Advertisment

ദേശത്തിന് പ്രാധാന്യം ഉണ്ടായിരുന്നോ ?

author-image
admin
New Update

- ഹരിഹരൻ പങ്ങാരപ്പിള്ളി

Advertisment

publive-image

ണ്ടായിരുന്നു എന്നതാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. വാണിജ്യ വ്യവസായ താല്പര്യങ്ങൾ വളരുമ്പോൾ ഒരു ദേശത്തെ മറന്നുകൊണ്ടാകരുത് എന്ന് ബോധിപ്പിക്കുന്ന ചിലതുകൾ നമ്മെ അല്പമെങ്കിലും പഴമയിലേക്ക് കൊണ്ടെത്തിച്ചേക്കാം ...

മലയാളക്കരയെ ഗൾഫ് മോഡൽ ആക്കാനും , അമേരിക്കൻ മോഡൽ ആക്കാനും ശ്രമിക്കുന്ന വിഡ്ഢികൂശ്മാണ്ടങ്ങൾ മലയാളത്തിന്റെ തനിമ നിലനിർത്തി അവിടം സ്വയംപര്യാപ്തമാക്കാൻ ശ്രമിക്കാതെ മറ്റുള്ളവരെ വിഡ്ഢിവേഷം കെട്ടിപ്പിക്കുകയായിരുന്നു. ഒരു ദേശം, സ്വയം പര്യാപ്‌തമാവാൻ ആരാണ് ശ്രമിക്കേണ്ടത് ?

ഒരു ദേശം സ്വയംപര്യാപ്തമാവാൻ അവിടുത്തെ ഒരു ഗ്രാമം സ്വയപര്യാപ്തമാവണം. ഒരു ഗ്രാമം സ്വയംപര്യാപ്തമാവാൻ ഒരു വീട് സ്വയംപര്യാപ്തമാവണം. ഒരു വീട് സ്വയം പര്യാപ്തമാവാൻ ഗൃഹനാഥൻ സ്വയംപര്യാപ്തമാവണം. വിശാലചിന്താഗതിയെന്നു പറഞ്ഞു വീടും ഗ്രാമവും ദേശവും മറന്നു ലോകത്തേക്ക് ഉറ്റുനോക്കരുത്.

publive-image

നമ്മൾ മറന്ന പഴമ , സ്വാർത്ഥ ലോകമായി ഇടപഴകിയപ്പോൾ നമ്മുടെ വീടുകൾ കോൺക്രീറ്റ് കെട്ടിടങ്ങൾ ആയി. മുറ്റം കോൺക്രീറ്റ് കട്ടകളാൽ നിറഞ്ഞു. ഒരു വീട്ടിൽ ഒന്നിൽ കൂടുതൽ ആഡംബര കാറുകൾ. സ്വയംപര്യാപ്തമായത് തന്റെ വീടിന്റെയോ , ഗ്രാമത്തെയോ ദേശത്തെയോ ആശ്രയിച്ചിട്ടല്ല എന്നുള്ളത് മനുഷ്യരിൽ മൂഢമായ അഹങ്കാരം വളർത്തി.

ഈശ്വരനു മുകളിൽ മതങ്ങൾ പിടിമുറുക്കി. മതനേതാക്കൾ ഈശ്വരനു തുല്യരായെന്ന് മിഥ്യാബോധം ലോകത്തേക്ക് പ്രചരിപ്പിച്ചു. ഒരു ദേശത്തിൽ അധിഷ്ടിതമായ വിദ്യാഭ്യാസത്തെപ്പോലും ആഗോളതലത്തിൽ കൊണ്ടെത്തിച്ച് പ്രകൃതി സൃഷ്ടിച്ച ഒരു ദേശത്തിനുവേണ്ട അടിസ്ഥാന തത്വങ്ങൾ മറന്ന് നശ്വരമായ സുഖങ്ങളിൽ അഭിരമിക്കാനുള്ള പ്രവണത വളർത്തുന്ന മായാലോകത്തെ സ്നേഹിച്ചു മുന്നോട്ട് പോയപ്പോൾ ഓർക്കേണ്ടതെല്ലാം മറന്നത് ഒരു കാലഘട്ടത്തിൽ മനുഷ്യൻ ഈ ഭൂമിയിലേക്ക് സമ്മാനിക്കേണ്ട കരുതലായിരുന്നു.

ഓർക്കേണ്ടതൊന്നും മറക്കാതിരിക്കട്ടെ ഓർമ്മകൾ ഉള്ള കാലം വരെ ....

Advertisment