ക്ലിയര്‍ ട്രിപ്പും വയനാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗസിലും കൈകോര്‍ക്കുന്നു

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Friday, March 15, 2019

കോഴിക്കോട്:  വ്യത്യസ്തമായ യാത്രാനുഭവങ്ങള്‍ നല്‍കിവരുന്ന ട്രാവല്‍ കമ്പനിയായ ക്ലിയര്‍ട്രിപ്പ് വയനാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗസിലുമായി (ഡിടിപിസി) ധാരണാപത്രം ഒപ്പിട്ടു.

ഇതനുസരിച്ച് വയനാട് ഡിടിപിസിയുടെ കീഴിലുള്ള എല്ലാ പ്രാദേശിക ടൂര്‍ സൗകര്യങ്ങളും ക്ലിയര്‍ട്രിപ്പിനു കീഴില്‍ ലിസ്റ്റ് ചെയ്യും. പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യയിലെ പ്രധാന ട്രാവല്‍ കമ്പനിയാകുക എന്നതും വയനാട് സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കുക എന്നതുമാണ് ഈ പാര്‍ട്ണര്‍ഷിപ്പിന്റെ ലക്ഷ്യം.

×