Advertisment

കുടുംബവും കുഞ്ഞുങ്ങളുമായി കഴിയുന്നവർ നാടുപറ്റാൻ കാത്തിരിക്കുകയാണ്. ഒരു മാസം അല്ല, രണ്ടു മാസം അവർ ക്വാറന്റൈനിൽ ഇരുന്നു കൊള്ളും - കുവൈറ്റിലെ മലയാളി നേഴ്‌സിന്റെ കുറിപ്പ്

author-image
admin
New Update

- ഗീത നായർ കുവൈത്ത്

Advertisment

publive-image

ലോക രാഷ്ട്രങ്ങൾ എല്ലാം തന്നെ അവരവരുടെ പൗരന്മാരെ രാജ്യത്തിലേക്ക് മടക്കി വിളിക്കുമ്പോൾ ഇന്ത്യ എന്തിനാണ് മുഖം തിരിക്കുന്നത്.  ഒരു മാസം അല്ല, രണ്ടു മാസം അവർ ക്വാറന്റൈനിൽ ഇരുന്നു കൊള്ളും.

രോഗബാധിതരായ നൂറുകണക്കിന് ആളുകളെ ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നും ഈ രാജ്യത്തിലേക്കു സന്തോഷപൂർവ്വം സ്വീകരിച്ച ആ മനോഭാവത്തിന്റെ കാൽ ഭാഗം ഇന്ത്യയ്ക്കുണ്ടായിരുന്നുവെങ്കിൽ എന്ന്..

നമ്മുടെ നാടിന്റെ ആതിഥ്യ മര്യാദകൾ മറ്റു രാജ്യത്തിലില്ല. നമ്മൾ വെറും പട്ടികൾ ആണ് അവിടെ. ഇവിടെ അവർക്ക് ആരോഗ്യ പ്രവർത്തകരെ മാത്രമേ ആവശ്യമുള്ളൂ. അതിന് ഇന്ത്യ സമ്മതം കൊടുത്തു.

ഫിലിപ്പീൻസ് പോലുള്ള മറ്റു രാജ്യങ്ങളിലെ ആരോഗ്യ പ്രവർത്തകരെ വിട്ടുകൊടുക്കാൻ അവരുടെ ഭരണകർത്താക്കൾ തയ്യാറല്ല. ഇവിടെ മാധ്യമങ്ങളിൽ മാത്രമാണ് സെയ്ഫ്. പ്രമുഖ സ്വദേശി നടി പറഞ്ഞ വാക്കുകൾ ഹൃദയം പിളർക്കുന്നതാണ്, "പ്രവാസികളെ നാടുകടത്തുക, അല്ലെങ്കിൽ മരുഭൂമിയിൽ ആക്കുക".

കുടുംബവും കുഞ്ഞുങ്ങളുമായി കഴിയുന്നവർ നാടുപറ്റാൻ കാത്തിരിക്കുകയാണ്. മരിക്കേണ്ടിവന്നാൽ സ്വന്തം നാട്ടിൽ കിടന്നു മരിക്കാൻ അധികാരികളുടെ കണ്ണു തുറന്നെ പറ്റു. രോഗമില്ലാത്തവരെ രോഗിയാക്കുന്ന കാലാവസ്ഥ.

Advertisment