Advertisment

എന്‍റെ ചര്‍മ്മത്തിലും പുള്ളികളും മറുകുകളുമുണ്ട്. മുഖക്കുരു മാറാനുപയോഗിക്കുന്നത് ഇത് - ജാക്വിലിന്‍ ചര്‍മ്മ സംരക്ഷണത്തെക്കുറിച്ച് പറയുന്നു ..

author-image
ഫിലിം ഡസ്ക്
Updated On
New Update

ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍ സെന്‍സിന്‍റെ കാര്യത്തിലും മുന്നിലാണ് ബോളിവുഡ് സുന്ദരി ജാക്വിലിൻ ഫെർണാണ്ടസ്. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ജാക്വിലിന്‍ വളരെയധികം ശ്രദ്ധപുലര്‍ത്താറുമുണ്ട്.

Advertisment

publive-image

ഇന്‍സ്റ്റഗ്രാമില്‍ ഒരു ബ്ലാക്ക് ആന്‍റ് വൈറ്റ് ഫോട്ടോ പോസ്റ്റ് ചെയ്ത് തന്‍റെ ചര്‍മ്മത്തിലും പുള്ളികളും മറുകുകളും ഉണ്ടെന്ന് ജാക്വിലിൻ പറയുന്നു. തുടര്‍ന്ന് തന്‍റെ സൗന്ദര്യരഹസ്യവും കമന്‍റ് സെക്ഷനില്‍ ജാക്വിലിൻ വെളിപ്പെടുത്തി.

'എന്‍റെ വളരെ എണ്ണമയമുളള ചര്‍മ്മമാണ്. അതുകൊണ്ട് മുഖം രണ്ട് നേരം എങ്കിലും വൃത്തിയാക്കും. മോയ്‌സ്ചുറൈസർ പുരട്ടുകയും ചെയ്യും. ദിവസവും നന്നായി വെള്ളം കുടിക്കുന്നതും യോഗ ചെയ്യുന്നതുമാണ് എന്റെ സൗന്ദര്യരഹസ്യം. പുറത്ത് പോകുമ്പോള്‍ സണ്‍സ്ക്രീന്‍ പുരട്ടും.

publive-image

മുഖക്കുരു വരുമ്പോള്‍ ആപ്പിള്‍ സൈഡര്‍ വിനഗര്‍ പുരട്ടും. മുഖത്തെ സുഷിരം അടയാന്‍ ഐസ് ക്യൂമ്പ് വെയ്ക്കുന്നത് നല്ലതാണ്. വൈറ്റമിന്‍ സി ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നതും ചര്‍മ്മത്തിന് നല്ലതാണ്'- ജാക്വിലിന്‍ കുറിച്ചു.

 

Advertisment