Advertisment

പൊതു പ്രവര്‍ത്തനത്തിന്റെ പ്രേരകശക്തി

New Update

പൗരാവകാശം ഹനിക്കപ്പെടുമ്പോള്‍ മനുഷ്യന്‌ വിലയില്ലാതാകുമ്പോള്‍ ഒരു മത-രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെയും പിന്‍ബലമില്ലാതെ തന്റേടത്തോടെ ഇടപെടുന്ന ജയശ്രീ ചാത്തനാത്ത്‌അറുപത്‌ പിന്നിട്ട നിറവിലാണ്‌ അധികാരമോ പണമോ സ്ഥാനമോ ആഗ്രഹിക്കാത്തതുകൊണ്ടാവാം അവര്‍ ഇന്നും ആള്‍ക്കൂട്ടത്തില്‍ തനിയെയാണ്‌.

Advertisment

publive-image

യശ്രീ ആരാണ്‌ എന്ന്‌ എന്നോട്‌ ചോദിച്ചാല്‍ ഒരു സ്‌ത്രീവാദ പ്രവര്‍ത്തകയാണ്‌ എന്നു പറയാനാണ്‌ എനിക്കിഷ്ടം. മതനിയമങ്ങളും നാട്ടാചാരങ്ങളും സ്‌ത്രീകളുടെ മേല്‍ കെട്ടിയേല്‍പ്പിക്കുന്ന ദുരിതങ്ങളെ പറ്റി പാലക്കാട്ട്‌ അവര്‍ സംഘടിപ്പിച്ച ഒരു ചര്‍ച്ച സമ്മേളനത്തില്‍ ഞാന്‍ ചെന്ന്‌ പ്രസംഗിച്ചിട്ടുണ്ട്‌.

വിശ്രമിക്കാന്‍ കൂട്ടാക്കാത്ത ജാതിയാണ്‌ ജയശ്രീ. ടെലിവിഷനിലോ പത്രത്തിലോ റേഡിയോയിലോ വന്ന ഏതെങ്കിലും വാര്‍ത്തയില്‍ അസ്വ സ്ഥയായി അവര്‍ എന്നെ വിളിച്ച സന്ദര്‍ഭങ്ങളുണ്ട്‌. ചാനല്‍ ചര്‍ച്ചകളില്‍ എന്റെ നിലപാടുകളെ അനുമോദിച്ചും വിമര്‍ശിച്ചും സംസാരിച്ച സന്ദര്‍ഭ ങ്ങള്‍ പലതുണ്ട്‌. എന്റെ സ്‌നേഹിതക്ക്‌ വീട്ടുകാര്യം, നാട്ടുകാര്യം എന്ന്‌ വേറെയില്ല.

നാട്ടുകാര്യങ്ങളാണ്‌ മിക്കപ്പോഴും കൂടുതല്‍ ആധിയോടെ പറ യാറുള്ളത്‌. പ്രായമോ അനാരോഗ്യമോ പരാധീനതയോ ഒന്നും ഈ കാര്യത്തില്‍ അവരെ പിന്നോട്ട്‌ വലിക്കുന്നില്ല. (ഷഷ്‌ടിപൂര്‍ത്തി ആഘോ ഷവേളയില്‍ ജയശ്രീക്ക്‌ അഭിവാദനങ്ങള്‍ നേര്‍ന്ന്‌ എം.എന്‍.കാരശ്ശേരി)

സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി മാത്രമല്ല പൊതുപ്രശ്‌നങ്ങ ളില്‍ ഇടപെടുമ്പോഴെല്ലാം ജയശ്രീ ചാത്തനാത്ത്‌ എന്ന പൗരാവകാശ പോരാളിക്ക്‌ ആത്‌മധൈര്യം പകരുന്ന ഒരു വാക്കുണ്ട്‌ To be a Communist’ ആദ്യം സ്വയമൊരു കമ്മ്യൂണിസ്റ്റുകാരിയാവുക. അതെ കുട്ടിക്കാലത്ത്‌ അച്ഛന്‍ പറഞ്ഞ ഈ വാക്കുകളാണ്‌ ജയശ്രീയുടെ പ്രേരകശക്തി.

1957 ജൂണ്‍ 14-നാണ്‌ ജനനം. ആദ്യകാല ഇടതുപക്ഷക്കാരനായ കടുകൂര്‌ ബാലേട്ടനെ അറിയാത്ത പൊതുപ്രവര്‍ത്തകരില്ല. അമ്മ കുഞ്ഞിലക്ഷ്‌മി ടീച്ചര്‍. മനുഷ്യരെ ബാധിക്കുന്നതെല്ലാം പഠിച്ചെടുക്കാനുള്ള താല്‍പര്യം. മറ്റുള്ളവര്‍ക്കുവേണ്ടി എന്തെങ്കിലും പ്രവര്‍ത്തിക്കണമെന്ന്‌ മനസ്സ്‌. സംഘട നാപാടവം. വലിയബന്ധങ്ങള്‍ ഉള്ളപ്പോഴും സാധാരണക്കാര്‍ക്കിടയില്‍ ലളിതജീവിതം സാമ്പത്തികമായി എത്ര ദരിദ്രമായാലും മനസ്സ്‌ ഒരിക്കലും ദരിദ്രമാകാറില്ല. നിരന്തര യാത്രകള്‍.. ഇതെല്ലാം ഉള്‍ച്ചേര്‍ന്നതാണ്‌ ജയശ്രീയുടെ പ്രകൃതം.

publive-image

പെണ്ണിനെ പൊതിഞ്ഞ പുകപടലങ്ങള്‍

പെണ്‍ ജീവിതത്തിന്റെ ആകുലതകള്‍ ചര്‍ച്ച ചെയ്യപ്പെടാത്ത കാലം. ആണിന്റെ അധികാരപരിധിയില്‍നിന്നും അടുക്കളയില്‍നിന്നും വിമോച നം ഇല്ലാത്ത കാലം. സ്‌ത്രീയുടെ സ്വാതന്ത്ര്യപ്രാപ്‌തി സ്‌ത്രീയില്‍നിന്നു തന്നെ തുടങ്ങണമെന്ന അച്ഛന്റെ നിരീക്ഷണമാണ്‌ മകളെ എപ്പോഴും ഭരി ച്ചത്‌. നിരന്തരമായും സാമൂഹികപ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ടാണ്‌ ജയശ്രീ പൊതുരംഗത്തേക്ക്‌ വരുന്നത്‌.

പല സംഘടനകളുടെയും ഭാഗമാകു മ്പോഴും ഒരു സംഘടനയുടെ മാത്രം ആളാകാതെ സംഘടനകള്‍ക്ക്‌ ചെയ്യാന്‍ കഴിയാത്ത പലതും സമൂഹത്തിനുവേണ്ടി ചെയ്‌താണ്‌ ജയശ്രീ വ്യത്യസ്‌തയായത്‌. അറുപത്‌ പിന്നിട്ടിരിക്കുമ്പോഴും ആരോഗ്യപ്രശ്‌ന ങ്ങള്‍ അലട്ടുമ്പോഴും പിന്മാറാന്‍ ഒരുക്കമല്ല. കേസിന്‌ കേസ്‌, നിയമ സഹായത്തിന്‌ നിയമസഹായം, താമസത്തിന്‌ താമസസൗകര്യം ഇതെ ല്ലാം നല്‍കിയാണ്‌ ദുര്‍ബലര്‍ക്കൊപ്പം ഇന്നും നില്‍ക്കുന്നത്‌. ആത്‌മാര്‍ത്ഥ തക്കും ധീരതക്കും ഒരു കുറവും ഇല്ല.

അഴിച്ചിട്ട കേശഭാരവും ആരെയും കൂസാത്ത പ്രകൃതവും. അട്ടപ്പാടിയുടെ നിശബ്ദ താഴ്‌വരയില്‍നിന്ന്‌ വെള്ള ച്ചാട്ടമായി ഒഴുകിയെത്തി മണ്ണാര്‍ക്കാടിനെ സമൃദ്ധമാക്കുന്ന കുന്തിപ്പുഴയു ടെ തീരം വിട്ടുപോകാന്‍ ഇഷ്ടമില്ലാത്തതിനാലാണ്‌ എവിടെപോയാലും മണ്ണാര്‍ക്കാട്ടെത്താന്‍ മനസ്സ്‌ വെമ്പുന്നത്‌.

publive-image

മണ്ണിനും മനുഷ്യനും വേണ്ടി ബോംബെയിലും

മണ്ണാര്‍ക്കാട്‌പോലെ മുംബെയും ജയശ്രീക്ക്‌ പ്രിയങ്കരമാണ്‌. 1978- ലാണ്‌ ജയശ്രീ മുംബെയിലെത്തുന്നത്‌. സാമൂഹിക-സാംസ്‌കാരിക രംഗ ത്ത്‌ അവിടെയും സജീവമായി. തൊഴില്‍ അന്വേഷകരായി യുവതീയുവാ ക്കള്‍ ബോംബെയിലെത്തുമ്പോള്‍ താമസസൗകര്യം അവര്‍ക്കൊരു പ്രധാ ന പ്രശ്‌നമായിരുന്നു.

എത്രയോ പേര്‍ ജയശ്രീയുടെ വീട്ടില്‍ വന്ന്‌ താമ സിച്ച്‌ ഉന്നത ജോലികള്‍ നേടിപ്പോയതും, ആശ്രയമില്ലാത്തവര്‍ക്കുള്ള അഭയമായിരുന്നു ജയശ്രീയുടെ ബോംബെയിലെ വീടെന്നും അവിടുത്തെ സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. സ്വന്തം കാര്യങ്ങള്‍ക്ക്‌ സമയം കണ്ടെ ത്താന്‍ ബുദ്ധിമുട്ടുന്ന ഇക്കാലത്തും മറ്റുള്ളവര്‍ക്കുവേണ്ടി സമയം കണ്ടെ ത്തും. ജീവിതത്തിലെ എല്ലാ തിരക്കുകളും കഴിഞ്ഞിട്ട്‌ ജീവകാരുണ്യ പ്രവര്‍ത്തനം നടത്താമെന്ന്‌ കരുതുന്നവര്‍ക്ക്‌ ഇവര്‍ ഒരു മാതൃകയാണ്‌. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനും ശാശ്വത പരിഹാരമുണ്ടാക്കു ന്നതിനും ഏതറ്റം വരെയും തനിച്ചാണെങ്കിലും പോവുന്നതാണ്‌ രീതി.

ഞാന്‍ എരിയാം

മറ്റുള്ളവര്‍ക്ക്‌ പ്രകാശമാവുമെങ്കില്‍

ആരും ഒപ്പം നില്‍ക്കാനില്ലാത്ത മതരഹിത വിവാഹങ്ങള്‍ ജയശ്രീ അറിഞ്ഞാല്‍ ഉന്നതരായ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ തന്ത്രപൂര്‍വ്വം നടത്തിക്കൊടുത്ത സംഭവങ്ങള്‍ നിരവ ധിയാണ്‌. ഇതില്‍ പലതും ഒരുപാട്‌ വൈകാരിക സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാക്കി യിട്ടുണ്ട്‌. അക്രമികള്‍ വീടുവളഞ്ഞ്‌ കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്‌.

അറുനൂറിലേറെ മിശ്രവിവാഹങ്ങള്‍ നേരിട്ടുതന്നെ നടത്തി. മനു ഷ്യാവകാശധ്വംസനമുണ്ടാകുമ്പോള്‍ ധീരമായി ഇടപെടും. വേദനിക്കുന്ന വര്‍ക്കുവേണ്ടി തന്നാലായത്‌ ചെയ്യും. ഇരയുടെ സംരക്ഷണത്തിന്‌ തന്റെ സുഹൃദ്‌ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തും. പത്രപ്രവര്‍ത്തന രംഗത്തെ ഉയര്‍ന്ന ജോലി ഉപേക്ഷിച്ചാണ്‌ സാമൂഹ്യപ്രവര്‍ത്തന രംഗത്തേക്കിറങ്ങിയ ത്‌. ആംനസ്റ്റി ഇന്റര്‍നാഷണല്‍ മെമ്പറായ ജയശ്രീ ഹ്യുമന്‍റൈറ്റ്‌സ്‌ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സ്റ്റേറ്റ്‌ സെക്രട്ടറിയാണ്‌.

publive-image

ഗുഡ്‌ലൈഫ്‌ ഫൗണ്ടേ ഷന്‍, കിഡ്‌നി ഫൗണ്ടേഷന്‍ ഹ്യൂമന്‍വെല്‍നസ്‌ സ്റ്റഡി സെന്റര്‍, കുന്തി പ്പുഴ സംരക്ഷണസമിതി തുടങ്ങിയ നിരവധി കൂട്ടായ്‌മകളുടെ നേതൃനിര യിലുണ്ട്‌. കുന്തിപ്പുഴ സംരക്ഷണസമിതി വൈസ്‌ ചെയര്‍മാന്‍ ആയിരി ക്കെ മനുഷ്യാവകാശ കമ്മീഷനില്‍ കൊടുത്ത പൊതു താല്‍പര്യ ഹര്‍ജി പരിഗണിച്ച്‌ 5ഒജ യില്‍ അധികം വരുന്ന എല്ലാ പമ്പുസെറ്റുകളും കുന്തി പ്പുഴയില്‍നിന്ന്‌ എടുക്കുവാനുള്ള വിധി സമ്പാദിക്കുകയും കലക്ടര്‍ ഇട പെട്ട്‌ എടുപ്പിക്കുകയും ചെയ്‌തു.

വിശപ്പാണ്‌ മറ്റൊരു കര്‍മ്മ മണ്ഡലം. കൊപ്പത്തെയും പയ്യനെടം സുജീവനത്തിലെയും 'അഭയം' കേന്ദ്രങ്ങളുടെ ജോയിന്റ്‌ സെക്രട്ടറിയാ ണ്‌. പാലക്കാട്‌ ജില്ലയിലെ മുഴുവന്‍ ആദിവാസികള്‍ക്കും വേണ്ടി റേഷന്‍ കാര്‍ഡ്‌ ആജഘ ആക്കുവാന്‍ പൊതു താല്‍പര്യ നിവേദനത്തിലൂടെ കോടതി വിധി നേടിയ കരുണ നിറഞ്ഞ ഒരേടും ജയശ്രീയുടെ ജീവിതത്തിലുണ്ട്‌. കര്‍മ്മജ്യോതി ചാരിറ്റബിള്‍ മിഷനിലൂടെ പഠിക്കാന്‍ സാമ്പത്തികസ്ഥിതി യില്ലാത്ത മക്കളുടെ വിദ്യാഭ്യാസ ചിലവ്‌ ഏറ്റെടുക്കുകയും കുട്ടികളെ പുനഃരധിവസിപ്പിക്കുകയും ചെയ്‌തിരുന്നു.

സമത്വം, നീതി, വ്യക്തി സ്വാതന്ത്ര്യം എന്നീ അടിസ്ഥാനമൂല്യങ്ങളാണ്‌ ജനപക്ഷ കൂട്ടായ്‌മകളെ നയിക്കേണ്ടതെന്ന്‌ ജയശ്രീ കരുതുന്നു. സമൂഹങ്ങള്‍ തമ്മില്‍ പാരസ്‌പര്യം പുലരണം. മനുഷ്യാന്തസ്സ്‌ പരമപ്രധാ നമായിരിക്കണം.

സമൂഹത്തില്‍ സ്‌ത്രീയുടെ പ്രവര്‍ത്തനം എന്നും പ്രയാ സങ്ങള്‍ നിറഞ്ഞതാണ്‌. ഇതിനു മാറ്റം വരണം. സ്വന്തം കുടുംബത്തിന്റെ പോലും അവഹേളനം അവഗണിച്ചാണ്‌ പൊതുരംഗത്തേക്ക്‌ വന്നത്‌. എവിടെയും മനുഷ്യാവകാശലംഘനങ്ങള്‍ പതിവാകുമ്പോള്‍ മനുഷ്യാവ കാശപ്രവര്‍ത്തനമെന്നത്‌ ഏറെ ദുഷ്‌ക്കരമായിക്കൊണ്ടിരിക്കുകയാണ്‌.

പ്രിയപ്പെട്ടവര്‍പോലും ശത്രുക്കളാകാന്‍ അധികനേരം വേണ്ട. ഏറ്റവും കൂടുതല്‍ സംരക്ഷണനിയമങ്ങള്‍ സ്‌ത്രീകള്‍ക്കുവേണ്ടിയാണ്‌. എന്നിട്ടും അവളുടെ വ്യക്തിത്വം അംഗീകരിക്കപ്പെടുന്നുണ്ടോ? ആത്‌മീയ ഗ്രന്ഥങ്ങ ളെ നെഞ്ചോട്‌ ചേര്‍ത്തുപിടിക്കുന്ന, മത പുരോഹിതരെ അമിതമായി ആദരിക്കുന്ന നാം ഭരണഘടനയും അങ്ങനെ ചേര്‍ത്തുവെക്കേണ്ട ഒന്നാ യി തോന്നാത്തതെന്തേ? ജയശ്രീ ചോദിക്കുന്നു.

ചൂഷണമാണെവിടെയും. ചൂഷണത്താല്‍ മനുഷ്യന്‍, കരുതിവെച്ച സകല സുകൃതവും ക്ഷയിച്ച്‌ നിലനില്‍പ്പിനായി ഓടുകയാണ്‌. ഒരു സുകൃതവും അവനിനി ചെയ്യില്ല എന്നായിരിക്കുന്നു.

Advertisment