Advertisment

അപ്രിയ സത്യങ്ങൾ.. ചിലതൊക്കെ തുറന്നു പറഞ്ഞാൽ നമ്മളൊക്കെ ഒറ്റപ്പെടും

author-image
admin
New Update

- ഹരിഹരൻ പങ്ങാരപ്പിള്ളി 

Advertisment

publive-image

രി വരെ കൃത്രിമമായി ഉണ്ടാക്കാൻ തുടങ്ങി , ബന്ധങ്ങൾ ഉണ്ടാക്കാൻ സംസാര രീതിക്കു വരെ പുതിയ ഡിഗ്രി കോഴ്സുകൾ വന്നു . ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക് ആ 10 മിനുറ്റിൽ നാടകീയമായി ഹോം വർക്ക് നടത്തി വന്ന പെർഫോം ചെയ്ത ആളെ എടുക്കേണ്ട ഗതികേട് , കോട്ടിടാതെ വിപണനം ചെയ്യാൻ നല്ല സാധനം ആയി വന്ന വ്യക്തിയുടെ പ്രൊപോസൽ നിരസിക്കുന്ന ജാഡയുടെ ലോകം .

സ്വന്തം ഭാര്യയുടെ അടുത്ത് കിടക്കുമ്പോൾ വരെ മറ്റു സ്ത്രീകളിൽ കാമലീലകൾ ചെയ്തത് സ്വപ്നം കാണുന്ന പുത്തൻ ഭർത്താവ് , എന്നിട്ടും അവരും സെലിബ്രിറ്റികൾ ആയി കഷ്ടം

വിവരവും വിദ്യാഭ്യാസവും കൂടിയപ്പോൾ പെറ്റു വളർത്തിയവർ വൃദ്ധസദനങ്ങളിൽ അഭയം പ്രാപിച്ചു

പണവും പ്രതാപവും കൂടിയപ്പോൾ ഗ്രാമങ്ങളെ വിട്ടു പട്ടണങ്ങളെ തേടിയ യുവത്വം , മാതാപിതാക്കൾ ഇന്നും ഗ്രാമങ്ങളിൽ അവർക്കാണെങ്കിലോ കോരനും ,കുഞ്ചിയും തുണ .....

ബാല്യത്തിൽ ഈ കോരന്റെയും കുഞ്ചിയുടെയും കൈകളിൽ കിടന്നു വളർന്നത് എല്ലാം മറന്നു പുത്തൻ ബന്ധങ്ങൾ വന്നപ്പോൾ , ഒരിക്കെലെങ്കിലും നാട്ടിലേക്കു വിളിച്ചു ഒരന്വേഷണം നടത്താൻ മറന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ ലോകം

പ്രഭാത ഭക്ഷണത്തിൽ കഞ്ഞിയും ,പുഴുക്കും ,ആട്ടുകല്ലിൽ അരച്ച മാവിൽ ഉണ്ടാക്കിയ ദോശ , ഇഡിലി എല്ലാം ഇന്നും അന്യമായി ,,,കല്ലിൽ അരച്ചതിൽ ചെറിയ അളവിൽ കല്ലോ മറ്റോ ഉണ്ടായിരിക്കാം പക്ഷെ മെഷീനുകളിൽ അരച്ചെടുക്കുന്നതിൽ ദഹന സാധ്യത യില്ലാത്ത പ്ലാസ്റ്റിക്കിന്റെയോ , സ്റ്റീലിന്റെയോ ചെറിയ തരികളായിരിക്കും..

നന്മയുടെ ലോകത്തുള്ള വിടപറച്ചിൽ ചിലപ്പോൾ ഒരു ഉറക്കം കഴിഞ്ഞു ഉണരാൻ കഴിയാത്ത സുഖ മരണം ആയിരുന്നു , ഇപ്പോൾ ആണെങ്കിലോ മരിക്കുന്നതും കാത്തു കിടക്കേണ്ട ഗതികേട് ......

ഗ്രാമവും നന്മകളും മരിക്കാതിരിക്കട്ടെ .....

Advertisment