Advertisment

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കച്ചവടക്കണ്ണുകളെ നിർമ്മാർജ്ജനം ചെയ്യേണ്ടത് ആര് ?

author-image
admin
New Update

- ഹരിഹരൻ പങ്ങാരപ്പിള്ളി

Advertisment

publive-image

ലോകത്തിലേക്ക് വെച്ച് സാമ്പത്തികമായി ഏറ്റവും മുന്നിലേക്ക് എത്താൻ കഴിവുള്ള ആകെയുള്ള ഒരേ ഒരു വികസ്വര രാജ്യമാണ് ഇന്ത്യ.

ഇന്നീ കാണുന്ന വികസിത രാജ്യങ്ങളെ പോലെ അകാൻ നമ്മളെ അനുവദിക്കാതിരുന്നത് ഇവിടുത്തെ അഴിമതി നിറഞ്ഞ രാഷ്ട്രീയമായിരുന്നു എന്ന് ഇന്നും മനസ്സിലാക്കാൻ അന്ധമായ രാഷ്ട്രീയ ബോധമുള്ള ജനങ്ങൾക്ക് കഴിയുന്നില്ല എന്നത് ഖേദകരം ആണ്.

നിലനിൽക്കുന്ന രാഷ്ട്രീയ സംഹിതകളോ സംവിധാനങ്ങളോ മാറണം എന്നുപറയുക അല്ലാതെ നമ്മളിൽ എത്ര പേരുണ്ട്, സ്വന്തം നാടിൻറെ ഉയർച്ചയ്ക്ക് സ്വന്തം നാട്ടിൽ നിന്ന് ഈ രാജ്യത്തിൻറെ നന്മയ്ക്കായി നമ്മുടെ നേതാക്കളോട് അന്ധമായ രാഷ്ട്രീയ വിദേയത്വം ഇല്ലാതെ കാര്യങ്ങൾ ചെയ്യിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.

അണികളിൽ നിന്ന് ആരെങ്കിലും തെറ്റുകൾക്കെതിരെ വിരൽ ചൂണ്ടുമ്പോൾ നേതാക്കൾ തരുന്ന അപ്പക്കഷ്ണങ്ങൾ വാങ്ങി തിന്നു സ്വന്തം കൂട്ടത്തിനെ ഒറ്റിക്കൊടുക്കുന്ന യൂദാസായി മാറുകയാണ് ഇവിടെ രാഷ്ട്രീയ നേതൃത്വം എന്നത് ഖേദകരം തന്നെ.

publive-image

പല വികസിത രാജ്യങ്ങളിലേക്ക് എല്ലാവരും ചേക്കേറി സ്വന്തം ജീവിതം സുരക്ഷിതമാക്കി മാറ്റിയപ്പോൾ, ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം അതിനെയെല്ലാം നൂറു ശതമാനം ആത്മാർത്ഥതയോടെ ഹൃദയത്തിലേക്ക് ചേർത്ത് അവരുടെ രാഷ്ട്രീയ കച്ചവടത്തിന്റെ ലാഭക്കണ്ണുകളെ പരിപോഷിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ഒരു സാധാരണക്കാരന്റെ വ്യവസായവും ഇന്ത്യയിൽ വിജയിക്കുന്നില്ല . ചിലരെല്ലാം ചിലതെല്ലാം വിജയിക്കുന്നു എന്ന് കാണിക്കുന്നു എന്ന് മാത്രം.

കണക്കില്ലാത്ത പണം ആർക്കാണ് ഉള്ളതെന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാം . ഈ പണം എവിടെ നിന്ന് അവരുടെ കയ്യിലേക്ക് വരുന്നു . വലിയ വ്യവസായികൾക്ക് ഗവണ്മെന്റ് കയ്യയച്ചു സഹായിക്കുന്നത്,

തിരിച്ചുപോലും കിട്ടാൻ സാധ്യതയില്ലാത്തെ ബാങ്ക് ലോൺ കൊടുത്താണ്. സാധാരണക്കാരൻ ലോണിന് ചെന്നാലോ ഉണ്ടാകാവുന്ന പുകിലുകൾ ഇവിടുത്തെ നിത്യേനയുള്ള മാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ നിന്ന് വ്യക്തം.

കേരളത്തിൽ പാടശേഖരങ്ങൾ നികത്തരുത് എന്ന് നിയമം നിലനിൽക്കെ , ഒരു വീട് വയ്ക്കാൻ മാത്രം നികത്താൻ അനുമതി കൊടുക്കേണ്ടിടത്ത് , പല മാളുകളും ഉയരുന്നത് എവിടെയെന്നത് പകൽ പോലെ നിങ്ങൾക്കും അറിയുന്ന കാര്യമാണ്.

രാഷ്രീയത്തിലെ താപ്പാനകളായി പലരും അരങ്ങു വാഴുമ്പോൾ, അവരുടെ എല്ലാ സാമ്പത്തിക സ്രോതസ്സു്കളെ വ്യക്തമായി നോക്കികാണുന്നവർ എത്രപേർ. രാഷ്ട്രീയം സത്യത്തിൽ കച്ചവടമാണ്. ഇന്ത്യൻ ജനാധിപത്യത്തെ മുച്ചൂട് മുടിപ്പിക്കുന്ന ഈ രാഷ്ട്രീയം അടിമുടി ഉടച്ചു വാർക്കപ്പെടേണ്ടതാണ്.

ബഹുപൂരിപക്ഷമുള്ള സാധാരണ ജനങ്ങളെ വിഡ്ഢികളാക്കി കച്ചവടക്കാർ ഭരിച്ച് രാജ്യത്തെ ലാഭകരമാക്കാതെ , വ്യക്തിപരമായി ലാഭമുണ്ടാക്കുന്ന ചില കാഴ്ചകളെ ഇനിയും കണ്ടില്ലെന്ന് നടിച്ചാൽ നാളെ രാഷ്ട്രീയക്കാർ മാത്രമേ നാട്ടിൽ ജീവിക്കൂ എന്നവസ്ഥ സംജാതമാകുമെന്നുറപ്പാണ്.

നമ്മുടെ രാജ്യത്ത് നിന്ന് സമ്പത്ത് എങ്ങോട്ടാണ് പോകുന്നത്, ആരിലൂടെ ആണ് പോകുന്നത്. നാട്ടിൽ നിന്നും വിദേശത്തെത്തിയവർ നാട്ടിലെ ദയനീയ സ്ഥിതികളിൽ മനം മടുത്ത് വിദേശത്ത് എത്തിപെട്ടവരും, കൂടാതെ തിരിച്ചു വന്നാൽ വീണ്ടും പരാജയപെട്ടുപോകും എന്ന ഭീതിയിൽ വീണ്ടും തുടരുന്നവരും ആണ്.

നമ്മളൊക്കെ ഒന്നാലോചിച്ചാൽ , ഇന്ത്യയിൽ എത്ര പാർട്ടികളാണ് വ്യവസായ സ്ഥാപനങ്ങളെക്കാൾ ഉദിച്ചു ഉയരുന്നത് . ഒരു ലാഭവുമില്ലെങ്കിൽ ഇങ്ങനെ എന്തെങ്കിലും ആദർശത്തിന്റെ പേരിൽ സംഘടനകൾ ഉണ്ടാക്കി നേതാവാകുമോ ?

ഇന്ത്യൻ ജനതയുടെ നേതാക്കളോടുള്ള അന്ധമായ ആരാധന ഒഴിവാക്കി , പ്രാക്ടിക്കലായുള്ള വശങ്ങളെ ചൂണ്ടിക്കാട്ടി പ്രവർത്തനമികവിനെ അഭിനന്ദിക്കാനുള്ള പ്രവണതയാണ് വളർത്തിയെടുക്കേണ്ടത്.

അഴിമതി മൊത്തമായി തുടച്ചുനീക്കി ഖദർ ധാരികൾക്ക് രാജ്യം തീറെഴുതി കൊടുത്ത് നമ്മൾ ശീതീകരിച്ച മുറികളിൽ അഭിരമിക്കുമ്പോൾ ഓർക്കുക , ഇന്ത്യ പോലുള്ള രാജ്യങ്ങളുടെ സ്പന്ദനം സാധാരണക്കാരിലാണെന്നും അവിടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ ഇവിടുത്തത്തെ രാഷ്ട്രീയ പ്രതിനിധികളെ എന്ത് വിലകൊടുത്തും അവരുടെ ഉന്നമനത്തിന് കക്ഷിരാഷ്ട്രീയത്തിനതീതമായി നമ്മൾ ഉപയോഗിച്ചില്ലെങ്കിൽ ഇന്ത്യൻ ജനാധിപത്യം ലോകത്തിൽ തന്നെയുള്ള ഏറ്റവും ലാഭം കൊയ്യുന്ന മൾട്ടിനാഷണൽ കമ്പനിപോലെ ആയി മാറും.

അങ്ങനെ വന്നാൽ ആ ലാഭം മുഴുവൻ പോകുന്നത് ആർക്കെന്ന സത്യം ഇനിയും നമ്മൾ തിരിച്ചറിയുക.  ഇന്ത്യൻ രാഷ്ട്രീയത്തെ വ്യവസായമായി മാറ്റാൻ നമ്മൾ അനുവദിക്കാതിരിക്കേണ്ടത് - ഒരു തലമുറയോടുള്ള നമ്മുടെ കടപ്പാടാണ്.

Advertisment