Advertisment

പ്രവാസികൾ എല്ലാം രണ്ടാംകിട പൗരന്മാരോ ?

author-image
admin
New Update

- ഹരിഹരൻ പങ്ങാരപ്പിള്ളി 

Advertisment

publive-image

പ്രിയമുള്ളവരേ ഒരായിരത്തിൽനിന്ന് ലക്ഷങ്ങളുടെ ആവലാതികൾ കേട്ട് വളരെ വിഷമിച്ച് നമ്മുടെ ജന്മദേശമായ ഇന്ത്യയിൽ നിന്ന് കുറച്ച് വിമാനങ്ങൾ വന്ന് കുറച്ച് പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുപോയി . സ്വാഗതാർഹമായ ഈ പ്രവർത്തിയെ കുറച്ചുകാണാതെ തന്നെ പറയട്ടെ . ഓരോ പ്രവാസിയും രണ്ടാകിട പൗരനാണെന്ന് സ്വയം തോന്നേണ്ടിയിരിക്കുന്നു .

എന്തെല്ലാം പ്രഹസനങ്ങൾക്ക് ശേഷമാണ് ഇപ്പോൾ നടന്ന നാടകം . ഓരോ പ്രവാസിയും പണം മുടക്കി ഇത്തരം ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ സ്വന്തം നാട്ടിലേക്ക് പോകേണ്ട അവസ്ഥയെ അപലപിക്കാതെ നിവർത്തിയില്ല.

ലോകത്തിലേക്കും വച്ച് ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് നമ്മൾ എല്ലായിടത്തും ഗീർവാണം അടിക്കുമ്പോൾ ഓർക്കണം ഈ ജനാധിപത്യത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയത്തെ ചോദ്യം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

publive-image

ലക്ഷങ്ങളോളം വരുന്ന പ്രവാസികൾ , സ്വന്തം നാടിനെ വിട്ട് പലായനം ചെയ്യപെടേണ്ടിവന്നതിൽ ആർക്കൊക്കെയാണ് പങ്കെന്ന് ഇവിടെ ഞാൻ പറയാതെ തന്നെ പലതും പകൽ പോലെ തെളിഞ്ഞുകിടക്കുന്നുവെന്ന് പലർക്കും അറിയാവുന്നതാണ് .

കോവിഡ് എന്ന രോഗം പടർന്നു പിടിച്ചപ്പോൾ പല രാജ്യങ്ങളും സ്വന്തം പൗരന്മാരെ ജന്മദേശത്തേക്ക് തിരിച്ചു കൊണ്ട് വരാൻ ഫ്ലൈറ്റുകൾ ഉപയോഗിച്ചുവെന്ന് വാർത്തകളിൽ വന്ന വിവരങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞു . അപ്പോഴും ഇന്ത്യയെന്തേ മൗനം ഭജിച്ചു ?

നിവർത്തികേടുകൾ കൊണ്ട് ഉപജീവനത്തിന് പോയി പ്രവാസിയായ ആളുകൾ ഇന്ത്യൻ പൗരന്മാർ അല്ലാണ്ടായിപ്പോയോ ? ഇതിന്റെ പുറകിലെ രാഷ്ട്രീയം എന്ത് ?

മനസ്സിലെ സംഘർഷങ്ങൾ പ്രതികരിച്ചപ്പോൾ നാട്ടിൽ പോകണം എന്ന് സ്വയം തോന്നിയത് തെറ്റാണോ ? പ്രവാസികളുടെ ജീവന് പുല്ലുവിലയാണോ ഇന്ത്യൻ ജനാധിപത്യ സർക്കാർ കല്പിച്ചിരിക്കുന്നത് ?

ഇന്ത്യൻ തലച്ചോറുകൾ വിദേശങ്ങളിൽ പലയിടങ്ങളിലും പലസ്ഥാനത്ത് വിരാജിക്കുന്നുണ്ടെന്ന സത്യം മറക്കാതെ തന്നെ നമ്മുടെ ഗവണ്മെന്റ് പ്രവാസികളെ നാട്ടിൽ എത്തിക്കാനുള്ള തീരുമാനം വൈകിക്കുകയും ഒപ്പം യാത്ര ചെലവ് നിർബന്ധിതമായി അടിച്ചേൽപ്പിക്കുകയും ചെയ്തത് സത്യത്തിൽ പ്രവാസികളെ രണ്ടാംകിട പൗരന്മാരായി കണ്ടുവെന്നുള്ളതിന്റെ തെളിവാണ് .

ചൊവ്വയിലേക്ക് ആളുകളെ അയക്കാൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയുള്ള ഇന്ത്യയ്ക്ക് സ്വന്തം പൗരന്മാരായ വിദേശികളെ മാതൃരാജ്യത്തിലേക്ക് പെട്ടെന്ന് കൊണ്ടുവരാൻ എന്തുകൊണ്ട് കഴിയുന്നില്ല . ഇവിടുത്തെ ജനാധിപത്യം കയ്യാളുന്ന രാഷ്ട്രീയ മേലാളന്മാർ നമ്മുടെ നികുതിപ്പണം കൊണ്ട് ഉണ്ടും ഉറങ്ങിയും രസിക്കുകയാണെന്നല്ലേ മനസ്സിലാവുന്നത് .

കോവിഡ് ഉണ്ടെങ്കിലും ഇല്ലെങ്കിലും സ്വന്തം പൗരൻമാർ വിദേശ രാജ്യങ്ങളിൽ നിന്ന് മാതൃരാജ്യത്തേക്ക് വരാൻ സഹായം ചോദിച്ചാൽ ഒരു മടിയും കൂടാതെ ചെയ്തുകൊടുക്കേണ്ട സർക്കാർ ഇന്നെന്തെടുക്കുകയാണ് ?

ഇവിടെ ആരുടെയും രാഷ്ട്രീയമോ , മതമോ ഒന്നുമല്ല നോക്കേണ്ടത് ജന്മം കൊണ്ട നാട്ടിൽ കിടന്നു അന്ത്യവിശ്രമം കൊള്ളാനുള്ള ഒരു എളിയ പൗരന്റെ അവകാശമാണ് നോക്കുകുത്തിയായി മാറിയത് .

പ്രിയ പ്രവാസികളെ ഈ ജനാധിപത്യം ചോദ്യം ചെയ്യപ്പെടേണ്ടതാണ് . ഈ രാഷ്ട്രീയം ചോദ്യചെയ്യപ്പെടണം . ഇത്രകാലവും ആർക്കോ കിട്ടിയ അപ്പക്കഷണത്തിൽ കിടന്നു തൂങ്ങി സ്വന്തം അസ്തിത്വം മറന്നതിന്റെ ഫലമായി ഇന്ത്യൻ മണ്ണിൽ പിറന്ന് നിവർത്തികേടുകൊണ്ട് പ്രവാസികളായി മാറിയ നമ്മൾ സ്വന്തം നാട്ടിൽ രണ്ടാം കിട പൗരന്മാരായിരിക്കുന്നു .

ഇനിയും ശബ്ധിച്ചില്ലെങ്കിൽ ഈ പ്രതിഭാസം തുടന്നുകൊണ്ടേയിരിക്കും . ഒരു പ്രവാസിയും രണ്ടാകിട പൗരന്മാരല്ല എന്ന ബോധത്തോടെ നമ്മളെല്ലാവരും ഒറ്റകെട്ടായി രാഷ്ട്രീയം മറന്ന് ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തിൽ നടക്കുന്ന വീഴ്ചകളെ തുറന്നു കാട്ടി രാജ്യത്തെ ശക്തിപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .

എത്ര വലിയ മഹാമാരി വന്നാലും സ്വന്തം രാജ്യത്തെ ജനങ്ങൾ ഏതു വിദേശത്തുനിന്നെങ്കിലും മാതൃരാജ്യത്തേക്ക് മടങ്ങണം എന്നഭ്യർഥിച്ചാൽ അത് മാനിക്കുകയും അതിന് ഇരുപത്തിനാലുമണിക്കൂറിനുള്ളിൽ നീക്കുപോക്കുകൾ ഉണ്ടാകാനുമുള്ള സംവിധാനങ്ങൾ അനുവദിക്കേണ്ടത് മനുഷ്യവകാശമായി കണ്ട് നിയമങ്ങൾ കൊണ്ടുവരാനും ഓരോ പ്രവാസിയും ശബ്ദമുയർത്തേണ്ടതാണ് .

മാതൃരാജ്യത്തേക്ക് വിചാരിക്കുന്ന സമയം തിരിച്ചുചെല്ലുക എന്നുള്ളത് ഓരോ പ്രവാസിയുടെ മൗലിക അവകാശമാക്കി പ്രഖ്യാപിച്ച് ഒരു പ്രവാസിയും രണ്ടാംകിട പൗരന്മാരല്ല എന്ന് തെളിയിക്കേണ്ടത് നമ്മുടെ കടമ കൂടിയാണ്.

Advertisment