Advertisment

ഉരുളക്കിഴങ്ങ് കൊണ്ട് സുന്ദരിയാകാം.. മുടിക്കും ചര്‍മ്മ സംരക്ഷണത്തിനും ഉരുളക്കിഴങ്ങ്‌ നീര് ..

New Update

പോഷക ഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഉരുളക്കിഴങ്ങ്. വൈറ്റമിന്‍ സി, ബി6, പൊട്ടാസ്യം, നിയാസിന്‍ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട് ഉരുളക്കിഴങ്ങില്‍. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും സഹായിക്കുന്നു ഉരുളക്കിഴങ്ങ്. പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകാന്‍ ഉരുളക്കിഴങ്ങിനാകും.

Advertisment

publive-image

ചര്‍മ്മത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഉരുളക്കിഴങ്ങ് നീര് പുരട്ടുന്നത് നല്ലതാണ്. ഇത് ചര്‍മ്മത്തില്‍ നല്ലൊരു ആസ്ട്രിജന്റ് ആയി ഉപയോഗിക്കാവുന്നതാണ്. ഇത് മുഖത്തെ എല്ലാ വിധത്തിലുള്ള അഴുക്കിനും പരിഹാരം കാണാന്‍ സഹായിക്കുന്നു. ആഴത്തില്‍ ഇറങ്ങിച്ചെന്ന് ഇത് ക്ലീന്‍ ചെയ്യുന്നു.

മുഖത്തെ പാടുകള്‍ നീക്കം ചെയ്യാന്‍ ഉരുളക്കിഴങ്ങ് സഹായിക്കും. ചര്‍മ്മത്തിലെ നിറം വര്‍ദ്ധിപ്പിക്കാനും ഉരുളക്കിഴങ്ങ് സഹായിക്കും. ഇതിനായി ഉരുളക്കിഴങ്ങ് നീര് പുരട്ടുന്നത് നല്ലതാണ്.

ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകള്‍ക്ക് പരിഹാരമായി ദിവസവും മുഖത്ത് ഉരുളക്കിഴങ്ങ് നീര് പുരട്ടുന്നത് നല്ലതാണ്. തിളങ്ങുന്ന ചര്‍മ്മം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. കണ്ണിന് താഴെയുള്ള കറുത്ത പാടുകള്‍ മാറ്റാന്‍ ഉരുളക്കിഴങ്ങ് നീരില്‍ മുക്കിയ പഞ്ഞി അല്‍പനേരം കണ്ണിന് താഴെ വയ്ക്കുന്നത് നല്ലതാണ്.

ഉരുളക്കിഴങ്ങ് നീര് ഉപയോഗിച്ചുള്ള ലേപനം മുടിക്ക് ആരോഗ്യം നല്‍കും. മുടി കൊഴിച്ചില്‍ നിയന്ത്രിക്കുകയും മുടി വളരെ വേഗം വളരാനും സഹായിക്കും. പല കേശസംരക്ഷണ പ്രശ്‌നങ്ങളില്‍ നിന്നും പരിഹാരം കാണാന്‍ ഉരുളക്കിഴങ്ങ് സഹായിക്കുന്നു. വരണ്ട മുടിയ്ക്കും ഉരുളക്കിഴങ്ങ് നീര് നല്ലതാണ്.

 

Advertisment