Advertisment

ചോദിച്ചറിയാനുള്ള നിയമം അവകാശമാണ്. വിവരാവകാശവുമായി ഒരാൾ

New Update

ന്നും കണ്ടില്ലെന്നു നടിക്കുന്നത് ഒരു പ്രബുദ്ധ സമൂഹത്തിന് ചേർന്നതല്ല. ഒഴുക്കിനെതിരെ സഞ്ചരിക്കുമ്പോഴാണ് ജീവിതം അർത്ഥ പ്രസക്തമാകുന്നതും സമരോൽസുകമാകുന്നതും,

അധര്‍മം പ്രകടമാകുമ്പോള്‍, ചൂഷണം മുഖമുദ്രയാകുമ്പോൾ, അഴിമതി സാധാരണമാകുമ്പോൾ, അവാസ്തവങ്ങൾ പ്രചരിക്കുമ്പോൾ ഒരു സാധാരണ ഇന്ത്യൻ പൗരന്റെ പക്ഷത്തു നിന്ന്

പൊരുതാനുറച്ച പൊതുപ്രവർത്തകനാണ് പി. രാജീവ് കേരളശ്ശേരി.

Advertisment

publive-image

ബി ജെ പി പാലക്കാട് ജില്ലാ സെക്രട്ടറി കൂടിയാണ് ഈ വിവരാവകാശ പ്രവർത്തകൻ. സർക്കാർ ഭരണനിർവ്വഹണം സംബന്ധിച്ച വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശം  നൽകുന്ന 2005 ലെസുപ്രധാന നിയമമായ വിവരാവകാശ നിയമത്തെ അനേക വിഷയങ്ങളിലൂന്നിയാണ് രാജീവ് പ്രയോജനപ്പെടുത്തിയത്.

വിവരാവകാശം കാലത്തെ തിരുത്താനുള്ള കരുത്തായി ഉപയോഗപ്പെടുത്തിയാണ് രാജീവ്സാംസ്ക്കാരിക കേരളത്തിന്റെ ധാര്‍മിക പോരാളിയാകുന്നത്. വിവരവും വസ്തുതകളും തെറ്റായി പ്രചരിപ്പിക്കുമ്പോൾ കേട്ടു രസിക്കാനുള്ളതല്ലെന്നും ശരിയായ സ്രോതസ്സുകളിൽ സവിശേഷ സന്ദര്‍ഭങ്ങളില്‍ അവ പ്രസ്താവിക്കാനുള്ളതാണെന്നും രാജീവ് വിശ്വസിക്കുന്നു.

വിശ്രമവും ഇടവേളകളുമില്ലാത്ത കര്‍മവും സമരവുമായാണ് രാജീവ് സമാനതകളില്ലാത്ത മുന്നേറ്റം സാധ്യമാക്കിയത്. പിന്തുണയ്ക്കാനും വരവേല്‍പ്പ് നല്‍കാനും ആരെങ്കിലും ഉണ്ടാകുമോ എന്ന ശങ്ക ഒരു കാലത്തും ഈ വ്യക്തിക്ക് ഉണ്ടായില്ല.

സമൂഹത്തിന്റെശരിയായ ധാരണയെ മുൻനിർത്തി സാര്‍ഥകമായ ചിലത്ചെയ്തു തീർക്കാനാണ് പി.രാജീവ് കേരളശ്ശേരി ശ്രമിച്ചത്. പോരാട്ട സ്മൃതികളില്‍ നിന്ന് ഉണര്‍വിന്റെ പുതിയ ഊര്‍ജം സ്വീകരിച്ച്, വിവരാവകാശംപുതിയ തലമുറക്ക് എന്താണെന്ന് കൂടിപരിചയപ്പെടുത്തുന്ന ശ്രദ്ധേയ പ്രവർത്തനം.

കഴിഞ്ഞ മൂന്നു വർഷമായുള്ള ബിജെപി പാലക്കാട് ജില്ലാ ഭാരവാഹിത്വം കാലാവധി പൂർത്തിയാവുകയും പുതിയ ഭാരവാഹി പ്രഖ്യാപനം ഉണ്ടാവുകയും ചെയ്തപ്പോൾകഴിഞ്ഞ കാലയളവിൽ പാർട്ടി നിശ്ചയിച്ച പരിപാടികളിലും, പ്രക്ഷോഭങ്ങളിലും, സജീവമായി ഭാഗമായതിന് പുറമെയാണ്അനേക വിഷയങ്ങളിൽ വസ്തുനിഷ്ഠമായ ചില വെളിപ്പെടുത്തലുകൾ നടത്തിയത്.

*പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജ് അനധികൃത നിയമന വിഷയം.

*ജില്ലാ ആശുപത്രിയിലെ ട്രോമാ കെയർ.

*നെല്ലിയാമ്പതിയിൽ വനഭൂമി കയ്യേറി റോഡ് നിർമ്മിച്ച വിഷയം.

*മദ്യക്കമ്പനികൾക്ക് കുടിവെള്ളം.

*പാലക്കാട്ടെ ആശുപത്രി മാലിന്യ സംസ്ക്കരണ പ്ലാന്റ് വിഷയം.

*ക്ഷേമപെൻഷൻ ക്രമക്കേട്.

*വാളയാർ പോസ്റ്റ്മോർട്ടം പൊരുത്തക്കേട്.

*മിസോറം ഗവർണർക്കെതിരായ അധിക്ഷേപം.

*കെ .ടി ജലീലിന്റെ പുനർനിയമന ഇടപെടൽ.

*ടി .പി കൊലക്കേസ് സംബന്ധിച്ച വി ടി ബൽറാമിന്റെ പരാമർശത്തിനെതിരായ ഇടപെടൽ.

*മണ്ണാർക്കാട്ടെ എൻഡോസൾഫാൻ വിഷയം.

*ട്രഷറി സേവിങ്സ് ബാങ്ക് പലിശ വിഷയം.

*മെഡിസെപ്പ് തട്ടിപ്പ്.

*എൻ ആർ എൽ എം സ്പെഷ്യൽ ട്രൈബൽ കുടുംബശ്രീ വിഷയം.

*ക്ഷേമപെൻഷൻ വിതരണത്തിന് കമ്മീഷൻ.

*അട്ടപ്പാടിയിലെ ആദിവാസി ശിശുമരണ കണക്കുകൾ.

*വിനോദ സഞ്ചാര വകുപ്പിന്റെ ടേക്ക് എ ബ്രേക്ക് തട്ടിപ്പ്.

*അംഗപരിമിതർക്കുള്ള കൈവല്യ പദ്ധതി വാഗ്ദാന ലംഘനം.

*എലപ്പുള്ളിയിലെ ബ്രൂവെറി വിഷയം.

*കെ എസ് ആർ ടി സി ലോ ഫ്ലോർ സീറ്റ് വിഷയം.

*അനധികൃത വെട്ടുകല്ല് ക്വാറി വിഷയം.

*മോയൻസ്ഡിജിറ്റലൈസേഷൻ.

*പ്രധാനമന്ത്രി ആവാസ് യോജന അട്ടിമറി.

തുടങ്ങിയ വിഷയങ്ങളിൽ വ്യക്തിപരമായി വിവരാവകാശ നിയമം മുൻനിർത്തി രേഖകൾ സഹിതം ഉയർത്തിക്കൊണ്ട് വരാനും ചിലതിലൊക്കെ സംഘടനാപരമായി ഇടപെടലുകൾ നടത്താനും ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

സാമൂഹ്യ നവീകരണം വിവരവിനിമയത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. സാങ്കേതികമായി പരിവര്‍ത്തന വിധേയമായ ഒരു ലോകത്തില്‍ ദിശാബോധമേകുകയെന്നതിന്‍റെ പൊരുള്‍, നാം എവിടെയാണെന്നു മനസ്സിലാക്കുകയും, അപാകതകൾഎന്തെല്ലാമെന്ന് തിരിച്ചറിയുകയുമാണ്.

വിവരാവകാശ നിയമപ്രകാരം ഇന്ത്യാ മഹാരാജ്യത്തെ ഏതു പൗരനും ഏത് രാഷ്ട്രീയ പാര്‍ട്ടികളുടെയും ഏതുകാര്യവും ചോദിച്ചറിയാനുള്ള നിയമം നിലവില്‍ വന്നിരിക്കുകയാണ്.

എന്നിട്ടും ഇവയെല്ലാം ശരിയായ ദിശയിലാണോ എന്നതാണ് പ്രശ്നം. വിവരാവകാശം ചോദിക്കുന്നവരെ പ്രശ്നക്കാരായി കാണുന്ന പ്രവണതയുണ്ട്. വിവരങ്ങള്‍ അറിയാന്‍ വിവരാവകാശ നിയമം തന്നെ വേണം എന്നതാണ് രാജീവിന്റെ ഇത്രയും ഇടപെടലുകൾ സൂചിപ്പിക്കുന്നത്.

Advertisment