Advertisment

വനസൌന്ദര്യം തുളുമ്പുന്ന അതിരപ്പിള്ളി - വാഴച്ചാല്‍ 

New Update

ശ്ചിമഘട്ട മലയോരപ്രദേശവും സമതലപ്രദേശങ്ങളായ കടൽത്തീരവും ഉൾപ്പെടുന്ന തൃശ്ശൂർ ജില്ല വ്യത്യസ്തമായ ഭൂപ്രകൃതികളാൽ സമ്പന്നമാണ്. വനത്താൽ ചുറ്റപ്പെട്ടതും, ധാരാളം പക്ഷികളുടെ വാസസ്ഥലവുമാണ് അതിരപ്പിള്ളി.

Advertisment

publive-image

തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്ക് കിഴക്കായി അതിരപ്പിള്ളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു അതിരപ്പിള്ളി വെള്ളച്ചാട്ടം. ഏതാണ്ട് 24 മീ. ഉയരത്തിൽ നിന്നും താഴേക്കുപതിക്കുന്ന ഈ ജലപാതം ചാലക്കുടിപ്പുഴയിലാണ്.

അതിരപ്പള്ളി വെള്ളച്ചാട്ടത്തിനു ഇരുവശങ്ങളിലും സ്ഥിതിചെയ്യുന്ന നിബിഢ വനങ്ങൾ അപൂർവ ജൈവസമ്പത്തിന്റെ കലവറകൂടിയാണ്. വാണിജ്യപ്രാധാന്യമുള്ള നിരവധി വൃക്ഷങ്ങളുടെയും ആപൂർവങ്ങളായ പക്ഷികളുടെയും ആവാസകേന്ദ്രമാണ് ഇവിടം. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ‍ നിന്നും 5 കിലോമീറ്റർ അകലം താണ്ടിയാൽ വാഴച്ചാൽ വെള്ളച്ചാട്ടത്തിലേക്ക് കൂട്ടുകൂടാം.

ചാലക്കുടിപ്പുഴയുടെ ഭാഗമാണ് വാഴച്ചാൽ വെള്ളച്ചാട്ടം. ഷോളയാർ വനങ്ങളുടെ ഭാഗമാണ് ഈ രണ്ടു വെള്ളച്ചാട്ടങ്ങളും. പാറക്കെട്ടുകളിലൂടെ ചരിഞ്ഞിറങ്ങുന്ന വാഴച്ചാലിന്റെ ജലമര്‍മ്മരവും വെള്ളച്ചാട്ടത്തിലെ തണുത്ത മഞ്ഞണിഞ്ഞ നീർതുള്ളികളും ഭൂപ്രകൃതിയും കാടും സന്ദർശകരെ അവിസ്മരണീയമാക്കുന്നു.

Advertisment