Advertisment

വർത്തമാന കാലത്തിലെ വിജയി

author-image
admin
New Update

- ഹരിഹരൻ പങ്ങാരപ്പിള്ളി 

Advertisment

publive-image

നാടോടുമ്പോൾ നടുവേ ഓടണം എന്ന് പണ്ട് കാർന്നോർമാർ പറഞ്ഞു കൊടുത്ത വലിയൊരു ചൊല്ല് വളര്ന്ന് വളർന്ന് ഇന്ന് എല്ലാവരും പണം ഉണ്ടാക്കാനുള്ള ത്വരയിൽ ഓടുകയാണ്. ഇന്ന് പണം ഉള്ളവനാണ് വിജയിച്ചവൻ അഥവാ അറിവുള്ളവൻ എന്ന അവസ്ഥ സംജാതമായിരിക്കുന്നു.

ഏറ്റവും രസം അതല്ല കോടിക്കണക്കിനു ആസ്തിയുള്ളവനും ഓടുകയാണ് മനഃസാക്ഷിപോലുമില്ലാതെ. നാടോടുമ്പോൾ നടുവേ ഞാൻ മാത്രം ഓടിയാൽ മതിയെന്ന പോലെ എല്ലാവരെയും പിന്നിലാക്കി അവനും ഓടുന്നു .

ഓശാനപാടേണ്ടവർ കാഴ്ചകൾ കണ്ട് ഒന്നും മിണ്ടുന്നില്ല , കാരണം ഓസിക്ക് പുട്ടടിക്കാൻ അവന്റെ ചിന്താമണ്ഡലത്തിൽ വേറെ ആശയമൊന്നും ഉദിച്ചിരുന്നില്ല .

മിഥ്യധാരികൾ ഇന്നും പണമുള്ളവൻറെ വാക്കുകളെ വേദവാക്ക് പോലെ കണ്ട് പിന്നാലെകൂടുമ്പോൾ ഓർക്കണം പ്രപഞ്ചത്തിലെ നല്ലൊരു ജീവിത കാഴ്ച നമ്മളായി നഷ്ടപെടുത്തുകയാണ് .

അറിവ് നേടുവാൻ വായന, പുസ്തകം മാത്രമാക്കിയവർ തന്റെ മുന്നിലൂടെ കടന്നുപോയതിനെയൊന്നും വായിക്കാൻ ശ്രമിച്ചില്ല എന്നുള്ളത് സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടവർ പോലും സ്വീകരിച്ച ജീവിത വഴികളിലെ പാകപ്പിഴകൾ ഒന്നിരുത്തി ചിന്തിച്ചാൽ മനസ്സിലാവുന്നതാണ് .

സത്യം പുറത്ത് പറഞ്ഞാൽ തനിക്ക് അലങ്കരിക്കാൻ ഒരിടം പോലും ലഭിക്കില്ലെന്ന പൂർണ്ണബോധ്യം സാമൂഹ്യ പരിഷ്കർത്താക്കളെയും സാഹിത്യ പ്രവർത്തകരെയും യാഥാർഥ്യങ്ങൾവിളിച്ചു പറയുന്നതിൽ നിന്നും പിന്തിരിപ്പിച്ചു എന്നത് വർത്തമാനകാലത്തിലെ പച്ചയായ സത്യമാണ് .

സമൂഹത്തെ മാറ്റേണ്ടവർ തന്നെ , വേലിതന്നെ വിളവ് തിന്നുന്ന അവസ്ഥപോലെ ആക്കിയപ്പോൾ മരച്ചുപോയ ജനജീവിതങ്ങളിൽ പലരും ജയിച്ചവരുടെ പുറകെ പോയി എന്നുള്ളത് വേദനാജനകം തന്നെ ആണ് .

ഗുരുമുഖങ്ങളിൽ നിന്നും അറിവ് സമ്പാദിച്ചിരുന്നതിൽ നിന്നും മാറി , ശാസ്ത്രവും സാങ്കേതിക വിദ്യകളും വളര്ന്ന് ഉച്ചസ്ഥായിൽ എത്തിയിട്ടും ജീവനുള്ളതിനോട് തോന്നേണ്ട സ്നേഹവും കടപ്പാടുകളും പഠിപ്പിക്കാൻ പോന്നരീതിയിൽ ഒന്നും വളർത്താൻ കഴിയാതെ ജീവനില്ലാത്ത പേപ്പർ കഷ്ണത്തെ മാത്രം സ്നേഹിക്കാൻ നമ്മളെ പ്രാപ്തമാക്കി നമ്മൾ എല്ലാവരും വിജയി ആണെന്ന് സ്വയം അലംകൃത സ്ഥാനം ഏറ്റെടുത്ത് തൃപ്തിയടയുകയാണ് . അപ്പോഴും ആരാണ് വിജയി എന്നത് ചോദ്യചിഹ്നമായി കിടക്കുന്നു .

Advertisment