Advertisment

നാടകമേ ജീവിതം

New Update

ഠിക്കുന്ന കാലത്തെ കലയോട് അതിയായ അഭിനിവേശമായിരുന്നു. അതിൽ നാടകവും മിമിക്രിയും അതിലേറെ ഇഷ്ടവും. കൗമാരത്തിലേക്ക് കടന്നപ്പോഴും അതിനു ഒരു മാറ്റവും ഉണ്ടായില്ല.

Advertisment

publive-image

സൈക്കിൾ ഉണ്ണിക്കാടെ കടയിൽ നിന്നും വാടകക്ക് സൈക്കിൾ എടുത്തു ദൂരെ ദിക്കിലും നാടകം കാണാൻ പോകുമായിരുന്നു. കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലെ കണ്ടങ്ങളിൽ ചമ്രം പടിഞ്ഞു ഇരുന്നു എൻ എൻ പിള്ളയെയും സതീഷ് സംഘമിത്രയെയും ഇബ്രാഹിം വേങ്ങരയെയും ഒക്കെ ആരാധനയോടെ നോക്കി കണ്ടിരുന്നു.

എന്റെ ഗ്രാമത്തിലെ കളിക്കുന്നു കളിയരങ് എന്ന കലാ സാംസ്ക്കാരിക കൂട്ടായ്മയിലെ പരിപാടിക്ക് ആയിരുന്നു ആദ്യ നാടക ക്യാമ്പ് കാണുന്നത്. സിനിമ നാടക നടൻ മോഹൻ തിരൂർ സംവിധായകൻ.

പി വേലായുധേട്ടൻ, വിപി മോഹനൻ എന്നവരൊക്കെ തകർത്താടിയ കറുത്ത കുതിര എന്ന നാടകം വയസ്സിൽ ചെറിയതും യോജിച്ച കഥാപാത്രവും ഇല്ലാത്തതു കൊണ്ട് അതിലൊരു വേഷം കിട്ടാതെ പോയി.

ആ കൗമാര കാലം റോഡിലൂടെ പോകുന്ന മാറ്റഡോർ വാഹനങ്ങളിലെ സൈൻ ബോർഡുകളിൽ രംഗ ചേതനയെയും കെപിഎസി യുടെയും ഒക്കെ ബോർഡുകളിലെ നാടക പരസ്യങ്ങളിൽ ഒരുപാട് പേരുടെ പ്രയത്നങ്ങൾ ഉണ്ട് എന്നത് പിന്നീട് എപ്പോഴൊക്കെയോ അവരുടെ പിന്നാമ്പുറ കഥകളും അറിഞ്ഞത് ജീവിത യാഥാർഥ്യങ്ങളെ നാടകം എന്ന് കരുതി ജീവിച്ചവർ സിനിമയിലേക്ക് വന്നതിൽ പിന്നെയാണ് അവരൊക്കെ ജീവിതം കരുപിടിപ്പിച്ചത്.

നാടകങ്ങൾ ജീവിത ചര്യയായി കൊണ്ട് നടന്നവരാണ് മിക്കവാറും അവരുടെ സ്വപ്നങ്ങളും മോഹങ്ങളും ഒക്കെ ഹോമിച്ചു ആരും അറിയാതെ തിരശീലക്കു പിന്നിൽ മറഞ്ഞത്. ചങ്കിൽ പിടക്കുന്ന വേദന ഉള്ളിൽ ഒതുക്കി വേദിയെ ത്രസിപ്പിച്ച കലാകാരന്മാർ.

കമ്യുണിസ്റ്റ് പാർട്ടിയുടെ വളരർച്ചക്കു മുഖ്യ പങ്കു വഹിച്ച കെപിഎസി നാടക സമിതി മലയാള നാടക രംഗത്തും കലാസാംസ്ക്കാരിക രംഗത്ത് മികച്ച സംഭാവന ചെയ്തത് മറക്കാൻ കഴിയുമോ ?

മൾട്ടിപ്ളെക്സ് സിനിമാ സംസ്ക്കാരത്തിന്റെ കാലത്ത് ഇത്തരം ചെറിയ ലോകത്തെ വലിയ മനുഷ്യരെ നമ്മുക്ക് തിരസ്കരിക്കാതിരിക്കാം. അതാണ്‌ അവരോട് ചെയ്യുന്ന നീതി.  24000 ത്തിന്റെ പിഴ വല്യ പിഴ . .

Advertisment