Advertisment

സ്മാർട്ട് ക്ലയിന്‍റും പ്ലഗിൻ ടെക്നോളജിയുമായി ഇന്ത്യയിലെ ആദ്യത്തെ ജി എസ് ടി ബില്ലിംഗ് സോഫ്റ്റ്‌വെയര്‍ വിപണിയിൽ

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  ഒരു രാജ്യം, ഒരു നിയമം, ഒരു ടാക്സ് വ്യവസ്ഥാ, എന്ന വിപ്ലവകരവും പ്രശംസനീയവുമായ ആശയവുമായി നമ്മുടെ രാജ്യം മുന്നോട്ടു കുതിക്കുകയാണ്. പക്ഷെ ലോകത്തിൽ എവിടെ ആയിക്കൊള്ളട്ടെ , ഒരു പുതിയ സിസ്റ്റം കൊണ്ടുവന്നാൽ അതിന്‍റെ കൂടെ ധാരാളം വെല്ലുവിളികളും കടന്നുവരും എന്നു പറയാതിരിക്കാൻ വയ്യ. അതിൽ ഒന്നാണ് ജി എസ് ടി ടാക്സ് സിസ്റ്റം.

Advertisment

ഒരു സാധാരണ കച്ചവടക്കാരനെ സംബന്ധിച്ചിടത്തോളം ജി എസ് ടി മുഴുവൻ പഠിക്കുക എന്നത് വലിയ ബുദ്ധിമുട്ടേറിയ ഒന്നാണ് . ചുരുക്കി പറഞ്ഞാൽ ബിസിനസ് ചെയ്യണമെങ്കിൽ വ്യാപാരി മാസാവസാനം രണ്ടറ്റം കൂട്ടീ മുട്ടിച്ചാൽ മാത്രം പോരാ, ജി സ് ടി യുടെ അടിസ്ഥാന വിവരങ്ങൾ കൂടെ പഠിക്കണം , അതായത് ബി കോം വിദ്യാർഥികൾ പഠിക്കുന്ന അക്കൗണ്ടൻസി , സെയിൽസ് ടാക്സ് , മറ്റു വിഷയങ്ങൾ മുതലായവ പഠിക്കണം. അത് മാത്രം പോരാ എല്ലാ മാസവും ജി എസ് ടി റിട്ടേൺ കൃത്യമായി സമർപ്പിക്കുകയും ചെയ്യണം. തെറ്റി പോയാൽ അതിന്റെ പ്രശനങ്ങൾ വേറേ.

publive-image

ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ജി എസ് ടി ബില്ലിംഗ് സോഫ്റ്റ്‌വെയര്‍ന്‍റെ ആവശ്യകത വരുന്നത്. പക്ഷെ ഇന്ന്‍ വിപണിയില്‍ ധാരാളം ബില്ലിംഗ് സോഫ്റ്റ്‌വെയറുകള്‍ ഉണ്ടെങ്കിലും ഉയര്‍ന്ന വിലയും, ഉപയോഗിക്കാനുള്ള ബുദ്ധിമുട്ടും, വേഗതയേറിയ ഇന്റര്‍നെറ്റ്‌ കണക്ഷന്‍റെ ആവശ്യകതയും, ഉപോയോക്താവിന്‍റെ വിവരങ്ങള്‍ ചോരുമോ എന്നുള്ള പേടിയുമാണ് ആളുകളെ അവയില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്.

ഇവിടെയാണ് സെയില്‍സ് മേറ്റ്‌ പ്ലസ്‌ - ജി എസ്‌ ടി ബില്ലിംഗ് സോഫ്റ്റ്‌വെയര്‍ന്‍റെ (SalesMate Plus - GST Billing Software) പ്രാധാന്യം ഉയര്‍ന്നുവരുന്നത്. അതിനൂതനമായ ടെക്നോളജികള്‍ ഉപയോഗിച്ചാണ്‌ ഈ സോഫ്റ്റ്‌വെയര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. സെയില്‍സ് മേറ്റ്‌ പ്ലസ്‌ (SalesMate Plus) ഒരു ഓഫ്‌ലൈന്‍ (Offline) സോഫ്റ്റ്‌വെയര്‍ ആയതുകൊണ്ട് ഉപോയോക്താവിന്‍റെ വിവരങ്ങള്‍ എല്ലാം അയാളുടെ തന്നെ കമ്പ്യൂട്ടറില്‍ ആണ് സൂക്ഷിക്കുന്നത് അതിനാല്‍ എല്ലാ വിവരങ്ങളും വളരെ സുരക്ഷിതമായിരിക്കും.

കൂടാതെ ബാക്ക്അപ്പ് (Backup) ഓപ്ഷൻ ഉപയോഗിച്ച് വിവരങ്ങള്‍ ഉപയോക്താവിന്റെ ഗൂഗിള്‍ ഡ്രൈവിലേക്കുകൂടി സൂക്ഷിക്കാവുന്നതാണ്. അതിനാല്‍ കമ്പ്യൂട്ടര്‍ തകരാറിലായാലും വിവരങ്ങള്‍ എല്ലാം നഷ്ടമാകാതെ വീണ്ടും ഉപയോഗിക്കാം. ഓഫ്‌ലൈന്‍ ടെക്നോളജി ആയത് കൊണ്ടു ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഇല്ലാതെ തന്നെ ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ പറ്റും.

സെയില്‍സ് മേറ്റ്‌ പ്ലസ്‌ സോഫ്റ്റ്‌വെയര്‍ വളരെ ലളിതമായ അക്കൌണ്ടിംഗ് ഉപയോഗിക്കുന്നതിനാല്‍ അക്കൌണ്ടിംഗ് പരിജ്ഞാനം ഇല്ലാത്ത സാദാരണ ആളുകള്‍ക്കുപോലും വളരെ എളുപ്പത്തില്‍ ഉപയോഗിക്കുവാന്‍ സാദിക്കും, എന്നിരുന്നാലും ബിസിനസ്‌നു ആവശ്യമായ എല്ലാ പ്രധാനപെട്ട അക്കൌണ്ടിംഗ് സവിശേഷതകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

ഇത്രയേറെ സവിശേഷതകള്‍ ഉണ്ടെങ്കില്‍ കൂടെയും വളരെ തുച്ഛമായ വിലയ്ക്കാണ് സെയില്‍സ് മേറ്റ്‌ പ്ലസ്‌ വിപണിയില്‍ എത്തിയിരിക്കുന്നത്. പ്രതിമാസം വെറും 500 രൂപയാണ് വില. ഇതു കൂടാതെ ഒറ്റ തവണ പർച്ചസ് പ്ലാനും ലഭ്യമാണ്. സോഫ്റ്റ്‌വെയർ 60 ദിവസം സൗജന്യമായി ഉപയോഗിച്ച് നോക്കുവാനുള്ള ഫ്രീ ട്രയല്‍ അവസരവും ഉണ്ട്.

പ്ലഗിൻ ടെക്നോളജി വഴി പുതിയ ഫീച്ചർ ( ഉദാ : പ്രളയ സെസ് ) വളരെ ചുരുങ്ങിയ ചെലവിലും എളുപ്പത്തിലും കൂട്ടി ചേർക്കാൻ സാധിക്കും.സ്മാർട്ട് ക്ലയന്റ് ടെക്നോളജി വഴി സോഫ്റ്റ്‌വെയർ വളരെ എളുപ്പത്തിൽ പുതിയ വേർഷനിലേക്കു അപ്ഡേറ്റ് ചെയ്യുവാനും, ബിസിനസ് കാർക്ക് താങ്ങാവുന്ന വിലയിൽ വാങ്ങാനും കഴിയും.

ചുരുക്കത്തിൽ പറഞ്ഞാൽ സ്മാർട്ട് ക്ലയന്റ് ഉം, പ്ലഗിൻ ടെക്നോളജിയും വഴി കാലാകാലങ്ങളിൽ ഗവണ്മെന്റ് ജി എസ് ടി ടാക്സ് നിയമങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ വളരെ കുറഞ്ഞ ചിലവിൽ , ഫലപ്രദമായി കൂട്ടി ചേർക്കുവാനും , ഭാവിയിൽ വരുന്ന മറ്റു മാറ്റങ്ങളെ അതിജീവിക്കുവാനും സാധിക്കും.

കുടുതൽ വിവരങ്ങൾക്കും സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യുവാനും സെയിൽസ് മേറ്റ് പ്ലസ് വെബ്‌സൈറ്റ് http://www.salesmateplus.com സന്ദർശിക്കുക. 18 വര്‍ഷത്തിലേറെ പ്രവര്‍ത്തി പരിചയമുള്ള കേരളത്തിലെ തന്നെ ആദ്യകാല സോഫ്റ്റ്‌വെയര്‍ കമ്പനികളില്‍ ഒന്നായ കെ ടി എസ്‌ ഇന്‍ഫോടെക്കാണ് (KTS InfoTech) സെയില്‍സ് മേറ്റ്‌ പ്ലസ്‌ ജി എസ് ടി ബില്ലിംഗ് സോഫ്റ്റ്‌വെയറിന്‍റെ നിര്‍മാതാക്കള്‍.

Advertisment