വെള്ളി ആഭരണങ്ങളുടെ തിളക്കം നിലനിര്‍ത്താന്‍ അറിയൂ ഇക്കാര്യങ്ങള്‍ ..

ന്യൂസ് ബ്യൂറോ, കൊച്ചി
Saturday, May 11, 2019

ഭരണങ്ങൾ വാങ്ങിയാൽ അവയുടെ തിളക്കവും പുതുമയും നഷ്ടപ്പെടാതിരിക്കാൻ പ്രത്യേക സംരക്ഷണവും ആവശ്യമാണ്. വെള്ളി ആഭരണങ്ങളുടെ തിളക്കം ഒട്ടും മങ്ങാതെ മറ്റുള്ളവരുടെ മുന്നിൽ തിളങ്ങി നിൽക്കാനുള്ള വഴികള്‍ അറിയാം;

മഴക്കാലത്ത് ആഭരണങ്ങള്‍ നനയാൻ സാധ്യത ഉണ്ട്. ഇത് ആഭരണത്തിന്റെ തിളക്കം നഷ്‌ടപ്പെടുത്തും. അതിനാൽ അവ നന്നായി ഉണക്കി സൂക്ഷിക്കുക. കുളിക്കുന്നതിനും കൈ കഴുകുന്നതിനും മുമ്പ്​ ആഭരണങ്ങൾ അഴിച്ചുവെക്കുന്നതാണ്​ നല്ലത്​.

വെള്ളി ആഭരണങ്ങളുടെ തിളക്കം നിലനിർത്താൻ വെള്ളനിറത്തിലുള്ള ടൂത്ത്പേസ്റ്റ് ഉപയോഗിക്കാം. ട‌ൂത്ത്പേസ്റ്റ് ഉരസിയതിന് ശേഷം മൃദുവായ തുണി കൊണ്ട് തുടച്ച് ആഭരണം വൃത്തിയാക്കാം.

ഈർപ്പം ആഭരണങ്ങളുടെ തിളക്കം നഷ്ടപ്പെടുത്തും. അതിനാൽ ആഭരണങ്ങൾ സൂക്ഷിക്കുന്ന പെട്ടിയിൽ അൽപം സിലിക്ക കൂടി സൂക്ഷിക്കുക.
സിലിക്ക ഈർപ്പം വലിച്ചെടുക്കും.

വായുകടക്കാത്ത പ്ലാസ്റ്റിക് ബാഗുകളോ ബോക്സോ ആഭരണങ്ങൾ സൂക്ഷിക്കാൻ തെരഞ്ഞടുക്കാം. ഇത്തരം പെട്ടികളിൽ ആഭരണങ്ങൾ സൂക്ഷിച്ചാൽ തിളക്കം നഷ്ടപ്പെടാതിരിക്കും.

 

×