കല്ലട ബസ്സ് – ചിലത് പറയാതെ വയ്യ….

ജിതിന്‍ ഉണ്ണികുളം
Tuesday, April 23, 2019

ഞാൻ ഇത് പറയുമ്പോൾ ഞാൻ കല്ലടക്കാരുടെ ആളാണെന്ന് തെറ്റിദ്ധരിക്കേണ്ട. അവരുടെ ജോലിക്കാർ ചെയ്ത തെറ്റിനെ ഞാൻ ഒരിക്കലും ന്യായീകരിക്കുന്നില്ല… എന്നാലും ചില കാര്യങ്ങൾ പറയണല്ലോ….

രാത്രി യാത്ര നടത്തുന്ന ബസ്സുകളിൽ പൊതുവെ ജോലി ചെയ്യുവാൻ പലർക്കും മടിയാണ്. അതുകൊണ്ട് തന്നെ ജോലിക്കാരെ കിട്ടുക എന്നതും പ്രയാസം. ജോലിക്കാരുടെ ഭാഗത്ത് നിന്നും ചില അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാനേജ്‌മെന്റ് കണ്ണടയ്ക്കുക എന്നത് ഒരു നിത്യ സംഭവമാണ്..

ഈ ബസ്സുകളിൽ മാത്രമല്ല പല ബസ്സുകളിലും രാത്രിയിൽ പലതും കടത്തുന്നുണ്ട്… അതൊക്കെ ഉദ്യോഗസ്ഥരുടെ പിന്തുണയോട് കൂടി തന്നെയാണ്…

തെറ്റ് ചെയ്തവരെ ശിക്ഷിക്കണം. അവരെ സ്ഥാപനത്തിൽ നിന്നും പിരിച്ചു വിടണം എന്നുള്ള കാര്യത്തിൽ ഒരു സംശയവും ഇല്ല. എന്നാൽ ഓർക്കേണ്ട ഒന്നുണ്ട്….

120 ബസ്സുകൾ സർവ്വീസ് നടത്തുന്നു,കല്ലട ബസ്സ്. 120 ൽ 2 തൊഴിലാളി ഉണ്ടാകും . അപ്പോൾ 240 തൊഴിലാളികൾ. പിന്നെ കേരളത്തിൽ പലയിടങ്ങളിൽ കല്ലടയുടെ ബുക്കിങ്‌ കേന്ദ്രങ്ങൾ… അതെല്ലാം കൂടെ ഏതാണ്ട് 50 കൂട്ടാം…. ആകെ 290…. ഇനി കല്ലടയുടെ പ്രധാന ഓഫീസിൽ ഒരു 10 ജീവനക്കാർ കൂട്ടാം… അപ്പോൾ 300 തൊഴിലാളികൾ…(കല്ലട പറയുന്നത് #രണ്ടായിരത്തോളം എന്നാണ്). ഇവിടെയാണ് നിങ്ങളൊക്കെ ചിന്തിക്കേണ്ടത്….

ചുരുക്കം ചില തൊഴിലാളികൾ അക്രമം കാണിച്ചപ്പോൾ, നമ്മൾ മുൻപും പിൻപും നോക്കാതെ കല്ലടയ്ക്ക് എതിരെ പ്രതികരിച്ചപ്പോൾ ഇവിടെ ഒരു സ്ഥാപനം പൂട്ടുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു…. ഓർക്കുക ഒരു സ്ഥാപനം പൂട്ടുമ്പോൾ നഷ്ടപ്പെടുന്നത് കല്ലട ഗ്രൂപ്പിന് അല്ല… കാരണം അവർ മറ്റേതെങ്കിലും ബിസിനസ്സിലൂടെ അത് മാറ്റിയെടുത്തോളും….. പക്ഷേ നഷ്ടം വരുന്നത് 2000 ൽ പരം ജീവനക്കാർക്കും അവരെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബത്തിനും മാത്രമാണ്….

കല്ലട ബസ്സ് സർവ്വീസ് നിർത്തിയാൽ നമ്മൾ മലയാളികളുടെ സോഷ്യൽ കൂട്ടായ്മ വിജയിക്കുമായിരിക്കും….

പക്ഷേ നമ്മൾ കാരണം പല കുടുംബങ്ങളും പട്ടിണിയിൽ ആവും…. അവരുടെ പട്ടിണി മാറ്റുവാൻ നമുക്ക് സാധിക്കുമെങ്കിൽ നമുക്ക് തകർക്കാം കല്ലട ഗ്രൂപ്പിനെ…. എന്തും പൂട്ടുവാൻ എളുപ്പമാണ്…. പത്ത് പേർക്ക് ഒരു #തൊഴിൽ കൊടുക്കുവാൻ ബുദ്ധിമുട്ടാണ്‌….

×