കാശ്മീർ: ലംഘിക്കപ്പെട്ടത് രാജ്യം നൽകിയ ഉറപ്പ്

അബ്ദുള്‍ സലാം, കൊരട്ടി
Wednesday, August 7, 2019

മ്മു കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്ന കാര്യത്തിൽ ജനാധിപത്യ വിശ്വാസികൾക്കിടയിൽ രണ്ടഭിപ്രായമില്ല. രാജ്യ താല്പര്യത്തിന്നെതിരെ തീവ്രവാദ ഗ്രൂപ്പുകൾ അവിടം നടത്തി വരുന്ന വിധ്വംസക പ്രവർത്തനങ്ങളും കാശ്‌മീരിനായ് പാകിസ്ഥാൻ നടത്തുന്ന ഇടപെടലുകളും നമുക്ക് അംഗീകരിക്കാൻ കഴിയില്ല – മുസ്ലിം ലീഗ് തൃശൂർ ജില്ല പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ്.

കാശ്മീർ സ്വതന്ത്ര ഇന്ത്യയുടെ ഭാഗമാകുമ്പോൾ 370 – വകുപ്പിലെ പ്രത്യേക പദവിയും 35a വകുപ്പും കാശ്മീരിലെ ജനതക്ക് നമ്മുടെ രാഷ്ട്ര ശിൽപികൾ കൊടുത്ത വാഗ്‌ദത്തമാണ്. രാജ്യം നൽകിയ ആ ഉറപ്പാണ് ഇപ്പോൾ സംഘി സർക്കാർ ലംഘിച്ചിരിക്കുന്നത്.

ഒരു ജനത അനുഭവിച്ചു വന്ന അവകാശങ്ങൾ അധികാര ഹുങ്കിൽ കവർന്നെടുക്കുകയും ആ സംസ്ഥാനത്തെ രണ്ടായി വിഭജിച്ച് ജനാധിപത്യ വ്യവസ്ഥകളെ തകർത്തെറിയുകയും ചെയ്ത മോദി സർക്കാർ നടപടി ഭരണ ഘടനാ വിരുദ്ധമാണ്. രാഷ്ട്ര നായകർ വിഭാവനം ചെയ്ത മതേതര ഇന്ത്യയെ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമാണ് ഈ ഫാസിസ്റ്റ് ഭരണ കൂട നടപടി – മുഹമ്മദ് റഷീദ് പറഞ്ഞു

ഇന്ത്യയുടെ ചരിത്രത്തെ വളച്ചൊടിക്കുകയും പുതിയ ചരിത്രം തീർക്കുകയും ചെയ്യുന്ന ആർ എസ് എസ് – സംഘപരിവാർ സംഘനകളുടെ അജണ്ട നടപ്പിലാക്കുകയാണ് രാജ്യത്തത്തെ ഫാസിസ്റ്റ് ഭരണകൂടം. മോദി അമിഷ് ഷാ കൂട്ട്കെട്ട് നടത്തുന്ന ഈ ഭരണ ഘടനാ വിരുദ്ധ നിlലപാടുകൾക്കെതിരെ സമൂഹ മനസാക്ഷി ഉയരണം. ഗാന്ധിയും നെഹ്രുവും നമുക്ക് സമ്മാനിച്ച മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിനായ് നമുക്കൊരുമിക്കാം – മുഹമ്മദ് റഷീദ് കൂട്ടിച്ചേര്‍ത്തു.

×