വനിതാ ദിനത്തില്‍ ക്രാവ്മാഗ പരിശീലനം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, March 8, 2019

തിരുവനന്തപുരം:  അന്തരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് സ്വയം പ്രതിരോധത്തിന് സ്ത്രീകളെ പ്രാപ്തരാക്കുന്നതിനായി ക്രാവ്മാഗ പരിശീലന കളരി സംഘടിപ്പിച്ചു. അന്താരാഷ്ട്ര ക്രാവ് മാഗ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ടെക്‌നോപാര്‍ക്കിലെ ഇന്നവല്‍ ഡിജിറ്റല്‍ സൊലൂഷന്‍ കമ്പനിയില്‍ നടന്ന പരിശീലനത്തില്‍ നാല്‍പ്പതോളം വനിതാ ജീവനക്കാര്‍ പങ്കെടുത്തു.

ക്രാവ് മാഗ വിദഗ്ദ്ധന്‍ ബി. സെബാസ്റ്റിയന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ടോറൊന്റോ ആര്‍ട് കഫേ മാനേജിംഗ് ഡയറക്ടര്‍ ഡോ. നിഷീന്‍ പുത്തലത്ത്, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. അനുജ, ഗോകുല്‍ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

×