Advertisment

ആരാണ് സ്വയം നന്നായവർ?

author-image
admin
Updated On
New Update

- ഹരിഹരൻ പങ്ങാരപ്പിള്ളി

Advertisment

publive-image

കുഞ്ഞുണ്ണിമാഷിന്റെ വരികളിൽ നിന്നും ആരംഭിക്കട്ടെ.

"വലിയൊരു ലോകം നന്നാകാന്‍

ചെറിയൊരു സൂത്രം

ചെവിയിലോതാം

ഞാന്‍ സ്വയം നന്നാവുക".

വളരെ ശുദ്ധവും ലളിതവുമായ ഭാഷ . ഇത്രയും ആത്മാർത്ഥതയും സത്യസന്ധതയും നിറഞ്ഞ വരികൾ ഇനി മലയാളികൾക്ക് സംഭാവന ചെയ്യാനില്ല എന്നുറപ്പിച്ചു പറയാമെന്നിരിക്കെ , ഇപ്പോഴും ഓരോ മലയാളികളും മനസ്സിലാക്കിയ സ്വയം നന്നാകലുകളെ കുറിച്ച് നമുക്കൊന്നു കണ്ണോടിക്കാം .

വർത്തമാനകാലത്തിലെ ചില സ്വയം നന്നാകലുകൾ!വളർന്നു വലുതാകുന്നു , ജോലി ലഭിക്കുന്നു , വിവാഹം കഴിക്കുന്നു ,കുട്ടികൾ ഉണ്ടാകുന്നു . ദൈന്യം ദിന ജീവിത യാത്രവീട്ടിൽ നിന്നും ജോലിക്ക് പോകലും തിരിച്ച് വീട്ടിലേക്ക് വരലും മാത്രമായി ചുരുങ്ങുന്നു ,മറ്റൊരു ലോകവും അവർക്ക് മുൻപിൽ കാണപ്പെടുന്നില്ല .

വീട്- ജോലി , ജോലി -വീട് അവരുടെ ലോകം .വീട്ടുകാർ കാരണമാണ് അവർ വളർന്ന് വലുതായതെന്ന് അവരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു കിടക്കുന്നു .

നാട്ടിലെ സദാചാര തൊഴിലാളികൾ മാന്യത കൊടുക്കുന്ന ഒരേ ഒരു വിഭാഗക്കാർ ആയിരിക്കും ഇത്തരത്തിലുള്ളവർ എന്ന് തീർച്ചയായി പറയാം . പക്ഷെ ഈ നന്നാകൽകൊണ്ട് സമൂഹത്തിന് എന്തെങ്കിലും ഗുണം ഉണ്ടെന്ന് വിശ്വസിക്കുന്നവർ സത്യത്തിൽ നമ്മളെ തെറ്റിദ്ധരിപ്പിക്കുകയല്ലേ ചെയ്യുന്നത് ?

നമ്മളിൽ ആരെങ്കിലും എന്നെങ്കിലും ഇതിന്റെ ഭവിഷ്യത്തിനെ കുറിച്ച് ചിന്തച്ചിട്ടുണ്ടോ ? വളരെ സ്വാർത്ഥമായ ചിന്താഗതികളാണ് അവരിൽ നിന്നും വരിക എന്നുള്ളത് നിസ്സംശയം പറയാം . സ്വന്തം കുടുംബം മാത്രമാണ് അവരുടെ സംരക്ഷണത്തിൽ വരിക എന്നുള്ള സ്വാർത്ഥത മാത്രമാണ് .

തങ്ങൾ വളർന്ന് കഴിഞ്ഞ് അല്പം സാമ്പത്തികവും ജോലിയും ആയാൽ സ്വന്തം കുടുംബം മാത്രമാണ് തങ്ങളുടെ സംരക്ഷണത്തിൽ വരിക എന്ന മിഥ്യാബോധം വളരുന്നു . കൂടുതൽ ചിന്തിച്ചാൽ അവർ അഭ്യസിച്ച വിദ്യാഭാസം അവരെ സ്വാർത്ഥനാക്കിയില്ലേ എന്നുള്ളതല്ലേ മനസ്സിലാക്കാൻ കഴിയുക .

രസകരമായ മറ്റൊരു വിഷയം ശ്രദ്ധിച്ചാൽ മനസ്സിലാവുക ഇത്തരത്തിലുള്ളവർ തങ്ങൾ വളർന്നിടങ്ങളിൽ കാര്യമായ ബന്ധങ്ങൾ ഉണ്ടാക്കില്ല എന്നുള്ളതുകൂടി എടുത്തുപറയേണ്ടതാണ് .

ഒരു പരിധിവരെ തങ്ങളുടെ ചിന്താമണ്ഡലത്തെ ചെറുതാക്കി തങ്ങളുടെ ഒരു ലോകം ഉണ്ടാക്കി സ്വയം ആനന്ദം അടയും .

അന്നേരം ഓർക്കേണ്ടത് നാം ജനിച്ചത് മുതൽ വളർന്നെവിടെ എത്തി നിന്നാലും ജനിച്ച നാടും നാട്ടുകാരും നമ്മളിൽ സ്വാധീനം ചെലുത്താതെ ഒരിടത്തും എത്താൻ കഴിയില്ല എന്നൊരു കൊച്ചോർമ്മ കൂടി സൂക്ഷിച്ചു വച്ച് നമ്മൾ വളരുന്ന നാട്ടിൽ സമ്പർക്കമുള്ളവരായി വളന്നു വരാൻ ശ്രമിച്ചു സ്വയം നന്നാവാനും നാടും നാട്ടുകാർക്കും അല്പെമെങ്കിലും ഗുണമുള്ളവരായി മാറാനും ശ്രമിക്കാം .ആരും പേരിട്ടൊന്നും വിളിച്ചില്ലെങ്കിലും നമ്മുക്ക് അങ്ങനെയും നന്നാവാം .

Advertisment