Advertisment

മോഹനൻ മാസ്റ്ററുടെ പ്രസ്താവനയും ചിലകാര്യങ്ങളും

author-image
admin
New Update

- ബഷീർ വള്ളിക്കുന്ന്

Advertisment

publive-image

മോഹനൻ മാസ്റ്ററുടെ പ്രസ്താവനയിൽ രണ്ട് അപകടങ്ങളാണുള്ളത്. മാവോയിസ്റ്റുകളും മുസ്‌ലിം തീവ്രവാദികളും തമ്മിൽ ബന്ധങ്ങളുണ്ടന്ന് തെളിഞ്ഞാൽ അത് പറയുന്നതിനും ചർച്ച ചെയ്യുന്നതിനും പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നുമില്ല.

മുസ്‌ലിം സമൂഹത്തിലെ എടുത്തുപറയാവുന്ന ഒരു ചെറിയ ശതമാനത്തിന്റെ പോലും പിന്തുണയില്ലാത്ത തീവ്രവാദ ചിന്താഗതിക്കാർക്ക് മറ്റേതെങ്കിലും തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെങ്കിൽ അത് മുസ്‌ലിം സമൂഹത്തെ പൊതുവായി ബാധിക്കേണ്ട ഒരു വിഷയമല്ല. അത് തീവ്രവാദവുമായി ബന്ധപ്പെട്ട ഒരു വിഷയം മാത്രമാണ്.

എന്നാൽ അങ്ങനെയൊരു ബന്ധം കണ്ടത്തേണ്ടതും തെളിയിക്കേണ്ടതും മോഹനൻ മാസ്റ്ററോ അയാളുടെ ഭാവനയോ അല്ല, അന്വേഷണ ഉദ്യോഗസ്ഥന്മാരാണ്.

അതവിടെ ഇരിക്കട്ടെ..

മോഹനൻ മാസ്റ്ററുടെ പ്രസ്താവനയിലുള്ള ആദ്യ അപകടം ഈ വിഷയത്തിന്റെ മെറിറ്റിനെ തന്നെ ഹൈജാക്ക് ചെയ്യുന്നതും വഴിതിരിച്ചു വിടുന്നതുമായ ചില ഘടകങ്ങൾ അതിലുണ്ട് എന്നിടത്താണ്.

യുഎപിഎ ഒരു കരിനിയമമാണ്, അവ പ്രയോഗിക്കേണ്ട ഒരു കേസല്ല അറസ്റ്റ് ചെയ്യപ്പെട്ട ഈ രണ്ട് സിപിഎം പ്രവർത്തകരുടെയും കാര്യത്തിലുള്ളത് എന്ന് സിപിഎം പോളിറ്റ് ബ്യുറോ നേതാക്കളടക്കം അഭിപ്രായപ്പെട്ടിട്ടുണ്ട്.

അതുകൊണ്ട് തന്നെ ഈ കരിനിയമങ്ങൾക്കെതിരെ കഴിയാവുന്ന രൂപത്തിൽ പ്രതികരിക്കുകയും ജനകീയ ബോധവത്കരണം നടത്തുകയും യുഎപിഎ പിൻവലിപ്പിക്കാൻ വേണ്ട നിയമ മാർഗങ്ങൾ സ്വീകരിക്കുകയാണ് ഒരു ഉത്തരവാദപ്പെട്ട രാഷ്ട്രീയപാർട്ടി എന്ന നിലയിൽ സിപിഎം ചെയ്യേണ്ടത്.

അതിന് പകരം, കേരളത്തിലെ സമാധാനാന്തരീക്ഷത്തിന് അപകടമുയർത്തുന്ന രൂപത്തിൽ മാവോയിസ്റ്റുകളുടെ ഭാഗത്ത് നിന്ന് നാളിതു വരെ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിൽ പോലീസ് കഥകളെ മാത്രം വിശ്വാസത്തിലെടുത്ത് കൊണ്ട് അറസ്റ്റ് ചെയ്യപ്പട്ട പാർട്ടി പ്രവർത്തകരെ കൂടുതൽ അപകടാവസ്ഥകളിലേക്ക് ചാടിക്കുവാനുള്ള ശ്രമമാണ് മോഹനൻ മാസ്റ്റർ നടത്തുന്നത്.

ഇപ്പോൾ ചാർജ് ചെയ്യപെട്ട യുഎപിഎക്ക് കൂടുതൽ ശക്തി പകരുന്ന ഒരു സംഘപരിവാർ നരേറ്റിവിനെ കൂടുതൽ ലെജിറ്റമൈസ് ചെയ്യുകയാണ് അയാളിപ്പോൾ ചെയ്യുന്നത്.

രണ്ടാമത്തെ അപകടം കേരളത്തിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങളെക്കുറിച്ച് ഭീതിതതായ ഒരു ചിത്രം നല്കുവാൻ ഒരിടതുപക്ഷ നേതാവ് തന്നെ ശ്രമിക്കുന്നു എന്നുള്ളതാണ്.

മാവോയിസ്റ്റ് സാഹിത്യങ്ങൾക്കും പ്രവർത്തനരീതികൾക്കും ഏതെങ്കിലും ആശയധാരയുമായി പ്രത്യക്ഷ ബന്ധമുണ്ടെങ്കിൽ അത് ഇടതുപക്ഷധാരയുമായാണ്. ചൂഷണാധിഷ്ഠിതമായ വ്യവസ്ഥകളോടുള്ള സമരമാണ് രണ്ടിന്റേയും കാതൽ.. അത്തരം വ്യവസ്ഥകൾക്കെതിരെ ഏതു രീതിയിൽ പ്രവർത്തിക്കണമെന്ന കാര്യത്തിൽ മാത്രമാണ് വിയോജിപ്പുകളുള്ളത്..

കേരളത്തിലെ മാവോയിസ്റ്റുകളാവട്ടെ സായുധ സമരത്തിന്റെ വഴി പോയിട്ട് ഓലപ്പടക്കം പൊട്ടിച്ചുള്ള വിപ്ലവത്തിന് പോലും ശ്രമിക്കാത്തവരാണ്. പരിസരബോധമില്ലാത്ത ഒരുതരം കോമാളികളായിട്ടേ അവരെ പൊതുസമൂഹം പോലും കാണുന്നുള്ളൂ. മര്യാദക്ക് ഒരു കൗൺസലിങ് കിട്ടിയാൽ നേരെയാകുന്ന മാവോയിസമേ കേരളത്തിൽ അവരുടെ പക്കലുള്ളൂ.

അത്തരം ചെറുപ്പക്കാരേയും അവരുടെ ഗ്രൂപ്പിനേയും കൊടും ഭീകരരാക്കി ചീത്രീകരിക്കാനും സംഘപരിവാരത്തിന്റെ അജണ്ടകൾ പ്രകാരമുള്ള ഭരണകൂട ഭീകരതയ്ക്ക് ഒരു താലത്തിലെന്ന പോലെ വെച്ച് കൊടുക്കാനുള്ള ശ്രമമാണ് സിപിഎം ഇപ്പോൾ നടത്തുന്നത്.

സിപിഎം പ്രവർത്തകരെപ്പോലും വ്യാപകമായി റിക്രൂട്ട് ചെയ്യുന്ന തീവ്രവാദത്തിന്റെ ഹബായി കേരളം മാറി എന്ന് സിപിഎം നേതാക്കൾ തന്നെ പ്രഖ്യാപിക്കുന്ന ദുരന്തം.

ഇതുപോലുള്ള വൻ ദുരന്തങ്ങൾ ഒരു പാർട്ടിയുടെ തലപ്പത്ത് ഉണ്ടാവുന്നതിലും വലിയ അപകടം മറ്റെന്തുണ്ട്.

Advertisment