മോഹന്‍ലാലിന്റെ സ്ഥാനാര്‍ഥിത്വ നീക്കങ്ങള്‍ക്ക്‌ പിന്നിലെ അദൃശ്യകരങ്ങള്‍ ആരുടേത് ? ലാലിനെ രാഷ്ട്രീയത്തിലെത്തിച്ച് പിന്നില്‍ നിന്ന് ചരടുവലിക്കുവാന്‍ നീക്കം

New Update

publive-image

Advertisment

''മോഹൻലാലിനെ പോലുള്ള ഒരു മഹാനടൻ ഇത്രേം വലിയ മണ്ടത്തരം ചെയ്യില്ല എന്ന് ഞാൻ വിശ്വസിക്കുന്നു'' - വിഎസിന്റെ പ്രതികരണം .
'' ആരെന്തൊക്കെ പറഞ്ഞാലും ഇത്തരം സന്ദർഭങ്ങളിൽ അവൻ എന്നെ വിളിച്ചു ഉപദേശം വാങ്ങാറുണ്ട് '' - മമ്മുട്ടി പറയുന്നു .
'' മോഹൻലാൽ എന്നും ഒരു കോൺഗ്രസ്സ് അനുഭാവിയാണ് , വിശ്വാസിയാണ് എന്ന് ഏവർക്കും അറിയാം . കൂടെ നടക്കുന്ന ഒരാളുടെ സ്വാർത്ഥ താല്പര്യമാണ് ഇപ്പോൾ കേൾക്കുന്ന വാർത്തകൾക്ക് പിന്നിൽ '' - ചെന്നിത്തല .

''ഫാൻസിനെയും ഇതോടൊപ്പം അക്കൂട്ടത്തിലേക്ക് കൊണ്ടുവരുവാൻ കുറെ നാളുകളായുള്ള ശ്രമം ഞങ്ങൾ നേരത്തെ മനസ്സിലാക്കിയിരുന്നു '' -
ഫാൻസ്‌ പ്രസിഡന്റ്.
''ഇത് കേരളമാണ് , വെള്ളരിക്ക പട്ടണമല്ല'' - സോഷ്യൽ മീഡിയ.

ഇങ്ങനെ പോകുന്നു മോഹൻലാലിൻറെ തിരുവനന്തപുരം സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള വാക്പയറ്റുകൾ.

ഹൈദരാബാദിലുള്ള രാമോജി ഫിലിം സിറ്റിയിൽ കുഞ്ഞാലിമരക്കാർ ആകുന്ന ലാലേട്ടൻ എല്ലാം ഒരു ചിരിയിൽ ഒതുക്കുന്നു. ഒടിയൻ എന്നത് ഒരു മഹാദുരന്തം ആയിരുന്നില്ലെങ്കിൽ, രണ്ടാമൂഴം എന്നത് പ്രാവർത്തികം ആയിരുന്നങ്കിൽ ഇപ്പറഞ്ഞതൊക്കെ സംഭവിച്ചേനെ. പക്ഷെ എല്ലാം ഒടിയനിൽ അവസാനിപ്പിച്ചു. അത് ദൈവത്തിന്റെ വികൃതികളിൽ ഒന്ന് മാത്രം.

കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറ് വാരിപ്പിക്കുവാൻ കുറെയധികം തിരുവനന്തപുരം നായന്മാർക്ക് അതിമോഹം ഇല്ലാതെയില്ല. മോഹൻലാൽ ഒരു സൂപ്പർ സ്റ്റാർ ആയതുകൊണ്ട് മാത്രം ജീവിച്ചുപോകുന്ന കുറെയധികം ആളുകൾ ഇപ്പോഴും തിരുവനന്തപുരത്തും പരിസരങ്ങളിലും ജീവിച്ചുപോകുന്നുണ്ട്. അവർ പണിയെടുക്കാതെ ജീവിക്കുവാൻ ശീലിച്ചു. പാട്ട് പാടിയും സിനിമ നിർമ്മിച്ചും സംവിധാനം ചെയ്തും കൂടെ കൂടിയും കണക്കുകൾ കൂട്ടിയും ഒക്കെ കുറേയാളുകൾ അദ്ദേഹത്തിന്റെ കൂടെ ഇപ്പോഴുമുണ്ട്. ഇനിയിപ്പോൾ അവർക്കു വേണ്ടത് സിനിമയല്ല. ഒരു ക്യാബിനറ്റ് മന്ത്രിപദമാണ്, എന്നിട്ടുവേണം കയ്യിട്ടു വാരുവാൻ.

ശരിക്കും പ്രിയനോ മേജർ രവിയോ ആന്റണി പെരുമ്പാവൂരോ എംജിയോ സുരേഷ്കുമാറോ ഒന്നുമല്ല ലാലേട്ടനെ ഈ കുരുതി കൊടുക്കുവാൻ പിന്നാലെ കൂടിയിരിക്കുന്നത്. അദ്ദേഹം എന്നും അദൃശ്യനാണ്, അദ്ദേഹം മീഡിയയിൽ വരില്ല. അദ്ദേഹം എല്ലാവരുമായും നല്ല ബന്ധം പുലർത്തുന്നു. പക്ഷെ ഉദ്ദേശം എന്നും സ്വന്തം കച്ചവട താത്പര്യങ്ങൾ മാത്രം.

publive-image

എന്നും ലാലേട്ടന്റെ കൂടെ നടന്ന് മുതലാളിമാരായ എല്ലാ മുതലാളിമാരെയും സ്വന്തം കൈപ്പിടിയിൽ ആക്കുകയും അവരുടെ മക്കളുടെ കല്യാണം മുതൽ വൈകീട്ടെന്താ പരിപാടിവരെ സ്വന്തം വരുതിയിൽ ആക്കുകയും അതിന്റെ പേരിലുള്ള കോടിക്കണക്കിന് കമ്മീഷനുകൾ ആരുമറിയാതെ കൈപ്പറ്റുകയും ചെയ്യുന്ന ഒരു മഹാൻ തിരുവനന്തപുരത്തും ദുബായിലുമായി ജീവിച്ചുപോകുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ വിഹാര കേന്ദ്രങ്ങൾ ബഹ്റൈനും കുവൈറ്റും അമേരിക്കയും ലണ്ടനും ഖത്തറും ഒക്കെ കടന്ന് അങ്ങകലെ ആസ്‌ട്രേലിയയിൽ വരെ എത്തിയിരിക്കുന്നു.

കഴിഞ്ഞ പതിനഞ്ച് വർഷത്തിനുള്ളിൽ കേരളത്തിലെ ഒട്ടുമിക്ക സിനിമക്കാരുടെയും ചാനലുകാരുടെയും രാഷ്ട്രീയക്കാരുടെയും മുതലാളിമാരുടെയും മനസാക്ഷി സൂക്ഷിപ്പുകാരനായ ഇദ്ദേഹത്തിന് ദിലീപ് ഒരു മുഖ്യ ശത്രുവാണ്. അതുകൊണ്ട് ദിലീപ് വിഷയത്തിൽ ബന്ധമുണ്ടെന്ന് പറയുന്നില്ല. അതിലും കുറെയൊക്കെ കുടിപ്പക ഇല്ലാതെയുമില്ല. ആനക്കൊമ്പും റെയിഡുകളും ഒക്കെ ഇതിന്റെ പിന്നാമ്പുറക്കഥകൾ മാത്രം.

മോഹൻലാൽ എന്ന വിശിഷ്ട വ്യക്തിയുടെ ജീവിതത്തിൽ പാളിപ്പോയ രണ്ട് സംഭവങ്ങളാണ് തിരുവനന്തപുരത്ത് കോമൺവെൽത്ത് ഗെയി൦സിൽ അരങ്ങേറിയ ലാലിസം എന്ന സ്റ്റേജ് ഷോ. കേരളത്തിന്റെ ആസ്ഥാന ട്രോളര്‍മാര്‍ ലാലേട്ടനെ കൊന്നുകൊലവിളിച്ച നാളുകൾ ലാലേട്ടന് സമ്മാനിച്ചത് ഇദ്ദേഹമാണ്.

ഇദ്ദേഹത്തിന്റെ സ്വപ്നസാക്ഷാത്കാരമായിരുന്നു ഷോ. അതിന്നായി ഭരിക്കുന്നവരെ കൂട്ടുപിടിച്ചുകൊണ്ട് ഫണ്ടുവരെ ഉണ്ടാക്കി ലാലേട്ടനെക്കൊണ്ട് കുരങ്ങുകളിപ്പിച്ചു. അതിന്റെ പേരിൽ കിരീടം സിനിമയുടെ ഓർമ്മക്കായി വാങ്ങിയ വെള്ളായണിക്കായൽ വരെ ലാലേട്ടന് വിൽക്കേണ്ടതായി വന്നു. പിന്നീട് ട്രോളർമാരുടെ തെറിവിളി കേട്ട ഒരു സംഭവമായിരുന്നു ഒടിയൻ എന്ന ദുരന്തം. ആ സിനിമക്കുവേണ്ടിയും ചുക്കാൻ പിടിച്ചത് ഈ മഹാനായിരുന്നു.

ഇന്നിപ്പോൾ മലയാളത്തിന്റെ പുണ്യമായ ലാലേട്ടനെ ക്യാബിനറ്റ് മന്ത്രിയാക്കി തിരുവനന്തപുരം വിട്ട് ഡൽഹിയിലേക്ക് കളം മാറ്റിക്കളിക്കുവാൻ തയാറായിരിയിരിക്കുകയാണ് ഈ മഹൻ മഹാൻ.

Read the Next Article

വഹിച്ച സ്ഥാനങ്ങൾ കൊണ്ട് അളക്കാൻ കഴിയാത്ത നിലയിൽ ഉയർന്ന വ്യക്തിത്വങ്ങളുണ്ട്. അവർക്കിടയിലാണ് ജനനേതാവായിരുന്ന ഉമ്മൻചാണ്ടിയുടെ സ്ഥാനം; ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മന്ത്രിസഭാ യോഗം

New Update
umman chandi

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ മന്ത്രിസഭാ യോഗം അനുശോചിച്ചു. ഉമ്മന്‍ ചാണ്ടി കേരളത്തിന് നല്‍കിയ സംഭാവനകളെ ആദരവോടെ ഈ ഘട്ടത്തില്‍ സ്മരിക്കുക്കുന്നതായി മന്ത്രിസഭ പാസാക്കിയ അനുശോചന പ്രമേയത്തില്‍ പറയുന്നു. 

Advertisment

umman chandi

അനുശോചന പ്രമേയത്തിന്റെ പൂര്‍ണരൂപം:

''മുന്‍ മുഖ്യമന്ത്രിയും നിലവില്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍.എയുമായിരുന്ന ശ്രീ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ മന്ത്രിസഭ യോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന് പ്രിയപ്പെട്ടവരെയാകെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

ഉമ്മന്‍ ചാണ്ടി കേരളത്തിന് നല്‍കിയ സംഭാവനകളെ ആദരവോടെ ഈ ഘട്ടത്തില്‍ ഈ മന്ത്രിസഭായോഗം സ്മരിക്കുന്നു. വഹിച്ച സ്ഥാനങ്ങള്‍ കൊണ്ട് അളക്കാന്‍ കഴിയാത്ത നിലയില്‍ ഉയര്‍ന്ന വ്യക്തിത്വങ്ങളുണ്ട്. അവര്‍ക്കിടയിലാണ് ജനനേതാവായിരുന്ന ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം. കെ.എസ്.യുവിലൂടെ കോണ്‍ഗ്രസിലെത്തി ആ പാര്‍ട്ടിയുടെ നേതൃത്വത്തിലും ഗവണ്‍മെന്റിലും പ്രതിപക്ഷത്തും ഒക്കെ പ്രവര്‍ത്തിച്ച ഉമ്മന്‍ചാണ്ടി ജനാധിപത്യ പ്രക്രിയയെ മുമ്പോട്ട് കൊണ്ടുപോകുന്നതില്‍ വലിയ പങ്കുവഹിച്ചു.

ജനക്ഷേമത്തിലും സംസ്ഥാന വികസനത്തിലും ശ്രദ്ധയൂന്നുന്ന ഭരണാധിപന്‍ എന്നനിലക്കും ജനകീയ പ്രശ്‌നങ്ങള്‍ സമര്‍ഥമായി ഉന്നയിക്കുന്ന പ്രതിപക്ഷ നേതൃത്വത്തിലെ പ്രമുഖന്‍ എന്ന നിലക്കുമൊക്കെ ശ്രദ്ധേയനായി. 1970ല്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തിയ ശ്രീ ഉമ്മന്‍ചാണ്ടി പിന്നീടിങ്ങോട്ടെക്കാലവും അതേ മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു.

53 വര്‍ഷങ്ങള്‍ തുടര്‍ച്ചയായി എം.എല്‍.എ ആയിരിക്കുക, അതും ഒരേ മണ്ഡലത്തില്‍ നിന്നുതന്നെ തെരഞ്ഞെടുക്കപ്പെടുക, ഒരിക്കലും തോല്‍വി അറിയാതിരിക്കുക എന്നിവയൊക്കെ ഉമ്മന്‍ചാണ്ടിയുടെ റെക്കോഡാണ്. പന്ത്രണ്ട് തവണയാണ് അദ്ദേഹം തുടര്‍ച്ചയായി വിജയിച്ചത്. ധനം, ആഭ്യന്തരം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ മന്ത്രിയെന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണ്. യു.ഡി.എഫ് കണ്‍വീനര്‍ എന്ന നിലയില്‍ നടത്തിയ രാഷ്ട്രീയപ്രവര്‍ത്തനവും സ്മരണീയമാണ്'.

Advertisment