Advertisment

ഞങ്ങൾ രണ്ടാംകെട്ടിലേയാണോ ..? എന്തിനാണ് എ എൽ സി എയോട് ഈ ഇരട്ടത്താപ്പ്..? - ഫെയ്‌സ്ബുക്ക് കുറിപ്പ്

author-image
admin
New Update

- ഹരി മാധവ് 

Advertisment

റഞ്ഞുവരുന്നത് കേരളത്തിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര ട്രേഡ് യൂണിയൻ സംഘടനയായ എ എൽ സി എ (അലൂമിനിയം ലേബർ കോൺട്രാക്റ്റ് അസോസിയേഷൻ) ആണ്.

കേരളത്തിൽ അമ്പതിനായിരത്തിൽ കൂടുതൽ തൊളിലാളികളുള്ള ശക്തമായ സംഘടനയായിട്ടുപോലും സർക്കാരിൽനിന്ന് വേണ്ടത്ര പരിഗണന അവർക്ക് കിട്ടുന്നില്ല എന്ന ആക്ഷേപം നിലനിൽക്കുന്നു.

publive-image

രണ്ട് വർഷത്തോളമായി ക്ഷേമനിധി ബോർഡിൽ അംഗത്വം നല്കണമെന്ന ആവശ്യം സർക്കാരിന് മുമ്പിൽ അവതരിപ്പിക്കാൻ തുടങ്ങിയിട്ട്. നാളിതുവരെ ഒരു നീക്കങ്ങളും അതിന്മേൽ നടത്തിയിട്ടില്ല. എന്തിനാണ് അവരോട് ഈ ഇരട്ടത്താപ്പ്..? ഒരു സ്വതന്ത്ര ട്രേഡ് യൂണിയൻ സംഘടനയായതുകൊണ്ടാണോ..?

അലൂമിനിയം ഫാബ്രിക്കേഷൻ വർക്ക് ചെയ്യുന്നവരിൽ ഭൂരിഭാഗവും ദരിദ്ര കുടുംബത്തിലെ അംഗങ്ങളാണ്. അവരുടെ വേതനംകൊണ്ടുമാത്രമാണ് കുടുംബത്തിലെ ചിലവുകൾ നടക്കുന്നത്.

മിക്കവരുടേയും വീട്ടിലെ മാതാപിതാക്കൾ രോഗംകൊണ്ട് കഷ്ടപ്പെടുന്നവരുമാണ്, അവരുടെ മരുന്നിനുതന്നെ ആഴ്ചയിൽ നല്ലൊരു തുകവേണം. ഇവർ എന്തുചെയ്യും..?

ഇവർക്ക് മറ്റൊരു വരുമാനമാർഗ്ഗവും ഇല്ല. സർവ്വതും സ്തംഭിച്ചതിനാൽ ഇവർക്കൊന്നും മറ്റൊരു ജോലിക്ക് പോകാനും കഴിയില്ലല്ലോ..? അത്രക്ക് കഷ്ടമാണ് അവരുടെ അവസ്ഥ.

സർക്കാർ സർവ്വ മേഖലയ്ക്കും സഹായങ്ങൾ പ്രഖ്യാപിച്ചപ്പോഴും ഇവരെ മാത്രം തഴഞ്ഞത് ദൗർഭാഗ്യകരമാണ്. കഴിഞ്ഞ പ്രളയത്തിന് അൽക്ക ചെയ്ത നല്ല പ്രവർത്തനങ്ങൾ നാട് കണ്ടതാണ്. അതിലെ അംഗങ്ങൾ ശാരീരികമായും തുണിത്തരങ്ങളാലും സാമ്പത്തികമായും ഒരുപാട് കുടുംബങ്ങളെ സഹായിച്ചതാണ്.

ഇതൊക്കെ ഓരോ അംഗങ്ങളും നല്കിയ സാമ്പത്തിക സഹായംകൊണ്ടുമാത്രമാണ്. കേരളത്തിലെ അതിഥിത്തൊഴിലാളികളുടെ പരിഗണനപോലും അവർക്ക് ഇപ്പോൾ ലഭിച്ചിട്ടില്ല.

മൽസ്യത്തൊഴിലാളികളെപ്പോലെയും ടാക്സി, ഓട്ടോ ഡ്രൈവേഴ്സിനേപ്പോലെയും ദുരിതത്തിലായവർ തന്നെയാണ് എ എൽ സി എയിലെ പ്രവർത്തകരും.

അവരിപ്പോൾ ആവശ്യപ്പെടുന്നത് സർക്കാരിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും സാമ്പത്തിക സഹായവും, കൂടാതെ ഓരോ അംഗത്തിനും അമ്പതിനായിരം രൂപാവെച്ച് പലിശരഹിത വായ്പയുമാണ്.

ഈ ആവശ്യങ്ങൾ സർക്കാരിന്റെ പരിഗണനയിലേക്ക് വരണമെന്നും, ഇവരുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കണമെന്നും വിനീതമായി സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.

സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളെ അനുമോദിക്കാനും അവർ മടിക്കുന്നില്ല. മുമ്പോട്ടുപോകാൻ എല്ലാവർക്കും ഊർജ്ജം വേണം..!

കൊറോണ - നാം അതിജീവിക്കുകതന്നെ ചെയ്യും.

Advertisment