Advertisment

ഗൾഫിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങളും അത്യാവശ്യ വിഭാഗത്തിൽപ്പെട്ട ഏതാനും ആയിരങ്ങളെയും രാജ്യത്ത് എത്തിക്കുവാൻ ഇന്ത്യക്ക് ആവശ്യം വിമാനങ്ങൾ അല്ല. അതിനു വേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തിയാണ്; മാധ്യമ പ്രവര്‍ത്തകന്‍ സനീഷ് നമ്പ്യാരുടെ ഫെയ്‌സ്ബുക്ക് വീഡിയോ വൈറലാകുന്നു 

author-image
admin
New Update

- സനീഷ് നമ്പ്യാര്‍

Advertisment

കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനിൽനിന്നും കൊറോണ ബാധിതരെ ഉൾപ്പടെ നൂറുകണക്കിന് ഇന്ത്യക്കാരെ രാജ്യത്തേക്ക് എത്തിച്ച, ഏറ്റവും അധികം കോവിഡ് ബാധിതരുള്ള ഏഷ്യയിലെ രണ്ടാമത്തെ രാജ്യമായ ഇറാനിൽനിന്നും അനേകം കോവിഡ് ബാധിതർ ഉൾപ്പടെ നൂറുകണക്കിന് ഇന്ത്യക്കാരെ രാജ്യത്ത് എത്തിച്ച, ഇന്ന് അമേരിക്ക കഴിഞ്ഞാൽ ഏറ്റവും അധികം മരണം സംഭവിച്ച ഇറ്റലിയിൽ നിന്നും ആളുകളെ ഇന്ത്യയിൽ എത്തിച്ച കേന്ദ്ര സർക്കാർ ഗൾഫിൽ സ്വഭാവിക മരണം സംഭവിച്ച ഇന്ത്യക്കാർ ഉൾപ്പടെ അത്യാവശ്യക്കാരായ ഏതാനും ആയിരങ്ങളെ അതും ഗൾഫ് രാജ്യങ്ങളുടെ ചിലവിൽ രാജ്യത്തേക്ക് എത്തിക്കാം എന്ന് പറഞ്ഞിട്ടും അതിനോട് മുഖം തിരിഞ്ഞു മനുഷ്യത്വ രഹിതമായ നിലപാട് സ്വീകരിക്കുന്ന, മലയാളിയായ വി മുരളീധരൻ സഹമന്ത്രി ആയിരിക്കുന്ന വിദേശകാര്യ വകുപ്പ് ഗൾഫ് പ്രവാസികളോട് കാട്ടുന്നത് നീതികേടാണ്.

publive-image

മനുഷ്യരെ മനുഷ്യരായി കണ്ട മണ്മറഞ്ഞ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലിലൂടെ യമനിൽ നിന്നും ഇറാക്കിൽ നിന്നും ഇന്ത്യക്കാർ ഉൾപ്പടെ അനേകം വിദേശിയരെ അവിടെ നിന്നും രക്ഷപ്പെടുത്തിയ ഓരോ പ്രവാസിയും അവന്‍റെ നെഞ്ചിലേറ്റുന്നു.

ഇന്ത്യക്ക് വെളിയിലുള്ള ഓരോ ഇന്ത്യക്കാരനേയും തന്റെ പ്രിയപ്പെട്ടവറായി അവർ കണ്ടു. അവരുടെ വേദനകൾ യാദനകൾ എല്ലാം തന്റെകൂടി വേദനയാണെന്നു അവർ കണക്കാക്കി. അധികാരത്തിൽ അവർ രാഷ്ട്രീയവും മതവും കലർത്തിയില്ല. ആ സ്ഥാനം ഇന്ന് അലങ്കരിക്കുന്നവർ തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയോ എന്നത് സ്വന്തം മനസാക്ഷിയോട് ചോദിക്കണം.

മലയാളികൾ ഏറെയുള്ള ഗൾഫ് നാടുകളിലെ പ്രവാസികളുടെ വേദനകൾ മലയാളിയായ മന്ത്രിക്കുപോലും മനസ്സിലായിട്ടും മനസിലാകാത്തതുപോലെ നടിക്കുമ്പോൾ കഴിഞ്ഞ കാലഘട്ടങ്ങളിൽ പ്രശ്ന ബാധിത പ്രദേശങ്ങളിൽ നിന്നും തങ്ങളുടെ പൗരന്മാരെ നമ്മുടെ മുൻ ഭരണാധികാരികൾ എങ്ങനെ നാട്ടിൽ എത്തിച്ചു എന്നത് സനീഷ് നമ്പിയാർ തയ്യാറാക്കിയ  റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

ഗൾഫിൽ നിന്നും കോവിഡ് മൂലമല്ലാതെ മരണപ്പെട്ടവരുടെ മൃതദേഹങ്ങളും അത്യാവശ്യ വിഭാഗത്തിൽ പെട്ട ഏതാനും ആയിരങ്ങളെയും രാജ്യത്ത് എത്തിക്കുവാൻ ഇന്ത്യക്ക് ആവശ്യം വിമാനങ്ങൾ അല്ല. അതിനു വേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തിയാണ്.

ഗൾഫിൽ ജോലി ചെയ്യാനായി ഇന്ത്യയിൽ നിന്നും എത്തിയ ഓരോരുത്തരും ഇന്ത്യൻ പൗരന്മാർ ആണെന്ന ചിന്തയും കരുതലും രാഷ്ട്രീയനിലപാടുകൾക്കപ്പുറം ഭരണാധികാരികളുടെ കടമ നിർവഹിക്കലുമാണ്.

 

 

Advertisment