Advertisment

ഈ കൊറോണ കാലത്ത് ഇങ്ങനെ ഒന്ന് ചെയ്യാമോ കൂട്ടരേ ?

author-image
admin
New Update

- ഹരിഹരൻ പങ്ങാരപ്പിള്ളി

Advertisment

publive-image

മ്പന്നതയുടെ മൂർത്തീഭാവത്തിൽ വിളങ്ങിനിൽക്കുന്ന നിങ്ങൾ സമൂഹത്തിൽ ഇറങ്ങി വിളയാടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..

സാധാരണ ജനവിഭാഗങ്ങൾ ആത്മഹത്യയുടെ വക്കിൽ എത്തിനിൽക്കുന്ന ഈ സാഹചര്യത്തിൽ രാഷ്ട്രീയവും മതവും മറന്ന് സംഘടിത ശക്തിയായി നിങ്ങൾ സമൂഹത്തിൽ സേവനത്തിന്റെ മുഖ്യധാരയിൽ ഇറങ്ങി പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഒരു രാഷ്ട്രീയമോ, മതമോ, മറ്റിതര സ്വജന പക്ഷപാതമോ ഇല്ലാതെ നിങ്ങളുടെ ഗ്രാമങ്ങളിൽ നിങ്ങളുടെ ഒരു തലമുറയ്ക്കുള്ള ധനം മാറ്റിവെച്ചുകൊണ്ട് ബാക്കി അയൽപക്കകാരന്റെ കണ്ണീർ തുടയ്ക്കാൻ ശ്രമിക്കണം. ഇതാണാ സമയം.

publive-image

പേപ്പറിൽ പേര് വരണ്ട, എവിടെയും ആരും പറയണ്ട. പക്ഷെ എല്ലാം ചെയ്തുകാണിച്ചിട്ട് നിങ്ങൾ പറഞ്ഞോളൂ , മറ്റുള്ളവർക്ക് പാഠമാകട്ടെ.

പല ചാരിറ്റിസംഘടനകൾക്കും നിങ്ങൾ പിച്ച ചട്ടിയിൽ പിച്ചകാശിട്ടുകൊടുത്ത് എവിടെയും ഒന്നും എത്താതെ ചാരിറ്റിക്കായി ഓടി നടക്കുന്നവർക്കും ഒന്നും കിട്ടാതെ പല സംഘടനകളും നിന്ന് പോകുന്നു. ചിലരെല്ലാം ചുളിവിൽ മുതലെടുപ്പും നടത്തി വീട്ടിൽ സ്വസ്ഥമായി ഉറങ്ങുന്നു..

ഒരു വില്ലേജിലെ ധനാഢ്യർ മുന്നോട്ട് വരിക, വിവരങ്ങൾ ശേഖരിക്കുക. ആ ഗ്രാമത്തിലെ വാർഡ് മെമ്പറെ വേണെങ്കിൽ കൂട്ടാം, കൂട്ടാതിരിക്കാം. ആ വില്ലേജിലെ അകെ വീടുകളുടെ ആധികൾ തീർക്കാൻ എത്ര തുക വേണം എന്ന് നോക്കുക. ശേഷം നിങ്ങൾ കൂടി ആലോചിക്കുക നിങ്ങൾക്ക് എത്ര തുക സമാഹരിക്കാൻ കഴിയുമെന്ന്.

അതനുസരിച്ച് ആദ്യം അത്യാസന്ന അവസ്ഥയിൽ ഉള്ളവർക്ക് പ്രാതിനിധ്യം നൽകി നിങ്ങൾ അവരെ സഹായിക്കൂ. ബാക്കിയുള്ളവരെ നിങ്ങളുടെ ഭാവിയുടെ കാര്യങ്ങളെ മുൻ നിർത്തി ഈ സമയം മാറുമ്പോൾ നിങ്ങളുടെ വരുമാനത്തിന്റെ ഒരോഹരി പങ്കു വെച്ച് അവരെ മുന്നോട്ട് കൊണ്ട് വരാൻ നോക്കണം.

ഇവിടെ ഒരു ഗവണ്മെന്റിനെയും നോക്കണ്ട. രാഷ്ട്രീയ ദല്ലാളന്മാരെയും നോക്കണ്ട. കൂടാതെ മത സംഘടനകളെയും നോക്കണ്ട. നിങ്ങൾ മാത്രം മതി. നിങ്ങൾ വിചാരിച്ചാൽ നിങ്ങളുടെ ചുറ്റുമുള്ളവർ രക്ഷപെടും.

ഇങ്ങനെ ഒരൊറ്റ ഗ്രാമത്തിൽ ചെയ്താൽ തന്നെ നമ്മുടെ കേരളം രക്ഷപെടും.  ഈ കൊറോണ കാലത്ത് ഇങ്ങനെയൊന്നു ചെയ്യുമോ കൂട്ടരേ ?

Advertisment