറിവിൽ അണ്ണാ ഹസാരെയെന്ന മറാഠി യെ തപ്പിയെടുത്ത് കിരൺബേദിയെ കൂട്ടിന് ചേർത്ത് ഒരു കാൻഷിറാം -മായാവതി പ്രൊപ്പോഷൻ ഉണ്ടാക്കുവാൻ ശ്രമിച്ചു . അതിലേക്കായി നിരവധി നിഷ്പക്ഷക്കാരെ ചേർത്തുകയും ചെയ്തു . കളി വിജയിച്ചു .

പക്ഷെ പണി പാളിയത് അരവിന്ദ് കെജ്രിവാളിനെ മറ്റൊരു കൂട്ടർ ഇതിലേക്ക് ഉന്തിത്തള്ളി വിട്ടു . അവരായിരുന്നു ബിജെപിയെ അധികാരത്തിൽ കയറ്റാം എന്ന വാക്ക് കൊടുത്ത അമേരിക്കൻ പിആർ കമ്പനി . വിഘടിപ്പിച്ചു ഭരിക്കാം എന്ന തത്വം അടിസ്ഥാനമാക്കി കേജവാളിനെക്കൊണ്ട് ആംആദ്മി പാർട്ടി എന്നൊരു സംഘടനക്ക് രൂപം കൊടുത്തു.

പിയുഷ് പാണ്ഡെയുടെ നേതൃത്വത്തിൽ ഓഗ്‌ലൈവി & മാത്തർ എന്ന കമ്പനി അമേരിക്കയിലെ സോഹോ സ്‌ക്വയർ എന്ന കമ്പനിക്ക് കൊടുത്ത ക്വട്ടേഷൻ പ്രകാരം ക്യാമ്പയിനുകൾ ആരംഭിച്ചു , ആദ്യം ഭരിക്കുന്ന പാർട്ടിയുടെ ഇമേജിനെ തകർത്തുകൊണ്ടാണ് കളികൾ ആരംഭിച്ചത് . അപ്പോഴും ഒരു തലയെടുപ്പുള്ള നേതാവില്ലാത്ത അവസ്ഥയിലായിരുന്നു ബിജെപി നേതൃത്വം.

പ്രമോദ് മഹാജന്റെ മരണശേഷം ചെറുപ്പക്കാരനായ ഒരു നേതാവിലേക്കുള്ള നിതിൻ ഘട്ട്കരിയുടെ അന്വേഷണം ചെന്നെത്തിയത് ഗുജറാത്തിലെ നരേന്ദ്രമോഡിയിലായിരുന്നു. മോഡിക്ക് അന്നൊക്കെ ഇന്ത്യൻ പ്രധാനമന്ത്രി പദം ഒരു സ്വപ്നം മാത്രമായിരുന്നു. അദ്ദേഹത്തിന്റെ ബാക്കിയുള്ള സ്വപ്നം അമേരിക്കവരെയൊന്ന് പോകണമെന്നുള്ളത് മാത്രമായിരുന്നു.

പക്ഷെ നിതിൻ ഘട്ട്കരിയെന്ന ആ ബുദ്ധി രാക്ഷസൻ അരുൺ ജെയ്റ്റ്ലിയുടെ സഹായത്താൽ മോഡിജിക്കും അമിത്ഷായ്ക്കും എതിരെയുള്ള എല്ലാ കേസുകളും ഒത്തുതീർപ്പാക്കി . അതിൽ യുപിഎയിലെ ചിലർക്കും പങ്കില്ലാതെ സാധിക്കില്ലായിരുന്നു.

publive-image

2: ആം ആദ്മി പാർട്ടി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച സീറ്റുകൾ നോക്കിയാൽ , ഡൽഹിയിലും പഞ്ചാബിലും രാജസ്ഥാനിലും ഗോവയിലും ഹരിയാനയിലും ഛത്തീസ്ഘട്ടിലും കേരളത്തിലും മത്സരിച്ചപ്പോൾ ഡൽഹിക്ക് തൊട്ടടുത്തുള്ള യുപിയിൽ മത്സരിച്ചില്ല . ബീഹാറിലും ബംഗാളിലും തമിഴ്‌നാട്ടിലും അവർ മത്സരിച്ചില്ല. ഏകദേശം നൂറോളം കോൺഗ്രസ്സ് സീറ്റുകൾ ബിജെപിക്ക് നൽകുവാൻ ആപ്പ് സഹായിച്ചു.

ഉദാഹരണമായി ചാലക്കുടി സീറ്റിൽ ആപ്പ് 35814 വോട്ടുകൾ പിടിച്ചപ്പോൾ കോൺഗ്രസ്സ് സ്ഥാനാർത്ഥി കേവലം 13884 വോട്ടുകൾക്ക് പരാജയപ്പെട്ടു, തൃശൂരിലും സമാനമായി സംഭവിച്ചു. കോൺഗ്രസ്സ് നേതാവായിരുന്ന അജിത്ജോഗി 215 വോട്ടുകൾക്ക് തോറ്റപ്പോൾ അവിടെ ആപ്പ് 4000 മേലെ വോട്ടുകൾ പിടിച്ചെടുത്തു. വിഘടിച്ചു ഭരിക്കുക എന്ന തന്ത്രം ആപ്പിലൂടെ പയറ്റിയപ്പോൾ ഇന്ത്യയിൽ അതൊരു വിജയമായിരുന്നു.

3: 2014 തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്റ്റാർ ക്യാമ്പയിനർമാർ മോഡിജിയും അമിത്ഷായും ആയിരുന്നു . ഏതൊരു ജനതയിലും വളരെയേറെ പ്രതീക്ഷകൾ ഉണർത്തുന്ന പ്രസംഗങ്ങളാണ് എല്ലായിടത്തും അവർ തട്ടി വിട്ടത് . അവർ താര പ്രചാരകരായി മാറിയപ്പോൾ സ്ഥാനാർത്ഥി നിർണ്ണയങ്ങളും മറ്റുള്ള പ്ലാനുകളും തയ്യാറാക്കിയിരുന്നത് നിതിൻ ഘട്ട് കരിയും കൂട്ടരുമായിരുന്നു . ഇന്നിപ്പോൾ ആ സ്ഥിതി മാറി .

ഇന്നിപ്പോൾ താരപ്രചാരകർ തന്നെ എല്ലായിടത്തും കൈകടത്തേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ . സീനിയറായ പല ബുദ്ധികേന്ദ്രങ്ങളും മാറി നിൽക്കുമ്പോൾ കാര്യങ്ങൾ ഈസിയായി നടക്കുന്നില്ല. കൂടാതെ കോൺഗ്രസ്സിന്റെ പ്രമുഖ വ്യക്തികളിൽ പലതും അടിച്ചേൽപ്പിച്ചുകൊണ്ടായിരുന്നു കാര്യങ്ങൾ നീക്കിയിരുന്നത്.

ഉദാഹരണം ദിഗ്വിജയ്സിങ്ങിന് കൂട്ടിനായി ഒരു പത്രപ്രവർത്തകയെ സ്മൃതി ഇറാനി എത്തിച്ചുകൊടുത്തപ്പോൾ അതിലെ ചതി മനസിലാക്കുവാൻ അദ്ദേഹത്തിനായില്ല. ഗോദ്ര കലാപവുമായി ബന്ധപ്പെട്ടും ബെംഗളൂരിലെ ഒരു പെൺവിഷയവുമായി ബന്ധപ്പെട്ട രേഖകൾ തെഹൽക്ക എന്ന മീഡിയ പുറത്തുവിടുമെന്നുറപ്പായപ്പോൾ ഗോവയിലെ മനോഹർ പരീഖരും സ്മൃതിയും ചേർന്നുകൊണ്ട് തെഹൽക്ക ചീഫ് എഡിറ്ററെ ഒരു പെണ്ണുമായി ലിഫ്റ്റിൽ കുടുക്കി. ശതൃക്കളെയല്ലാം പലതരം ഭീഷണികളും കുടുക്കുകളുമായി നേരിട്ടപ്പോൾ വിജയം സുനിശ്ചിതമാക്കുവാൻ ബിജെപിക്ക് സാധിച്ചു.

publive-image

4: സോണിയാഗാന്ധിയുടെ അസുഖവും , പ്രണബ്കുമാർ മുഖർജിയെ പ്രസിഡണ്ടാക്കിയതും , രാഹുലിന്റെ മെല്ലെപ്പോക്ക് നയവും , സീനിയർ നേതാക്കളായ ആന്റണി , അഹമ്മ്ദ് പട്ടേൽ , ചിദംബരം , ഗുലാം നബി ആസാദ് , കമൽ നാഥ്‌ എന്നിവർക്കുണ്ടായ മടുപ്പും ഒരളവുവരെ കോൺഗ്രസ്സ് പ്രവർത്തകരിലും പ്രാദേശിക നേതാക്കളിലും സ്ഥാനാർത്ഥികളിലും ആത്മവിശ്വാസം ചോരുവാനിടയായി.

ഇത്രെയും സമയമോശം ആയിട്ടും കേരളത്തിൽ നാലിൽ മൂന്ന് സീറ്റുകളിൽ വിജയം നേടുവാനായത് ഇന്നത്തെ ആത്മവിശ്വാസം കൂട്ടുവാൻ സാധ്യമാകുന്നു . സോഷ്യൽ മീഡിയ എന്ന സംഭവം അതിന്റെ സാദ്ധ്യതകൾ മുൻകൂട്ടി കണ്ടുകൊണ്ട് ശശി തരൂർ ട്വിറ്ററുമായി വന്നപ്പോൾ അന്നത്തെ കോൺഗ്രസ്സ് നേതുത്വം അദ്ദേഹത്തെ ശ്രദ്ധിച്ചില്ല.

ശരിക്കും പറഞ്ഞാൽ അന്നുതന്നെ ശശി തരൂരിനെപോലെയുള്ള ആളുകളെ ക്യാമ്പയിൻ ഏൽപ്പിക്കുകയായിരുന്നുവെങ്കിൽ ബിജെപി ഇത്രയും മുതലെടുക്കില്ലായിരുന്നു. അപ്പോഴേക്കും സുന്ദന്ദ പുഷ്‌ക്കറിന്റെ മരണവും ബിജെപി ആഘോഷിച്ചു.

5: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ മുഖ്യവിഷയം സ്വിസ് ബാങ്കിലെ കള്ളപ്പണവും , 2 ജി സ്പെക്ട്രം അഴിമതിയും , വധേരയുടെ സ്വത്ത് സമ്പാദനവും പെട്രോൾ ഡീസൽ വിലവർദ്ധവും ഒക്കെയായിരുന്നു . കൂടാതെ അന്നത്തെ പ്രധാനമന്ത്രിയെ നിരവധിയനവധി തവണ നേരിട്ടുള്ള സംവാദങ്ങൾക്ക് വെല്ലുവിളിച്ചിരുന്നു പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ മോഡിജി .

അന്നൊക്കെ എല്ലാവരിലും എന്തൊക്കെയോ പ്രതീക്ഷകൾ ജനിപ്പിക്കുവാൻ ഇതൊക്കെ സഹായകരമായി . അഞ്ച് കൊല്ലം ആരെയും കൂസാതെ ഭരിച്ചിട്ടും കള്ളപ്പണം തിരികെ കൊണ്ടുവരാനോ , പെട്രോൾ വില കുറക്കുവാനോ , അഴിമതിക്കാരിൽ ഒരാളെയെങ്കിലും അറസ്റ്റ് ചെയ്യുവാനോ സാധിക്കാത്തതിൽ ജനങ്ങളുടെ മനസ്സിൽ സംശയത്തിന്റെ കരിനിഴൽ വീഴ്ത്തി . ഉദാഹരണം കഴിഞ്ഞതിരഞ്ഞെടുപ്പിൽ വളരെയേറെ കൂട്ടുകാർ സോഷ്യൽ മീഡിയകളിൽ മോഡിജിയുടെ വീഡിയോകളും പ്രസംഗങ്ങളും ഒക്കെ കണ്ണും ചിമ്മി പോസ്റ്റ് ചെയ്തിരുന്നു .

ഇത്തവണ ഇക്കൂട്ടർ മൗനത്തിലാണ്. പിന്നെ ശബരിമലയിൽ പിണറായി തൊട്ടപ്പോൾ കേരളത്തിൽ പ്രളയം കാരണം തകർന്ന ബിജെപിക്കാരിൽ പുത്തനുണർവ് കാണപ്പെടുന്നു. അതൊക്കെ വോട്ടായാൽ ചിലയിടത്ത് രണ്ടാംസ്ഥാനത്ത് എത്തുവാൻ സഹായകരമാകും. പക്ഷെ വടക്കേ ഇന്ത്യയിൽ പ്രത്യേകിച്ഛ് മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയുടെ സ്ഥാനാർത്ഥികൾക്ക് വോട്ടുചോദിച്ചു ചെല്ലുവാനാകാത്തവിധം ജനത കലിപ്പിലാണ്.

Advertisment