Advertisment

മറ്റു രാജ്യക്കാർ അവരുടെ പൗരന്മാരെ കൊണ്ടുപോകുമ്പോൾ "മേരാ ഭാരത് മഹാൻ", "ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത" എന്നിങ്ങനെയുള്ള മോഹന സുന്ദര മുദ്രാവാക്യങ്ങൾ മനസിൽ വിളിച്ച്, കിനാശ്ശേരി സ്വപ്നം കണ്ട് പതിനായിരക്കണക്കായ ഇന്ത്യൻ പ്രവാസികൾ കാത്തിരിക്കുന്നു ..

author-image
admin
New Update

- സൈജു മുളകുപാടം 

Advertisment

ൾഫിലെ തൊഴിലാളികളുടെ മുറവിളിയുടെ ഒരുവശം മാത്രം കേട്ട് അസഭ്യം പറയുകയും അവിടെങ്ങാനും കിടക്കൂ,  ആദ്യം ഞങ്ങൾ സുരക്ഷിതരാകട്ടെ എന്ന് പറയുന്ന "സ്വന്തം പൗരന്മാരെ വെറുക്കുന്ന", "തികഞ്ഞ രാജ്യ സ്നേഹികൾ" അറിയാൻ. ചിലത്‌ സൂചിപ്പിക്കുന്നു.

publive-image

പത്തേമാരി എന്ന സിനിമ മമ്മൂട്ടി അവതരിപ്പിക്കുന്ന പള്ളിക്കൽ നാരായണൻ എന്ന കഥാപാത്രത്തിലൂടെ വരച്ചുകാട്ടുന്ന ഒരു പ്രവാസിയുടെ ചിത്രമുണ്ട്. അതാണ് ഗൾഫ് നാടുകളിൽ ആയിരിക്കുന്ന പ്രവാസികളിൽ ഏറിയ പങ്കും.

ഒരു മുറിയിൽ തന്നെ പത്തോ അതിലേറെയോ ആളുകൾ താമസിക്കുന്ന ഇടങ്ങൾ. മെസ് ഹാളുകളിൽ ഒരേ സമയം നൂറിൽ ഏറെ ആളുകൾ. ശുചി മുറി ഏരിയകളിലും അങ്ങനെതന്നെ.

അതിൽ ഒരാൾക്ക് പകർച്ച വ്യാധി ഉണ്ടായാൽ അത് നൂറോ ഇരുന്നൂറ് അഞ്ഞൂറോ ഒക്കെയാകാൻ അധികം സമയവും ദിവസവും ആവശ്യമില്ല. അങ്ങനെയുള്ള നൂറുകണക്കിന് ക്യാമ്പുകൾ ഗൾഫ് നാടുകളിൽ ഉണ്ട്.

പള്ളിക്കൽ നാരായണനെപ്പോലെ ജീവിതകാലം മുഴുവൻ മറ്റുള്ളവർക്കുവേണ്ടി ഹോമിച്ച ഇന്നും ഹോമിച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കായ പ്രവാസി ജീവിതങ്ങൾ.

ഈ മഹാമാരിയുടെ പശ്ചാത്തലത്തിൽ "ദേശ സ്നേഹികൾ" പറഞ്ഞു പരത്തുന്നതുപോലെ ലക്ഷങ്ങൾ ഏറെ സമയം നാട്ടിലേക്കു മടങ്ങുന്നില്ല. നാളുകളായി താമസ രേഖകൾ ഇല്ലാത്തവർ, തൊഴിൽ നഷ്ടപ്പെട്ടവർ അങ്ങനെയുള്ള കുറച്ച് ആളുകളാണ് നാട്ടിലേക്ക് ഇപ്പോൾ മടങ്ങുവാൻ തയ്യാറാകുന്നവർ.

publive-image

പ്രവാസ ലോകത്ത് ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും വലിയ സമൂഹമായ ഈജിപ്ത്, ഫിലിപ്പൈൻസ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ മുകൾ പറഞ്ഞ വിഭാഗത്തിൽപെട്ട തങ്ങളുടെ പൗരന്മാരെ പല രാജ്യങ്ങളിൽ നിന്നും മടക്കി കൊണ്ടുപോയി എന്നതും ഓർക്കണം.

ഞങ്ങൾക്ക് കോവിഡ് വരാതിരിക്കാൻ നിങ്ങൾ അവിടെത്തന്നെ കഴിയാൻ ഉപദേശിക്കുന്ന "ഉപദേശക" സമിതികളും "വിദഗ്ധ സമിതികളും" ആരും യഥാർത്ഥത്തിൽ ഗൾഫ് നാടുകളിൽ പ്രത്യേകിച്ച് തൊഴിലാളി സമൂഹത്തിനിടയിൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാൻ ശ്രമിക്കുന്നില്ല. അല്ലെങ്കിൽ അറിഞ്ഞിട്ടും അറിയാതെ നടിക്കുന്നു എന്നുവേണം കരുതാൻ.

അതിനാൽ താൽക്കാലിക ക്വാറന്റൈൻ കേന്ദ്രങ്ങൾ ഒരുക്കി ആവും വിധം ആളുകളെ മടക്കി കൊണ്ടുപോകുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണം.

ലക്ഷക്കണക്കായ ആളുകളെ മാസങ്ങളോളം വെറുതെ തീറ്റിപ്പോറ്റാൻ ഗൾഫ് ഭരണാധികാരികളും തയ്യാറായേക്കില്ല. പ്രവാസികളുടെ സമ്പത്ത് കാലത്ത് മാത്രമല്ല ആപത്തുകാലത്തും അവരുടെ കൂടെ ആയിരിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ബാധ്യത ഉണ്ട്.

വോട്ട് അവകാശമോ റേഷൻ അവകാശമോ ഇല്ലാത്ത ലക്ഷക്കണക്കായ പ്രവാസികളോട് അല്പം മനുഷ്യത്വമെങ്കിലും കാട്ടുക.

ലക്ഷക്കണക്കായ പ്രവാസികൾക്ക് അന്നം നൽകുന്ന ഗൾഫ് ഭരണാധികാരികളുടെ വാക്കിനും വില നൽകുക.

publive-image

കഴിഞ്ഞ പകുതി മുതൽ ഒരു പൈസപോലും ശമ്പളമോ മറ്റെന്തെങ്കിലും വരുമാനമോ ഇല്ലാതെ കഴിയുന്ന ലക്ഷക്കണക്കായ "ഇന്ത്യക്കാർ" ഈ ഗൾഫ് നാടുകളിൽ ഉണ്ട്.

നിലവിൽ മനുഷ്യ സ്നേഹികളായ സ്വദേശികളും സർക്കാരും അവർക്കു ഭക്ഷണം എത്തിക്കാൻ ശ്രമിക്കുന്നു. പക്ഷെ എത്രനാൾ???? സ്വന്തം രാജ്യത്തിന് ആവശ്യമില്ലെങ്കിൽ പിന്നെ ആരാണ് ഇവരുടെ കാര്യം നോക്കുക?

പ്രവാസികൾ മടങ്ങി വരേണ്ട എന്ന് ആവർത്തിച്ച് പറയുന്ന കേന്ദ്ര സർക്കാർ പ്രവാസികൾ പിന്നെ എങ്ങോട്ടു പോകണം എന്നുകൂടി പറയൂ?

നിങ്ങൾ ഞങ്ങൾക്ക് സുരക്ഷിതമായ താമസം ഏർപ്പെടുത്തുമോ?

നിങ്ങൾ ഞങ്ങൾക്ക് രോഗ ചികിത്സ നൽകുമോ?

നിങ്ങൾ ഞങ്ങൾക്ക് ഭക്ഷണം നൽകുമോ?

മറ്റു രാജ്യക്കാർ അവരുടെ പൗരന്മാരെ കൊണ്ടുപോകുമ്പോൾ "മേരാ ഭാരത് മഹാൻ" "ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത" എന്നിങ്ങനെയുള്ള മോഹന സുന്ദര മുദ്രാവാക്യങ്ങൾ മനസിൽ വിളിച്ച്, കിനാശ്ശേരി സ്വപ്നം കണ്ടു പതിനായിരക്കണക്കായ പ്രവാസികൾ കാത്തിരിക്കുന്നു.

(ഓ മറന്നു കൊറോണ ഏതു ജാതിയിൽ പെട്ടതാണ് എന്നുള്ള അന്വേഷണം നടത്തിയില്ല)

Advertisment