ഇന്ത്യയിൽ ലോക സഭയിൽ ഇടതു പക്ഷത്തിന്റെ അംഗസംഖ്യ വർദ്ധിയ്ക്കുന്ന തെരഞ്ഞെടുപ്പിന് കളം ഒരുങ്ങി

ജയശങ്കര്‍ പിള്ള
Friday, March 29, 2019

പ്രധാന മന്ത്രി സ്ഥാനാർത്ഥി ആണോ അല്ലയോ എന്ന് ചൂണ്ടിക്കാണിയ്ക്കാൻ പോലും ഒരാളില്ലാത്ത മുന്നണി ആണ് ഇന്ത്യയിലെ കൊണ്ഗ്രെസ്സ് നയിക്കുന്ന മുന്നണി. ആ മുന്നണിയുടെ പേര് തന്നെ എങ്ങും പറഞ്ഞു പോലും കേൾക്കുന്നില്ല.

കേരളത്തിലെ തെരഞ്ഞെടുപ്പിനെ നേരുന്ന ഇടതു മുന്നണിയിൽ പെട്ട രണ്ടു കക്ഷികൾ ആണ് സിപിഎം ഉം സിപിഐ ഉം. അവർ ഇത് വരെയും കൊണ്ഗ്രെസ്സ്കാർ സ്വയം കൊട്ടി ഘോഷിക്കുന്ന രാഹുലിനെ പ്രധാന മന്ത്രി സ്ഥാനാർത്ഥി ആയിട്ട് അംഗീകരിച്ചതായി എങ്ങും കണ്ടില്ല. ഇനി സോണിയയെ, പ്രിയങ്കയോ വന്നാലും ഇത് തന്നെ അവരുടെ നയം.

വടക്കുള്ള ആം ആദ്മി,മറ്റു ചെറുകിട പ്രാദേശിക കോൺഗ്രെസ്സുകൾ,തെലുങ്കിന്റെയും, തമിഴിലെയും പാർട്ടികൾ എല്ലാവര്ക്കും അവരവരുടെ പ്രധാനികൾ മനസ്സിൽ ഉണ്ട് താനും. അപ്പൊ വയനാടിന് മാത്രമായി രാഹുൽ പ്രധാന മന്ത്രി ആയി കേരളത്തിലെ എ ,ഐ ,ലീഗ്,കേരള കൊണ്ഗ്രെസ്സ് എന്നിവർ കണ്ടെത്തി, നല്ല കാര്യം. ചരിത്ര സംഭവം ആയി.

പാവയ്ക്ക പോലത്തെ കേരളത്തിന് മാത്രം ഒരു പ്രധാനി. പക്ഷെ ഇടതു മുന്നണിയുമായി നേരത്തെ ഉറപ്പിച്ച ധാരണ പ്രകാരം വോട്ട് പെട്ടിയിൽ ഇടുന്ന മാനദണ്ഡങ്ങൾ മാറ്റും എന്ന് വന്നപ്പോൾ രാഹുൽ ഓടടാ ഓട്ടം. പകരം കേരളത്തിന് പുറത്തുള്ള മലയാളി അല്ലാത്ത ഒരു പ്രധാനിയെ വയനാടിന് സമ്മാനിയ്ക്കും എന്ന് കൊണ്ഗ്രെസ്സ് ഹൈക്കമാൻഡ്. അപ്പൊ സിദ്ധിക്ക് ആരായി എന്നതിലുപരി കോൺഗ്രസിന്റെ വയനാട്ടിലെ വോട്ടർമാർ ആരായി “ശശി ആയി” . കുടിയേറ്റ ജില്ല ആയതിനാൽ കുടിയേറ്റ സ്ഥാനാർത്ഥി തന്നെവേണം (വരുത്തൻ) എന്ന് നിർബന്ധം.

തിരുവനതപുരം, ആറ്റിങ്ങൽ, ആലപ്പുഴ, തൃശ്ശൂർ, കോട്ടയം, പത്തനംതിട്ട മണ്ഡലങ്ങളിൽ ആണ് പ്രധാനമായും കൊണ്ഗ്രെസ്സ് കമ്യൂണിസ്റ്റ് പാർട്ടികൾ തമ്മിൽ സംബന്ധം നിശ്ചയിച്ചിരിക്കുന്നത്. അത് ഏറെക്കുറെ രാഹുലിന്റെ വരവിനെ ചേര്ത്തോട് കൂടി ഉറപ്പിയ്ക്കുകയും ചെയ്തു. ഇനി ഇങ്ങനെ ഒക്കെ ജയിച്ചു കയറി കേന്ദ്രത്തിൽ ചെന്ന് പറ്റുന്നത് കേരളത്തിലെ ഇടതു മുന്നണി ആയിരിയ്ക്കും.

ചുരുക്കി പറഞ്ഞാൽ കൊണ്ഗ്രെസ്സ് സ്വയം കേരളത്തിൽ പൂജ്യം വെട്ടി കളിയ്ക്കുകയാണ്. ഉമ്മൻ ഒന്ന് വെട്ടും, ചെന്നിത്തല ഒന്ന് വെട്ടും, ഇവർ വെട്ടിയതിനെ ഇടതു ചേർത്ത് വെട്ടും. മതേതരത്വത്തിന്റെയും, വർഗ്ഗീയതയെ ചെറുക്കുക എന്ന പേരു പറഞ്ഞു കോൺഗ്രസിന്റെ അടിക്കല്ലിളക്കി പെട്ടിയിലാക്കുന്ന തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ വീണ്ടും ആവർത്തിയ്ക്കും.

രാഹുൽ വന്നാലും വന്നില്ല എങ്കിലും ഇടതു മുന്നണി മേൽകൈ നേടും എന്ന് വ്യക്തം.അത് കേരളത്തിലെ ഭരണ നേട്ടം കൊണ്ടോ,കേന്ദ്ര ഭരണത്തോടുള്ള പ്രതിക്ഷേധം കൊണ്ടോ ഒന്നും അല്ല. കോൺഗ്രസിന്റെ കെടു കാര്യസ്ഥത ഒന്ന് കൊണ്ട് മാത്രം ആണ്. സർവേകൾ കാശ് കൊടുത്തു ഉണ്ടാക്കാം. സോഷ്യൽ മീഡിയയിൽ പണം മുടക്കി പ്രചാരം നേടാം. പക്ഷെ അടിയൊഴുക്ക് തടയാൻ നേതൃത്വം തന്നെ ശ്രമിയ്ക്കണം.

ഓരോ രാഷ്ട്രീയക്കാരും സോഷ്യൽ മീഡിയയിൽ ഇടുന്ന ഓരോ കാര്യങ്ങളും കാണുന്നത് അത്യാവശ്യം പഠിപ്പും, വിവരവും ഉള്ളവർ ആണ്, അതുപോലെ രാഷ്ട്രീയ ബോധം ഉള്ളവരും, എന്നാൽ രാവിലെ വാർത്ത കേള്കുന്നവരും, കാണുന്നവരും, ചായക്കടയിലെ മറ്റും പത്രങ്ങൾ വായിക്കുന്നതും, കാണുന്നതും സാധാരണക്കാർ ആണ്. അവർ ആണ് വോട്ട് ചെയ്യുന്നത്. ഞാനിതെഴുതുമ്പോൾ കോൺഗ്രെസ്സുകാരും, കമ്യൂണിസ്റ്റുകാരും , ബിജെപി കാരും വന്നു പൊങ്കാല ഇടും,നാളെ അടുത്ത പോസ്റ്റിനു.

എന്നാൽ ആരുടെ എങ്കിലും വോട്ട് മാറ്റി മറിയ്ക്കുവാൻ പറ്റുന്നുണ്ടോ? ഇല്ല. അതുപോലെ തന്നെ ആണ് എല്ലാവരുടെയും രാഷ്ട്രീയ പോസ്റ്റുകളുടെ അവസ്ഥ. ഓരോ രാഷ്ട്രീയ പാര്ടികളിലെയും കുത്തക വോട്ട് ബാങ്കുകൾ ഉണ്ട് അവ പണത്തിനു വേണ്ടിയും, പാർട്ടിയ്ക്ക് വേണ്ടിയും മാറിയും, തിരിഞ്ഞും നിൽക്കും. നേതാവ് പറഞ്ഞാൽ അത് പറയുന്ന പെട്ടിയിൽ വീഴും.ആ വോട്ടുകൾ ആണ് ഓരോ മണ്ഡലത്തിലും ഈ തവണ വിധി മാറ്റി മറിയ്ക്കുക .

നിങ്ങളുടെ വോട്ടുകൾ നിലപാടുകൾക്കും,നിങ്ങളുടെ രാഷ്ട്രീയത്തിനും വേണ്ടി മാത്രമായിരിയ്ക്കണം. മരിച്ചു നിങ്ങൾ രാഷ്ട്രീയം മറന്നു ഒത്തു കളികൾക്ക് വേണ്ടി സമദൂരം പാലിച്ചാൽ സൃഷ്ടിയ്ക്കുന്നതു പുതിയ ഗ്രൂപ്പുകളും, കുരു മുന്നണികളും മാത്രമായിരിയ്ക്കും, 400 ൽ നിന്നും 40 ഉം,പിന്നെ 4 ഉം ആകാൻ അധികം വൈകേണ്ടതില്ല.

കൊണ്ഗ്രെസ്സ് പാർട്ടിയുടെ അധ്യക്ഷൻ എവിടെ മത്സരിയ്ക്കണം എന്ന് തീരുമാനം എടുക്കണം എങ്കിൽ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ തീരുമാനിയ്ക്കണം എന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ എത്തിയ്ക്കുവാൻ ഇടതു പക്ഷത്തിനു കഴിഞ്ഞിരിക്കുന്നു.

പ്രസ്ഥാനത്തിന്റെ ദയനീയത, രാഷ്ട്രീയ ശോഷണം സ്വയം വെളിപ്പെടുത്തിയ,അതിനു സഹായിച്ച കേരളത്തിലെ കോൺഗ്രെസ്സുകാരെ എങ്ങിനെ ആണ് അഭിനന്ദിയ്ക്കേണ്ടത്. കുറ്റിച്ചൂല് കൊണ്ട് അടിയ്ക്കണം.രാഷ്ട്രീയ ബോധം നഷ്ടപ്പെട്ട കോൺഗ്രസിന് എന്ത് നിലനിൽപാണ് ഉള്ളത്? എന്ത് നിലപാട് ആണ് അവർക്കു ഉള്ളത്?

ഇടതു പക്ഷ ചിന്താഗതി ഉള്ളവരുടെ അംഗ സംഖ്യ ലോക സഭയിൽ കൂട്ടുക എന്നതിൽ ഉപരി ഇന്ദിരയുടെ പിന് തലമുറക്കാരെ വോട്ടു നൽകി (അത് കോൺഗ്രസിൽ നിന്ന് പിരിഞ്ഞു നിൽക്കുന്ന കൊണ്ഗ്രെസ്സ് ആണെങ്കിൽ കൂടി) വീണ്ടും ലോകസഭയിൽ എത്തിയ്ക്കുക എന്ന നയവും ആയി ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഇതുവരെയും പൊരുത്തപ്പെട്ടിട്ടില്ല എന്ന് വലതു പക്ഷ പാർട്ടികൾ മനസ്സിലാക്കുന്നില്ല.മഹാ സഖ്യം എന്നാൽ ഇടതു മേൽകൈ ഉറപ്പിയ്ക്കുക എന്നതാണ് മുഖ്യം.

കേരളത്തിലെ ഗ്രൂപ്പ് കൊണ്ഗ്രെസ്സ് വളർത്തി എടുത്ത ഇടതു സോഷ്യലിസ്റ് പ്രസ്ഥാനങ്ങളെ വർ തന്നെ വീണ്ടും വീണ്ടും വളർത്തുന്നു.

×