പഞ്ചസാര ഉപയോഗിച്ച് സുന്ദരിയാകാം .. ചര്‍മ്മ സംരക്ഷണത്തിന് പഞ്ചസാര ഇങ്ങനെ ഉപയോഗിക്കാം ..

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, March 1, 2019

മുഖസൌന്ദര്യ സംരക്ഷണത്തിന് ഇനി പഞ്ചസാരയും ഉപയോഗിക്കാം. ഒരു കപ്പ് പഞ്ചസാരയും 1 ടേബിള്‍ സ്‌പൂണ്‍ വീതം ഓറഞ്ച് നീരും തേനും ഒലിവെണ്ണയും ചേര്‍ത്ത് തയ്യാറാക്കുന്ന മിശ്രിതം മുഖത്ത് പുരട്ടിയാല്‍ ചര്‍മ്മത്തിലെ എണ്ണമയം കുറയ്‌ക്കാനാകും. ഇത് മുഖത്തും കഴുത്തിലും തേച്ചുപിടിപ്പിച്ചശേഷം കഴുകി കളയുക.

ചുണ്ടുകള്‍ക്ക് നിറം വരാനും വരണ്ട ചുണ്ടുകളെ മാറ്റിമറിക്കാനും പഞ്ചസാര ചുണ്ടില്‍ ഉരസുന്നത് നല്ലതാണ്. പഞ്ചസാര-നാരങ്ങാനീര് മിശ്രിതം മുഖത്തുതേച്ചുപിടിപ്പിച്ചതിന് 15 മിനുട്ടിന് ശേഷം തണുത്തവെള്ളം ഉപയോഗിച്ച് കഴുകി കളയുന്നത് മുഖത്തെ രോമവളര്‍ച്ച തടയാനും മറ്റും സഹായിക്കും.

തക്കാളി മുറിച്ചത് പഞ്ചസാരയില്‍ മുക്കി മുഖത്ത് സ്ക്രബ് ചെയ്യുന്നതും ചര്‍മ്മത്തിന് നല്ലതാണ്.

×