Advertisment

ഉപദേശികൾ വിടചൊല്ലേണ്ട സമയമായി

author-image
admin
New Update

- ഹരിഹരൻ പങ്ങാരപ്പിള്ളി 

Advertisment

publive-image

മ്മളിൽ പലരും പലരോടും 'നിരാശപ്പെടരുത്, നിരാശപ്പെടരുത് ' പറഞ്ഞ് ഓടി മറയും. പക്ഷെ സത്യത്തിൽ നിരാശപെടുന്നവന്റെ വേദനയിലേക്ക് എത്രപേർ കടന്ന് ചെന്നിട്ടുണ്ടാവും ?

'ഇല്ലെടോ'.

അധികമാരും കടന്നു ചെന്നിട്ടുണ്ടാവില്ല.

നമ്മളെല്ലാം പുറംപൂച്ചുകളിൽ ഒതുങ്ങി അഭിനവ സാംസ്കാരിക നായകന്മാരും കുലസ്ത്രീകളും കുല പുരുഷന്മാരുമായി അഭിമാനികൾ എന്ന് കരുതി ജീവിക്കുന്ന ഉപദേശികൾ മാത്രം.

നമ്മളെകൊണ്ട് ഈ ലോകത്തിന് ഒരു ഗുണവും ഇല്ല. ഇപ്പോളെല്ലാം നമ്മുടെ ചിന്ത നമ്മുടെ കുടുംബം നമ്മളില്ലാതെ ഓടില്ല എന്നതൊക്കെ ആയിരിക്കാം. കുറെ കഴിയുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ ഒന്നും നമ്മൾ ഉണ്ടാക്കിയില്ലല്ലേ? എന്നൊരു ചിന്തയോടെ നിരാശരായി പടിയിറങ്ങും.

എന്നിരുന്നാലും ഇന്നതെല്ലാം പച്ചയ്ക്ക് പറയുന്നവരോട് പുച്ഛവും പറ്റിയാൽ അധിക്ഷേപിക്കാനും മടിക്കാത്ത നമ്മളിൽ ഒട്ടു മിക്കവാറും പേരും കപടസദാചാരവാദികളാണ്. എന്നിട്ടും നമ്മൾ പറയും മറ്റുള്ളവരോട് 'നിരാശപ്പെടരുത്.'

ഇനി മറ്റുള്ളവന്റെ നിരാശ ബോധത്തിലേക്ക് കടക്കാം. എങ്ങിനെയാണ് നിരാശാബോധം അവനിൽ ഉണ്ടാകുന്നത്. ഇന്നത്തെ കാലത്ത് നിത്യവൃത്തിക്ക് പാരമ്പര്യ സ്വത്തില്ലാതെ രണ്ടറ്റവും മുട്ടിച്ച് കൊണ്ട് പോകുന്നവനാണ് ആത്മാർത്ഥമായ നിരാശയുണ്ടാവുക.

ചിലർ നിരാശ അഭിനയിക്കും അത് കൊണ്ടാണ് ആത്മാർത്ഥമായ നിരാശ എന്ന് പറഞ്ഞത്. നിത്യവൃത്തിക്ക് പാടുപെടുന്നവന്റെ ഉപജീവനത്തിന് ഭംഗം വരുമ്പോൾ, അവനിൽ നീക്കിയിരിപ്പില്ലാത്ത അവസ്ഥ വന്നാൽ നിരാശ തന്നാൽ ജനിക്കും. അവിടെ ഉപദേശം കൊണ്ട് കാര്യമില്ല.

അവിടെയാണ് മേൽ പറഞ്ഞ ഉപദേശികളായ നമ്മൾ മാനവ സേവനം നടപ്പിൽ ആക്കേണ്ടത്.

പേരിനും പെരുമയ്ക്കും വേണ്ടി കൊട്ടിഘോഷിക്കപ്പെട്ട ഇന്നത്തെ സേവനങ്ങളല്ല, മറിച്ച് നിരാശയുള്ളവനെ മനസ്സിലാക്കി ആരും അറിയാതെ അവന്റടുത്ത് ചെന്ന് അവന് കരുതലും മറ്റുമായി ഉള്ളതിൽ അവനാവശ്യമുള്ളതറിഞ്ഞ് ദാനം ചെയ്ത് അവന് ജീവിക്കാനുള്ള മോഹം നൽകുമ്പോൾ മാത്രമേ നിരാശാബോധം നഷ്ടമായി മുന്നോട്ടുള്ള പ്രയാണത്തിന് ഊർജ്ജവും ഓജസ്സും ഉത്സാഹവും അവനിൽ ജനിക്കൂ.

ഉപദേശത്തേക്കാളും സാധാരണക്കാരായ മനുഷ്യർ ഇഷ്ടപെടുന്ന മാനവികതയിലേക്ക് ഉപദേശികളാവാതെ അവരെ തോൾചേർത്ത് നിർത്തുന്ന മനുഷ്യരായി മാറാം..

Advertisment