Advertisment

മുടിയുടെ പ്രശ്നങ്ങള്‍ മാറി ഇടതൂര്‍ന്നു തിളക്കത്തോടെ വളരാന്‍ ഉലുവ ഉപയോഗിക്കാം ഇങ്ങനെയൊക്കെ ...

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ഉലുവയെന്നു പറയാം. ഉലുവയിലെ അമിനോ ആസിഡുകളാണ് മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്നത്. മുടിയുടെ പ്രശ്നങ്ങള്‍ മാറി തഴച്ചുവളരാന്‍ ഇങ്ങനെയൊക്കെ ഉലുവ ഉപയോഗിക്കാം ..

Advertisment

ഉലുവ ഒരു ദിവസം മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് അടുത്ത ദിവസം രാവിലെ പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. ഇത് വെള്ളവുമായി മിക്‌സ് ചെയ്ത് തലയില്‍ തേക്കാന്‍ പാകത്തില്‍ ആക്കിയെടുക്കാം. ഇത് നല്ലതു പോലെ തലയില്‍ തേച്ച് പിടിപ്പിച്ച് മസ്സാജ് ചെയ്ത് 45 മിനിട്ടോളം കവര്‍ ചെയ്ത് വെച്ച ശേഷം വെറും വെള്ളത്തില്‍ ഇത് കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കി വളരാന്‍ സഹായിക്കും.

publive-image

വെളിച്ചെണ്ണയില്‍ ഉലുവയിട്ടു ചൂടാക്കുക. ഉലുവ ചുവന്ന നിറമാകുന്നത് വരെ ചൂടാക്കണം. ഈ ഓയില്‍ ചെറുചൂടോടെ മുടിയില്‍ പുരട്ടി മസാജ് ചെയ്യാവുന്നതാണ്. മുടി ആരോ​ഗ്യത്തോടെ തഴച്ച് വളരാൻ സഹായിക്കും.

മുടിയുടെ അറ്റം പിളരുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഉലുവ. ഉലുവ പേസ്റ്റ് രൂപത്തിലാക്കി മുടിയുടെ അറ്റത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുടിക്ക് ആരോഗ്യവും അഴകും നല്‍കുന്നു. അതോടൊപ്പം തന്നെ മുടിയുടെ അറ്റം പിളരുന്നതിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ഉലുവ കുതിര്‍ത്തത് അരച്ച് തൈരില്‍ ചേർത്ത് മുടിയില്‍ തേയ്ക്കുന്നത് മുടി വളര്‍ച്ചയ്ക്കും മുടികൊഴിച്ചിലിനും ഉള്ള നല്ലൊരു മരുന്നാണ്. താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്.

കുതിര്‍ത്ത ഉലുവയും കറിവേപ്പിലയും ചേര്‍ത്തരച്ച് മുടിയില്‍ തേയ്ക്കാം. ഇതു മുടി വളര്‍ച്ചയെ സഹായിക്കുമെന്നു മാത്രമല്ല, മുടിയ്ക്കു കറുപ്പ് നിറം നല്‍കാനും സഹായിക്കും. അകാലനര ഒഴിവാക്കാനുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്.

ഉലുവയും മുട്ടയുടെ മഞ്ഞയും കലക്കി മുടിയില്‍ തേച്ചു പിടിപ്പിക്കാം. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയുക. ഇത് മുടിയുടെ ഉള്ളും തിളക്കവുമെല്ലാം വര്‍ധിപ്പിക്കും.

 

Advertisment