Advertisment

ആം ആദ്മി പറയുന്ന ജനാധിപത്യ അവകാശങ്ങൾ സവർണ്ണർക്ക് മാത്രം ഉള്ളതാണ്

author-image
admin
New Update

- ജ്യോതിക സമസ്സ്യ

Advertisment

publive-image

രവിന്ദ് കെജ്രിവാൾ ഒരു ഏകാധിപതിയായ നാടുവാഴിയെപ്പോലെയോ മുരടനായ ഒരു സവർണ്ണ ജന്മിയെപ്പോലെയോ ആണെന്ന് ആദ്യം മുതലേ തോന്നിയിരുന്നു.

2 G സ്പെക്ട്രം അഴിമതിയിൽ മുങ്ങി ഡൽഹി കോൺഗ്രസ്സ് അഴിമതി രാഷ്ട്രീയത്തിന്റെ ചീഞ്ഞളിഞ്ഞ വശം തുറന്നു കാട്ടിയ കാലത്ത്.

അരാഷ്ട്രീയവാദത്തിന്റെ ധാർമ്മികതയും മൂല്യബോധവുമൊക്കെ എടുത്തുകാട്ടി, വിവരമുള്ള നിഷ്പക്ഷരും അരാഷ്ട്രീയ വാദികളുമായ മധ്യവർഗ്ഗ സമൂഹത്തെ മാത്രം അഭിസംബോധന ചെയ്ത രംഗത്തെത്തിയ ആം ആദ്മി തുടക്കത്തിൽ പ്രതീക്ഷ നല്കിയിരുന്നു..

തന്റെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് പ്രഥമ പരിഗണന നല്കുന്ന മുഖ്യമന്ത്രിയെന്ന നിലയിൽ ഇദ്ദേഹത്തിന്റെ വാക്കുകൾ.. നിലപാടുകൾ ശ്രദ്ധിച്ചിരുന്നു..

publive-image

നരേന്ദ്ര മോദിയെയും അമിത് ഷായേയും പരസ്യമായി എതിർക്കുകയും ജനങ്ങൾക്ക് പ്രഥമ പരിഗണന നല്കുകയും ചെയ്തപ്പോൾ ആം ആദ്മിയുടെ വിജയങ്ങളിൽ സന്തോഷിച്ചിരുന്നു. പക്ഷെ അപ്പോഴും ചില സംശയങ്ങൾ നിലനിന്നിരുന്നു.. അത് ചിലത്..

1. ഒരു ഉൾപ്പാർട്ടി ജനാധിപത്യം ഒട്ടും അനുവദിക്കാത്ത നേതാവ്.. പാർട്ടിയിലെ മറ്റംഗങ്ങളുടെ പേര് പോയിട്ട് ആളുകളെ പോലും അധികമാർക്കും അറിയില്ല. വേദിയിലും ചിത്രത്തിലും ഇൻറർവ്യൂ പോലും നേതാവ് മാത്രം.. പാർട്ടിയുടെ നയങ്ങളും നിലപാടുകളും പറയാൻ മറ്റംഗങ്ങളില്ല. ഒറ്റയാൾ പാർട്ടി പോലെ..

2. മത്സംരരംഗത്ത് സ്ത്രീകളുണ്ടെങ്കിൽ പോലും ഒരു പെൺനാമമോ മുഖ ശബ്ദമോ

ഒരിക്കലും ഉയർന്നു കണ്ടിട്ടില്ല. മത്സരിക്കുന്നവരെ കെlജി വാൾ അനൗൺസ് ചെയ്യുക മാത്രം.ഷഹീൻബാഗിലെ സ്ത്രീ പ്രതിഷേധത്തെ ഇതു വരെ ഡൽഹി മുഖ്യമന്ത്രി കണ്ടിട്ടേയില്ല. നിർഭയ കേസിൽ അഭിപ്രായം പറഞ്ഞിട്ടുമില്ല

3. രോഹിത് വെമുല സംഭവത്തിലോ പിന്നീടു പൗരത്വ നിയമം വരെയുള്ള ചെറുതും വലുതുമായ ദളിത്... ന്യൂനപക്ഷ അവകാശ സമരങ്ങളിൽ വ്യക്തമായി തന്നെ മാറി നിന്നു. കനയ്യ കുമാർ. ചന്ദ്രശേഖർ ആസാദ് തുടങ്ങിയരോടുള്ള അകൽച്ച ജാതി പരമാണെന്നു വ്യക്തമാണ്.പൗരത്വ നിയമ പ്രതിഷേധത്തിൽ ഇവർക്കൊപ്പം കെജ്രിവാൾ ഉണ്ടാവില്ലെന്നുറപ്പായിരുന്നു.

4. സ്വന്തം ടെറിട്ടറി (ഡൽഹി)ക്കപ്പുറത്തുള്ള ഇന്ത്യയെ കുറിച്ച് ഒരു ധാരണയുമില്ലാത്ത നേതാവ്.. ഇന്ത്യയുടെ നാനാത്വത്തിൽ വിശ്വാസമില്ലാത്ത.. ഏകത്വമത വിശ്വാസിയായ ഒരാൾ.. അതു കൊണ്ടു തന്നെ പാർട്ടിക്ക് ഒരു Pan Indian Culture ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കാത്ത നേതാവ്.

ദളിത്/ന്യുനപക്ഷ/സ്ത്രീത്വത്തെ ഉൾക്കൊള്ളാനാവാത്ത വിധം ഇടുങ്ങിയ നിലപാടുകൾ.

5. നരേന്ദ്ര മോദിയോടുള്ള എതിർപ്പ് വ്യക്തിപരവും ജാതിപരവുമാണെന്നു തോന്നിയിട്ടുണ്ട്.. ചായക്കടക്കാരനായ മോദി യോടാണ് കെജ്രിവാളിനെതിർപ്പ്.

സംഘ പരിവാർ നേതാവിനോടല്ല.

ഇന്ത്യൻ പ്രധാനമന്ത്രി പദത്തേക്കാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തിൻ തൃപ്തനാണയാൾ.

6. മത രാഷ്ട്രത്തിൽ ദളിത് ന്യുനപക്ഷ, സ്ത്രി വിഭാഗത്തിന് അവകാശങ്ങളില്ല.അവർ അടിമകളാണ്.  ആം ആദ്മി പറയുന്ന ജനാധിപത്യ അവകാശങ്ങൾ സവർണ്ണർക്ക് മാത്രം ഉള്ളതാണ്.

സംഘ പരിവാർ പറയുന്ന ഹിന്ദു രാഷ്ട്രത്തിനുമപ്പുറം സവർണ്ണ ജനാധിപത്യ ഇന്ത്യയെന്ന് കെജ്രിവാൾ ഇപ്പോഴേ കൃത്യമായി പറയുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.കനയ്യകുമാറിന്റെ വിചാരണ കേസിന് അനുമതി നല്കിയത് വെറും പ്രത്യുപകാരമല്ല. ദൂരവ്യാപക ഫലമുണ്ടതിന്.

Advertisment